Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി; തുടർ ചോദ്യങ്ങളിൽ പ്രകോപിത ആയതു കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് പ്രിയങ്ക ഗാന്ധി; കളത്തിൽ ഇറങ്ങും മുമ്പ് ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ വാട്ടർലൂ; പ്രിയങ്കയുടെ ആത്മവശ്വാസം ഇല്ലായ്മ ആയുധമാക്കി ബിജെപിയും

മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി; തുടർ ചോദ്യങ്ങളിൽ പ്രകോപിത ആയതു കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് പ്രിയങ്ക ഗാന്ധി; കളത്തിൽ ഇറങ്ങും മുമ്പ് ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ വാട്ടർലൂ; പ്രിയങ്കയുടെ ആത്മവശ്വാസം ഇല്ലായ്മ ആയുധമാക്കി ബിജെപിയും

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ: ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പു ചിത്രത്തിൽ ഇപ്പോൾ കോൺഗ്രസ് ഇല്ലാത്ത അവസ്ഥയാണ്. സമാജ് വാദി പാർട്ടിയും ബിജെപിയും നേർക്കുനേറാണ് ഇവിടെ പോരാടുന്നത്. ഇതിനിടെ പ്രിയങ്ക ഗാന്ധിയുടെ ഒറ്റയാൾ പോരാട്ടമൊന്നും നടക്കുമെന്ന് തോന്നുന്നില്ല. പ്രിയങ്കയുടെ മുഖം മാത്രമാണ് യുപിയിൽ കോൺഗ്രസിന് ഉള്ളത് മറ്റ് നേതാക്കളൊന്നും ഇവിടെ പ്രചരണ രംഗത്തു പോലുമില്ല. ഈ സാഹചര്യത്തിലാണ് ഇന്നലെ മുഖ്യമന്ത്രി സ്ഥാരാർഥി ആരാണെന്ന ചോദ്യം മാധ്യമ പ്രവർത്തകർ പ്രിയങ്കയോട് ഉയർത്തിയത്. താനല്ലാതെ ആരാണ് എന്ന മറുപടിയും പ്രിയങ്ക നൽകി. എന്നാൽ, ഇപ്പോൾ ഈ വാദത്തിൽ നിന്നും പ്രിയങ്ക തന്നെ പിന്മാറുകയാണ്.

ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി താനാണെന്ന് പറഞ്ഞിട്ടില്ല. തുടർച്ചയായ ചോദ്യങ്ങൾ പ്രകോപിപ്പിച്ചതുകൊണ്ടാണ് അത്തരം മറുപടി നൽകിയതെന്നും പ്രിയങ്ക പറഞ്ഞു. തന്റെ മുഖമല്ലാതെ മറ്റാരുടെയെങ്കിലും മുഖം കാണുന്നുണ്ടോയെന്ന് പ്രിയങ്ക ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. ഇതേക്കുറിച്ചായിരുന്നു പ്രിയങ്കയുടെ പരാമർശം.

സമാജ്വാദി പാർട്ടിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സമാജ് വാദി പാർട്ടിയുടേതും ബിജെപിയുടേതും ഒരേ രാഷ്ട്രീയമെന്നാണ് പ്രിയങ്കയുടെ വിമർശനം. ഒരേതരം രാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളാണ് ഇരു പാർട്ടികളുമെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പാർട്ടികൾക്ക് ഒരേ അജണ്ടയാണ്. പരസ്പരം അതിന്റെ ഗുണഫലം ഇരുപാർട്ടികളും അനുഭവിക്കുന്നുണ്ട്.

ഉത്തർപ്രദേശിൽ കോൺഗ്രസിന്റ മുഖം താൻ ആണെന്ന് പ്രിയങ്ക ഗാന്ധി സ്വയം പ്രഖ്യാപിച്ചു എന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. യുപിയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാരെന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു പ്രിയങ്കയുടെ പ്രതികരണം. യുപിയിൽ എന്റെ മുഖമല്ലാതെ മറ്റാരുടയെങ്കിലും കാണുന്നുണ്ടോ. എന്റെ മുഖമല്ലെ എല്ലായിടത്തും എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് യുപിയിലെ നേതാവ് താൻ തന്നെയെന്ന തരത്തിലുള്ള പ്രഖ്യാപനം പ്രിയങ്ക നടത്തിയത്.

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്നാണ് ഉത്തർപ്രദേശിൽ ഇന്നലെ യുവ പ്രകടന പത്രിക പുറത്തിറക്കിയത്. 8 ലക്ഷം വനിതകൾ ഉൾപ്പെടെ 20 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുമെന്നാണ് യുപിയിലെ കോൺഗ്രസിന്റെ പ്രധാന വാഗ്ദാനം. ബിജെപിയുടെ കാഴ്ചപ്പാട് പരാജയപ്പെട്ടുവെന്നും പുതിയ ബദൽ കോൺഗ്രസ് യുപിയിലൂടെ അവതരിപ്പിക്കുകയാണെന്നും രാഹുൽഗാന്ധി പറഞ്ഞു. ആർക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യം ഉണ്ടായാൽ സമാന മനസ്‌കരുമായി ചേർന്ന് യുപിൽ സർക്കാർ രൂപീകരിക്കുമെന്നാണ് പ്രിയങ്കഗാന്ധി പറയുന്നത്.

പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി കോൺഗ്രസ് മുന്നോട്ടു പോകണം എന്ന ആവശ്യം നേരത്തെ പാർട്ടിയിൽ ഉയർന്നിരുന്നു. അതേസമയം പ്രിയങ്കയുടെ ആത്മവിശ്വാസ കുറവ് ബിജെപി ആയുധമാക്കി കഴിഞ്ഞു. ബിജെപിക്കെതിരെ പോരാടാൻ പ്രിയങ്കക്ക് ധൈര്യമില്ലെന്ന വിധത്തിലാണ് ബിജെപി പ്രിയങ്കയുടെ പിന്മാറ്റത്തെ കുറിച്ച് പ്രചരിപ്പിക്കുന്നത്.

അതേസമയം ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ 40 ശതമാനം വനിതകളെ ഉൾപ്പെടുത്തിയിരുന്നു. ഉന്നാവ് പീഡനക്കേസിലെ ഇരയുടെ അമ്മ അടക്കം 125 സ്ഥാനാർത്ഥികളാണ് ആദ്യ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ഓണറേറിയം ഉയർത്തുന്നതിനുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ആശാ വർക്കർ പൂനം പാണ്ഡെയും സ്ഥാനാർത്ഥി പട്ടികയിലുണ്ട്. ഉത്തർപ്രദേശിൽ കോൺഗ്രസ് പുറത്തിറക്കിയ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ 125-ൽ 50 വനിതാ സ്ഥാനാർത്ഥികളാണ് ഉൾപ്പെട്ടിട്ടുള്ളത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകളിൽ വനിതകളെ സ്ഥാനാർത്ഥികളാക്കുമെന്ന പ്രിയങ്ക കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP