Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൂജപ്പുര സെൻട്രൽ ജയിലിൽ 262 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു

പൂജപ്പുര സെൻട്രൽ ജയിലിൽ 262 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലും 262 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. 936 പേരെയാണ് പരിശോധിച്ചത്. കഴിഞ്ഞ മൂന്നു ദിവസമായി തടവുകാർക്കിടയിൽ ആന്റിജൻ പരിശോധന നടത്തിയിരുന്നു. രോഗികളെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി. രോഗികൾക്ക് പ്രത്യേക ചികിത്സയും പ്രത്യേക ഡോക്ടർമാരെയും നിയമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജയിൽ സൂപ്രണ്ട് സർക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് കോവിഡ് വർധിച്ച സാഹചര്യത്തിൽ ഏർപ്പെടുത്തിയ കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങൾ നിലവിൽവന്നു. അഞ്ച് ജില്ലകളിൽ കർശന നടപടികളാണ്. നിയന്ത്രണം കടുപ്പിച്ചതോടെ പ്രധാന നഗരങ്ങളിൽ തിരക്ക് കുറഞ്ഞു. ചില ട്രെയിനുകൾ ജനുവരി 27 വരെ റദ്ദാക്കി.

ഞായറാഴ്ച സംസ്ഥാനത്ത് ലോക്ഡൗണിന് സമാന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യസർവിസുകളേ അനുവദിക്കൂ. അനാവശ്യ യാത്രകൾ അനുവദിക്കില്ല. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ പൊതുഗതാഗതം ഉണ്ടാകില്ല. ഓരോ ജില്ലകളിലെയും നിയന്ത്രണങ്ങൾ സംബന്ധിച്ച് ജില്ല കലക്ടർമാർ ഉത്തരവ് പുറത്തിറക്കി.

നിലവിൽ ഒരു ജില്ലയും സി കാറ്റഗറിയിലില്ല. ബി കാറ്റഗറിയിലാണ് നിയന്ത്രണം കർക്കശമാക്കിയത്. പാലക്കാട്, ഇടുക്കി, തിരുവനന്തപുരം, പത്തനംതിട്ട, വയനാട് ജില്ലകളിലാണിത്. പൊതു ഇടങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കി. എ യിലുള്ള എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിലും നിയന്ത്രണങ്ങളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP