Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളാ യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റി വെച്ച് തെരഞ്ഞെടുപ്പ് മാമാങ്കം; മാറ്റി വച്ചത് നാലാം സെമസ്റ്ററുകാർക്കുള്ള രണ്ടാം സെമസ്റ്റർ പരീക്ഷ; യൂണിവേഴ്സിറ്റിക്ക് പരീക്ഷകളേക്കാൾ പ്രധാനമാണോ തെരഞ്ഞെടുപ്പെന്ന് രക്ഷിതാക്കൾ; കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ക്ലാസ് പ്രചരണങ്ങൾ നടത്താനാണെങ്കിൽ പരീക്ഷ മാറ്റിവച്ചതെന്തിന്?

കേരളാ യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റി വെച്ച് തെരഞ്ഞെടുപ്പ് മാമാങ്കം; മാറ്റി വച്ചത് നാലാം സെമസ്റ്ററുകാർക്കുള്ള രണ്ടാം സെമസ്റ്റർ പരീക്ഷ; യൂണിവേഴ്സിറ്റിക്ക് പരീക്ഷകളേക്കാൾ പ്രധാനമാണോ തെരഞ്ഞെടുപ്പെന്ന് രക്ഷിതാക്കൾ; കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ക്ലാസ് പ്രചരണങ്ങൾ നടത്താനാണെങ്കിൽ പരീക്ഷ മാറ്റിവച്ചതെന്തിന്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് പരീക്ഷകൾ മാറ്റിവച്ചിട്ടും കോളേജ് യൂണിയൻ ഇലക്ഷൻ മാറ്റിവയ്ക്കാത്ത കേരളാ യൂണിവേഴ്സിറ്റി നിലപാട് ചോദ്യം ചെയ്യപ്പെടുന്നു. കോവിഡിനെ തുടർന്ന് പല തവണ മാറ്റിവച്ച പരീക്ഷയാണ് വീണ്ടും മാറ്റി വച്ചത്. ഇപ്പോൾ നാലാം സെമസ്റ്റർ പഠിക്കുന്ന വിദ്യാർത്ഥികളുടെ രണ്ടാം സെമസ്റ്റർ പരീക്ഷയാണ് മാറ്റിവച്ചത്. ഇനി മൂന്നും നാലും സെമസ്റ്റർ പരീക്ഷകൾ കൂടി നടക്കാനുണ്ട്. എന്നാൽ ചൊവ്വാഴ്‌ച്ച നടക്കാനിരിക്കുന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ഇനിയും മാറ്റിവയ്ക്കാൻ യൂണിവേഴ്സിറ്റി തയ്യാറല്ല. വിദ്യാർത്ഥികളുടെ ജീവൻ പണയം വച്ച് നടത്തുന്ന ഈ തെരഞ്ഞെടുപ്പ് മാമാങ്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രമാണെന്നാണ് ഉയരുന്ന ആരോപണം.

കേരള യൂണിവേഴ്സിറ്റിക്ക് കീഴിലെ നിരവധി കോളേജുകൾ ലാർജ് ക്ലസ്റ്ററുകളായി പൂട്ടിയിട്ടും തെരഞ്ഞെടുപ്പ് നടത്താൻ തന്നെയാണ് യൂണിവേഴ്സിറ്റി തീരുമാനം. കോവിഡ് ഭീഷണി നിലനിൽക്കുന്ന ക്യാംപസുകൾക്ക് പോലും അവധി നൽകാതെ ചൊവ്വാഴ്‌ച്ച വരെ നീട്ടികൊണ്ടുപോകാൻ ഇടത് അദ്ധ്യാപകസംഘടനയുടെയും എസ്എഫ്ഐ നേതൃത്വത്തിന്റെയും സമ്മർദ്ദമുണ്ടെന്ന ആക്ഷേപവുമുണ്ട്. വിദ്യാർത്ഥികൾക്കിടയിലും അദ്ധ്യാപക- അനധ്യാപകർക്കിടയിലും കോവിഡ് പടർന്നുപിടിക്കുമ്പോൾ പല സ്വകാര്യ കോളേജുകളും വിദ്യാർത്ഥികൾ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ഗവൺമെന്റ് കോളേജുകൾ പൂട്ടാതിരിക്കാനും കോവിഡ് വ്യാപനത്തിനിടയിലും തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാതിരിക്കാനും സമ്മർദ്ദമുണ്ടെന്നാണ് ജീവനക്കാരുടെ പരാതി.

ഇരുപത്തഞ്ചിന് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോളേജുകളും അടയ്ക്കുന്നതിനുള്ള തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. കേരളത്തിലെ ഭൂരിഭാഗം ക്യാംപസുകളിലും അപ്രമാധിത്യമുള്ള എസ്എഫ്ഐയുടെ പ്രധാന വരുമാനമാർഗങ്ങളിലൊന്ന് കോളേജ്- യൂണിവേഴ്സിറ്റി യൂണിയൻ പ്രവർത്തന ഫണ്ടുകളാണ് എന്നാണ് ആക്ഷേപം. എസ്എഫ്ഐയ്ക്ക് യൂണിയനുള്ള ക്യാംപസുകളിലെ പ്രവർത്തനഫണ്ടിന്റെ ഒരുഭാഗം ഏര്യാ- ജില്ലാ കമ്മിറ്റികൾക്ക് നൽകേണ്ടതുണ്ട്. അതിന് വേണ്ടിയാണ് കോവിഡ് വ്യാപനത്തിലും തെരഞ്ഞെടുപ്പ് വേണമെന്ന കടുംപിടിത്തത്തിൽ സർക്കാരും സർവകലാശാലയും തുടരുന്നത്.

യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിലും സെനറ്റിലും പ്രതിനിധികളെ വിജയിപ്പിക്കാൻ എസ്എഫ്ഐയ്ക്ക് യുയുസികളെ വിജയിപ്പിക്കേണ്ടതുണ്ട്. യൂണിയൻ തെരഞ്ഞെടുപ്പ് നടത്തുന്നതിനും ക്യാംപസുകളിൽ നിന്നും യുയുസികളെ തെരഞ്ഞെടുക്കേണ്ടതുണ്ട്. യൂണിവേഴ്സിറ്റി യുവജനോൽസവത്തിന് ഒരുകോടി രൂപയാണ് യൂണിയന് ലഭിക്കുന്നത്. യുവജനോൽസവത്തിന് അനുവദിച്ച ഫണ്ടിന്റെ കണക്ക് ചോദിച്ചതിന്റെ പേരിൽ എസ്എഫ്ഐ യൂണിവേഴ്സിറ്റിയിൽ പ്രതിഷേധിച്ചത് വലിയ വാർത്തയായിരുന്നു.

യൂണിയൻ തെരഞ്ഞെടുക്കപ്പെട്ടാലും ഈ കോവിഡ് സാഹചര്യത്തിൽ ഒരു പ്രവർത്തനവും നടക്കില്ലെന്ന സ്ഥിതിയാണ്. എന്നാൽ ഇലക്ഷൻ കഴിയുന്നതോടെ ക്യാംപസുകളിൽ കോവിഡ് കേസുകൾ ഉയരും. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ക്ലാസുകളിൽ കയറിയുള്ള പ്രചരണങ്ങളും തകൃതിയായി നടക്കുന്നു. മൂന്ന് സെമസ്റ്ററുകളിലെ പരീക്ഷകൾ പോലും മുടങ്ങികിടക്കുമ്പോൾ രാഷ്ട്രീയലാഭത്തിനും സാമ്പത്തികനേട്ടത്തിനുമായി വിദ്യാർത്ഥികളെ കോവിഡിലേയ്ക്ക് തള്ളിവിട്ടുകൊണ്ട് നടത്തുന്ന തെരഞ്ഞെടുപ്പ് മാമാങ്കത്തിനെതിരെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അമർഷമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP