Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോവിഡ് വ്യാപനം അതിതീവ്രം; ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി കേരളം; പരിശോധനയ്ക്കായി കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനം

കോവിഡ് വ്യാപനം അതിതീവ്രം; ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി കേരളം; പരിശോധനയ്ക്കായി കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

വയനാട് : കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്തർസംസ്ഥാന ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി കേരളം. കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട്ടിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. അതിർത്തി ഗ്രാമങ്ങളിലെ തൊഴിലാളികൾക്കും കർഷകർക്കും ഇളവ് നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

കൊവിഡിന്റെ മൂന്നാം തരംഗത്തിൽ വയനാട്ടിലെ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ നിയന്ത്രണം കടുപ്പിക്കാൻ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം. അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കടക്കാൻ ആർടിപിസിആർ അല്ലെങ്കിൽ ഡബിൾ ഡോസ് വാക്‌സിൻ നിർബന്ധമാണ്. ചെക്ക്‌പോസ്റ്റുകളിൽ ഡ്യൂട്ടിയെടുക്കുന്ന ജീവനക്കാർ ജോലി കൃത്യമായി നിർവഹിക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ട തഹസിൽദാർ ഉറപ്പാക്കണം. ചെക്ക്‌പോസ്റ്റുകളിലെ പൊലീസ് സേവനം ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ വിലയിരുത്തും.

കർണാടക അതിർത്തികളായ ബാവലി, മുത്തങ്ങ, തോൽപ്പെട്ടി ചെക്ക്‌പോസ്റ്റുകളിൽ വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. അതിർത്തി കടന്ന് ദിവസവും ജോലിക്ക് പോകുന്നവർക്കും വിദ്യാർത്ഥികൾക്കും യാത്ര പാസ് നൽകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. വയനാടുമായി അതിർത്തി പങ്കിടുന്ന കർണാടകയിലെ ജില്ലകളിലും കോവിഡ് വ്യാപനം തീവ്രമാണ്. വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കടക്കം അയൽ സംസ്ഥാനങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകൾ ദിവസവുമെത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP