Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നെസ്റ്റ്ലേയുടെ കിറ്റ്കാറ്റ് ബാറുകൾ നിറയെ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ; ചോക്ലേറ്റ് കഴിച്ച ശേഷം ദൈവങ്ങളെ ബിന്നിലെറിയാൻ തുടങ്ങിയതോടെ കളി മാറി; മാപ്പു പറഞ്ഞ് തടിയൂരി നെസ്റ്റ്ലേ

നെസ്റ്റ്ലേയുടെ കിറ്റ്കാറ്റ് ബാറുകൾ നിറയെ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ; ചോക്ലേറ്റ് കഴിച്ച ശേഷം ദൈവങ്ങളെ ബിന്നിലെറിയാൻ തുടങ്ങിയതോടെ കളി മാറി; മാപ്പു പറഞ്ഞ് തടിയൂരി നെസ്റ്റ്ലേ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ പതിച്ച നെസ്റ്റ്ലേയുടെ കിറ്റ് കാറ്റ് ബാറുകൾ ഒറ്റ നോട്ടത്തിൽ ഉപഭോക്താക്കളുടെ മനം കവർന്നെങ്കിലും ചോക്ലേറ്റ് കഴിച്ച ശേഷം ദൈവങ്ങളെ ബിന്നിലെറിയാൻ തുടങ്ങിയതോടെ കളി മാറി. ദൈവങ്ങളെ ബിന്നിലെറിഞ്ഞതോടെ ഹിന്ദുമത വിശ്വാസികൾ നെസ്റ്റ്ലേയ്ക്ക് എതിരെ തിരിയുകയും ജനരോഷം പുകയുകയും ചെയ്തു. ഇതോടെ മാപ്പു പറഞ്ഞ് ഈ പാക്കറ്റുകളും പിൻവലിച്ച് വിവാദത്തിൽ നിന്നും തലയൂരിയിരിക്കുകയാണ് നെസ്റ്റ്ലേ.

ഹിന്ദു ദൈവങ്ങളായ ജഗന്നാഥ്, ബാലഭദ്ര, മാതാ സുഭദ്ര എന്നിവരുടെ ചിത്രങ്ങൾ പതിച്ച കവറുകളിലാണ് കിറ്റ്കാറ്റ് എത്തിയത്. എന്നാൽ ഇത് കഴിച്ച ശേഷം ആളുകൾ വേസ്റ്റ് ബിന്നിലും തെരുവുകളിലും വലിച്ചെറിഞ്ഞതോടെയാണ് കിറ്റ് കാറ്റിനെതിപ്രെതിഷേധം രേഖപ്പെടുത്തി. ഈ ചിത്രം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്റർ വഴി നിരവധി പേർ രംഗത്തെത്തിയതോടെ കമ്പനിയും പുലിവാലിലായി. ദയവായി ഈ ചിത്രം നീക്കൂ എന്നാവശ്യപ്പെട്ട് ഒരു ഭക്തൻ എത്തി. അതേസമയം ഒഡിഷ സംസ്‌ക്കാരവും ദൈവങ്ങളായ ജഗന്നാഥും ബാലഭദ്രയും സുഭദ്രയേയും കിറ്റ്കാറ്റിൽ കണ്ടത് സന്തോഷമുണ്ടെന്നും എന്നാൽ കിറ്റ് കാറ്റ് കഴിച്ച ശേഷം ഈ ദൈവങ്ങളുടെ ഫോട്ടോയടങ്ങിയ കവർ വലിച്ചെറിയുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മറ്റൊരു ഭക്തൻ അഭിപ്രായപ്പെട്ടു.

ജനരോഷം ആളിക്കത്തിയതോടെ പെട്ടുപോയ നെസ്റ്റ്ലേയും വിശദീകരണവുമായി രംഗത്തെത്തി. ഹിന്ദു സംസ്‌ക്കാരം വെളിപ്പെടുത്താനാണ് ഇത്തരത്തിൽ കവർ ചെയ്തത് എന്നാണ് നെസ്റ്റ്ലേയുടെ വിശദീകരണം. എന്നാൽ ആളുകൾക്ക് ഇതിൽ വേദനിച്ചതിൽ മാപ്പു ചോദിക്കുന്നതായും ഈ ബാറുകൾ പിൻവലിക്കുന്നതായും നെസ്റ്റ്ലേ വിശദീകരിച്ചു. ഈ വിഷയത്തിലെ വൈകാരികതയെ കുറിച്ച് അറിയില്ലായിരുന്നെന്നും തങ്ങളുടെ ഈ കവറുകൾ ആരെ എങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പു ചോദിക്കുന്നതായും കമ്പനി വക്താവ് പറഞ്ഞു. കഴിഞ്ഞ വർഷം തന്നെ ഈ പാക്കറ്റ് മാർക്കറ്റിൽ നിന്നും പിൻവലിച്ചതായും ജനങ്ങളുടെ വൈകാരികതയെ മുറിവേൽപ്പിച്ചതിൽ പശ്ചാത്തപിക്കുന്നതായും നെസ്റ്റ്ലേ വക്താവ് പറഞ്ഞു.

ഒഡിഷയിലാണ് ഇത്തരത്തിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ അടങ്ങിയ കിറ്റ് കാറ്റുകൾ വിതരണത്തിന് എത്തിയത്. എന്നാൽ കമ്പനിയുടെ ഈ നീക്കം അക്ഷരാർത്ഥത്തിൽ പുലിവാല് പിടിക്കുക ആയിരുന്നു. ഹിന്ദു മതവിഭാഗക്കാരോട് മാപ്പു പറയുന്ന ഏറ്റവും പുതിയ കമ്പനിയാണ് നെസ്റ്റ്ലേ. മുൻപ് 2020ൽ ഇന്ത്യൻ ജൂവലഫി ബ്രാൻഡായ തനിഷ്‌കും ഹിന്ദു കമ്മ്യൂണിറ്റിയോട് മാപ്പു പറഞ്ഞിരുന്നു. ഹിന്ദു വികാരത്തെ തൊട്ടുകളിച്ചതിന്റെ പേരിൽ നേരത്തെ സൊമാറ്റോ, യൂണിലിവർ, മാന്യവാർ എന്നീ കമ്പനികളും നേരത്തെ പുലിവാല് പിടിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP