Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റിജിൽ മാക്കുറ്റിയെയും സംഘത്തെയും കൈക്കരുത്തിൽ നേരിട്ടെങ്കിലും ജനസമക്ഷം പരിപാടിയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ സിപിഎമ്മിന് ഞെട്ടൽ; ഇന്റലിജൻസ് മുന്നറിയിപ്പുണ്ടായിട്ടും പൊലീസിന് പാളി; പാർട്ടി കോൺഗ്രസിന് അതീവ സുരക്ഷ ഏർപ്പെടുത്താൻ സിപിഎം തീരുമാനം

റിജിൽ മാക്കുറ്റിയെയും സംഘത്തെയും കൈക്കരുത്തിൽ നേരിട്ടെങ്കിലും ജനസമക്ഷം പരിപാടിയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ സിപിഎമ്മിന് ഞെട്ടൽ; ഇന്റലിജൻസ് മുന്നറിയിപ്പുണ്ടായിട്ടും പൊലീസിന് പാളി; പാർട്ടി കോൺഗ്രസിന് അതീവ സുരക്ഷ ഏർപ്പെടുത്താൻ സിപിഎം തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: രണ്ടാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ.റെയിൽ കോർപറേഷന്റെ അതിവേഗ അർധ റെയിൽവേ പാത പദ്ധതിക്കെതിരെ വിവിധ കോണുകളിൽ പ്രതിഷേധം ശക്തമാകുന്നത് സിപിഎമ്മിനെ ആശങ്കയിലാക്കുന്നു. പദ്ധതിക്കെതിരെ യു.ഡി.എഫ് ഇപ്പോൾ തന്നെ കടുത്ത സമരത്തിലാണ് ' ഇതിനൊപ്പം മറ്റു സംഘടനകളും ചേരുന്നതോടെ എതിർപ്പ് ശക്തമായേക്കും. കെ. റെയിൽ വിഷയത്തിൽ ബി.ജെപി സംസ്ഥാന നേതാക്കൾ എതിർപ്പു പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കേന്ദ്ര നേതൃത്വം പച്ചക്കൊടി കാട്ടിയാൽ മാത്രമേ സമര പോരാട്ടവുമായി മുൻപോട്ടു വരികയുള്ളു.

പദ്ധതിയോടുള്ള ബിജെപിയുടെ മൃദുസമീപനമാണ് പിണറായി സർക്കാരിനെ അൽപ്പമെങ്കിലും ആശ്വാസം കൊള്ളിക്കുന്നത്.ഇതിനിടെ മന്ത്രി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ നടന്ന സിൽവർ ലൈൻ അർധ അതിവേഗ വിശദീകരണ പദ്ധതിയായ ജനസമക്ഷത്തിലേക്ക് യൂത്ത് കോൺഗ്രസുകാർ പ്രതിഷേധവുമായെത്തിയത് സിപിഎമ്മിന് ക്ഷീണം ചെയ്തിട്ടുണ്ട്.സംസ്ഥാനത്ത് മറ്റൊരിടത്തുമില്ലാത്ത പ്രതിഷേധം സിപിഎമ്മിന്റെ തട്ടകമായ കണ്ണുരിൽ നടന്നതാണ് പാർട്ടി നേതാക്കളെ ഞെട്ടിച്ചത്.

ജനസമക്ഷം പരിപാടിയിലേക്ക് കടക്കാൻ ശ്രമിച്ചവരെ ഓഡിറ്റോറിയത്തിന് മുന്നിൽ കാവൽ നിന്നിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ തല്ലിച്ചതച്ചുവെങ്കിലും ഇതു വിവാദമായതോടെ ജനസമക്ഷം പരിപാടിയുടെ ശോഭ കുറഞ്ഞുവെന്നാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ നിർദ്ദേശപ്രകാരമാണ് അദ്ദേഹത്തിന്റെ അടുത്ത അനുയായിയെന്നറിയപ്പെടുന്ന റിജിൽ മാക്കുറ്റിയും യൂത്ത് കോൺഗ്രസും പരിപാടി കലക്കാൻ എത്തിയതെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി എം.വി ഗോവിന്ദന്റെ ആരോപണം.

ഇതിനിടെ ജയ് ഹിന്ദ് ക്യാമറാമാൻ മനീഷ് കൊറ്റാളിയുടെ രണ്ടര പവൻ സ്വർണമാല ഡിവൈഎഫ്ഐ പ്രവർത്തകർ തട്ടിപ്പറിച്ചതായും ആരോപണമുണ്ട്. മാനാഭി' മാനമുണ്ടെങ്കിൽ ഡിവൈഎഫ്ഐ പ്രവർത്തകർ മാലതിരിച്ചു കൊടുക്കാൻ തയ്യാറാകണമെന്ന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിച്ചിരുന്നു. ഒമി ക്രോൺ ആശങ്കയിൽ ഏപ്രിൽ ആദ്യവാരം നടത്താനിരിക്കുന്ന സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് വേദിയായ കണ്ണുർ നായനാർ അക്കാദമിയിലേക്ക് സിൽവർ ലൈൻ പദ്ധതിക്കെതിരെ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി യുത്തു കോൺഗ്രസും സമാന സംഘടനകളും മാർച്ചു നടത്തുമോയെന്ന ആശങ്കയും സിപിഎം നേതൃത്വത്തിനുണ്ട്. പാർട്ടി കോൺഗ്രസ് വേളയിൽ സിൽവർ ലൈനിനെതിരെ പ്രതിഷേധം ശക്തമാകാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

എന്നാൽ പാർട്ടി സമ്മേളന സ്ഥലത്തേക്ക് പ്രതിഷേധവുമായി വന്നാൽ ഇതായിരിക്കില്ല അനുഭവമെന്ന് സിപിഎം സംസ്ഥാന സമിതിയംഗം പി.ജയരാജൻ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പാർട്ടി കോൺഗ്രസ് നടക്കുന്ന സ്ഥലത്തേക്കുള്ള പ്രതിഷേധം തടയുന്നതിനായി വൻ പൊലിസ് സന്നാഹമൊരുക്കുന്നതിനിടൊപ്പം നൂറോളം സിപിഎം പ്രവർത്തകരെ അണിനിരത്താനും' കണ്ണുരിലെ സിപിഎം നേതൃത്വം ആലോചിക്കുന്നുണ്ട്. ജനസമക്ഷം പരിപാടിക്കിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധവുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിട്ടും സുരക്ഷ ഒരുക്കുന്നതിൽ പൊലിസിന് ഗുരുതരമായ വീഴ്‌ച്ച സംഭവിച്ചുവെന്ന വിമർശനവും പാർട്ടി നേതൃത്വത്തിൽ നിന്നുമുയർന്നിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP