Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ റെയിൽ: പയ്യന്നൂരിൽ സാമൂഹികാഘാത പഠന സർവ്വേ തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ:കെ റെയിൽ കോർപറേഷന്റെ സിൽവർ ലൈൻ പദ്ധതിക്കായുള്ള സാമൂഹിക പ്രത്യാഘാത പഠനം കണ്ണൂർ ജില്ലയിൽ ഇന്ന് തുടങ്ങി. പള്ളിക്കുന്ന് മുതൽ പയ്യന്നൂർ വരെയുള്ള വില്ലേജുകളിലാണ് ആദ്യഘട്ടത്തിൽ സർവ്വേ നടത്തുന്നത്. പദ്ധതിപ്രദേശങ്ങളിൽ നിന്നു തന്നെ തിരഞ്ഞെടുത്ത വർക്കാണ് സർവ്വേ നടത്താൻ പരിശീലനം നൽകിയത്. ഭൂമി ഏറ്റെടുക്കാനുള്ള പ്രദേശങ്ങളിലെ വീടുകളിൽ നേരിട്ടെത്തിയാണ് സംഘം വിവരശേഖരണം നടത്തുന്നത്. പദ്ധതി നരിട്ടോ അല്ലാതെയോ ബാധിക്കുന്നവരിൽ നിന്നുള്ള വിവരങ്ങൾ തേടാൻ വിവരശേഖരണത്തിന് അൻപതോളം ചോദ്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരും സംഘം ആശയവിനിമയം നടത്തും. 100 ദിവസത്തിനകം പഠനം പൂർത്തിയാക്കാനാണ് റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുറത്തിറക്കിയ വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിട്ടുള്ളത് പയ്യന്നൂർ നഗരസഭയിലെ ഇരുപത്തിയൊന്നാം വാർഡിലാണ് വെള്ളിയാഴ്‌ച്ച രാവിലെ പത്തു മണിയോടെ സർവ്വേ തുടങ്ങിയത്.

പതിനൊന്ന് വീട്ടുകാരിൽ നിന്നാണ് ആദ്യ ദിവസം അഭിപ്രായങ്ങൾ ശേഖരിച്ചത്. കെ റെയിൽ കടന്നു പോകുന്ന സ്ഥലങ്ങളിലെ ഭൂഉടമകളെ മുഴുവനായും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കെ.റെയിൽ സാമുഹികാഘാത സർവ്വേ തുടങ്ങിയപ്പോൾ സ്ഥലത്ത് പയ്യന്നൂർ പൊലീസുമെത്തിയിരുന്നു. സിപിഎം ഭരിക്കുന്ന പയ്യന്നൂർ നഗരസഭയിലെ ജനപ്രതിനിധികളും സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. വരും ദിനങ്ങളിൽ സർവ്വേ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന സർവ്വേ കമ്പനിയുടെ പ്രതിനിധി സാജു കെ ഇട്ടി അറിയിച്ചു.തിങ്കളാഴ്‌ച്ചയാണ് മാടായി പാറയിൽ സാമുഹികാഘാത സർവ്വേ തുടങ്ങുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP