Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാർ വാഹനങ്ങളിൽ കൂളിങ് ഫിലിമും കർട്ടനും അനുവദിക്കില്ലെന്ന് ഗതാഗത കമ്മീഷണർ; മനുഷ്യാവകാശ കമ്മീഷനിൽ വിശദീകരണം

സർക്കാർ വാഹനങ്ങളിൽ കൂളിങ് ഫിലിമും കർട്ടനും അനുവദിക്കില്ലെന്ന് ഗതാഗത കമ്മീഷണർ; മനുഷ്യാവകാശ കമ്മീഷനിൽ വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ : വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള വാഹനങ്ങളിൽ നിന്നും കൂളിങ് ഫിലിം, കർട്ടൻ, കാഴ്ച മറയ്ക്കുന്ന മറ്റ് വസ്തുക്കൾ, എക്ട്രാ ഹോണുകൾ, ക്രാഷ് ബാറുകൾ, ബുൾ ബാറുകൾ മുതലായവ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് കമ്മീഷണർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മന്ത്രിമാർ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഇളവ് നൽകിയിട്ടുണ്ടെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

വാഹന പരിശോധനയിൽ യാതൊരു ഇളവുകളും ആർക്കും അനുവദിച്ച് നൽകിയിട്ടില്ലെന്നും നിയമലംഘനം ശ്രദ്ധയിൽപ്പെട്ട എല്ലാ വാഹനങ്ങൾക്കുമെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കൂളിങ് ഫിലിം നീക്കം ചെയ്യാൻ അധികസമയം ആർക്കും അനുവദിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

കൂളിങ് ഫിലിമുകളും കർട്ടനുകളും നീക്കം ചെയ്യാനുള്ള ഓപ്പറേഷൻ സ്‌ക്രീൻ പദ്ധതിയിൽ നിന്നും വി ഐ പി കളുടെ വാഹനങ്ങളെ ഒഴിവാക്കിയെന്നാരോപിച്ച് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഗതാഗത വകുപ്പ് കമ്മീഷണറിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

ഇസഡ്, ഇസഡ് പ്ലസ് സുരക്ഷാ വിഭാഗത്തിലുള്ള വ്യക്തികൾ സഞ്ചരിക്കുന്ന വാഹനങ്ങളെ നിയന്ത്രണത്തിൽ നിന്ന് സുപ്രീംകോടതി ഒഴിവാക്കിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. പരിശോധനകൾ നടത്തുമ്പോൾ യാത്രക്കാർക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. പൊതു പ്രവർത്തകനായ അഡ്വ. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP