Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മമ്മൂട്ടി ഗൂണ്ട ആയിട്ടാണോ കേരളത്തിൽ ഗൂണ്ടാ ആക്രമണം നടക്കുന്നത്? സൂപ്പർതാരത്തെ ഉദാഹരിച്ച് സിപിഎം സമ്മേളനം നടത്തുന്നതിനെ ന്യായീകരിച്ച കോടിയേരിയെ പരിഹസിച്ച് അഡ്വ.ബി.ഗോപാലകൃഷ്ണൻ

മമ്മൂട്ടി ഗൂണ്ട ആയിട്ടാണോ കേരളത്തിൽ ഗൂണ്ടാ ആക്രമണം നടക്കുന്നത്? സൂപ്പർതാരത്തെ ഉദാഹരിച്ച് സിപിഎം സമ്മേളനം നടത്തുന്നതിനെ ന്യായീകരിച്ച കോടിയേരിയെ പരിഹസിച്ച് അഡ്വ.ബി.ഗോപാലകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാസർക്കോട് ജില്ലയിൽ 50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന സമ്മേളനങ്ങൾ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് ബിജെപി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ. ഹൈക്കോടതി ഉത്തരവ് പിണറായി സർക്കാരിനും സിപിഎമ്മിനുമേറ്റ കനത്ത പ്രഹരമാണെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് ക്ലസ്റ്ററായി സിപിഎം പാർട്ടി സമ്മേളന വേദികൾ മാറുമ്പോൾ മമ്മുട്ടിയെ ഉദാഹരിച്ച് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സിപിഎം സമ്മേളനം നടത്തുന്നതിനെ ന്യായീകരിക്കുന്ന കോടിയേരി, കൊടിയേറ്റം സിനിമയിലെ ഗോപിയുടെ ശങ്കരൻ കുട്ടിയായി മാറുകയാണ്. സർക്കാർ എന്ത് വങ്കത്തരം പറഞ്ഞാലും ചെയ്താലും അതിൽ ന്യായീകരണം കണ്ടെത്തുന്ന പാർട്ടി സെക്രട്ടറി സിപിഎം സമ്മേളനങ്ങൾ നടത്തി കേരളത്തിലെ ജനങ്ങളെ അപകടത്തിലാക്കുകയാണ്. മമ്മുട്ടി ഗുണ്ട ആയിട്ടാണോ കേരളത്തിൽ ഗുണ്ടാ ആക്രമണം നടക്കുന്നത്? കോവിഡ് മാനദണ്ഡങ്ങൾ സിപിഎമ്മിന് ബാധകമല്ലങ്കിൽ ജനങ്ങൾക്ക് ബാധകമാകുന്നത് എങ്ങിനെ? കേരളത്തിലെ ഭരണപക്ഷം എന്ന നിലയിൽ സിപിഎമ്മിന് കൂടുതൽ ഉത്തരവാദിത്വമുണ്ട്.

കാസർക്കോട് കളക്ടർ എടുത്ത കോവിഡ് മാനദണ്ഡ തീരുമാനങ്ങൾ മിനിറ്റുകൾക്കകം പിൻവലിക്കാൻ കാരണമെന്താണ്? വിവാഹത്തിന് അമ്പത് പേർ എന്ന് പറയുമ്പോൾ അടച്ചിട്ട മുറിയിൽ 150 ആളുകൾ ആകാം എന്ന നിർദ്ദേശം എന്തടിസ്ഥാനത്തിലാണ്?കേരളത്തിൽ കോവിഡ് അതിതീവ്ര വ്യാപനത്തിന് കാരണം കേരള സർക്കാരാണ്. ആരോഗ്യ മന്ത്രിയും വകുപ്പും നോക്കുകുത്തികളായിരിക്കുന്നുവെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP