Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചിയിൽ ടെക്നോളജി ഇന്നൊവേഷൻ സെന്റർ തുറക്കാൻ യാത്രാ.കോം; ആദ്യഘട്ടത്തിൽ 30 ഐടി പ്രൊഫഷനലുകളെ നിയമിക്കും

കൊച്ചിയിൽ ടെക്നോളജി ഇന്നൊവേഷൻ സെന്റർ തുറക്കാൻ യാത്രാ.കോം; ആദ്യഘട്ടത്തിൽ 30 ഐടി പ്രൊഫഷനലുകളെ നിയമിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ട്രാവൽ കമ്പനികളിലൊന്നായ യാത്രാ.കോം കൊച്ചിയിൽ ടെക്നോളജി ഇന്നൊവേഷൻ ഹബ് തുറക്കുന്നു. യാത്ര.കോമിന്റെ മൂന്നാത്തെ ടെക്നോളജി ഇന്നൊവേഷൻ ഹബ്ബാകും ഇത്. നിലവിൽ ഗുർഗോൺ, ബാംഗളൂരു എന്നിവിടങ്ങളിലാണ് കമ്പനിക്ക് ടെക്നോളജി ഡെവലപ്മെന്റ് സെന്ററുകളുള്ളത്.

പുതിയ നോർമലിനോട് ലോകം പൊരുത്തപ്പെട്ടു തുടങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര, വിദേശ യാത്രാമേഖലകൾ വളർച്ചയുടെ പാതയിലേയ്ക്ക് തിരിച്ചു വരുന്നതായാണ് തങ്ങൾ നിരീക്ഷിക്കുന്നതെന്ന് യാത്രാ.കോമിന്റെ സഹസ്ഥാപകനും യാത്രാ ഓൺലൈനിന്റെ സിഇഒയുമായ ധ്രുവ് ശൃംഗി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് പുതിയ ഇന്നൊവേഷൻ സെന്റർ തുറക്കുന്നത്.

യാത്രാ സേവനങ്ങൾ നൽകുന്ന സാങ്കേതികവിദ്യകളുടെ കാര്യത്തിൽ മുൻനിരയിൽ നിലനിൽക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് സഹസ്ഥാപകനും സിഐഒയുമായ മനീഷ് അമീൻ പറഞ്ഞു. നാളെയുടെ ട്രാവൽ പ്ലാറ്റ്ഫോം സൃഷ്ടിക്കാനായി കമ്പനി തുടർച്ചയായി നിക്ഷേപങ്ങൾ നടത്തുന്നത് ഇതിന്റെ ഭാഗമായാണ്. മികച്ച ഐടി പ്രൊഫഷനലുകളുടെ ലഭ്യതയുടെ കാര്യത്തിലുള്ള കൊച്ചിയുടെ മികവ് കണക്കിലെടുത്താണ് ടെക്നോളജി ഇന്നൊവേഷൻ ഹബ് ഇവിടെ തുടങ്ങുന്നത്.

എല്ലാ തലങ്ങളിലും വിദഗ്ധരായ എൻജിനീയറിങ് വിദഗ്ധരെ നിയമിച്ചുകൊണ്ട് കമ്പനിയുടെ ടെക്നോളജി ഡിവിഷൻ തുടർച്ചയായ വികസനത്തിലാണ്. ഈയിടെയാണ് ഒരു പ്രമുഖ അമേരിക്കൻ റീടെയിൽ കമ്പനിയിൽ നിന്നെത്തിയ അഖിൽ ഗുപ്ത യാത്ര.കോമിന്റെ ടെക്നോളജി സീനിയർ വൈസ് പ്രസിഡന്റായത്. പ്ലാറ്റ്ഫോമിന്റെ ആധുനികീകരണത്തിന്റെ ചുമതലയാണ് അഖിൽ ഗുപ്തയ്ക്കുള്ളത്. കൊച്ചിയിൽ വിവിധ തലങ്ങളിൽ മികച്ച എൻജനീയർമാരെയും അനുഭവസമ്പന്നരായ സാങ്കേതികവിദഗ്ധരേയും നിയമിക്കുമെന്ന് അഖിൽ ഗുപ്ത പറഞ്ഞു. പുതുതായി പഠിച്ചിറങ്ങുന്ന ബിരുദധാരികൾക്കു മുതൽ അനുഭവസമ്പന്നരായ സോഫ്റ്റ് വെയർ ഡെവലപ്മെന്റ് പ്രൊഫഷനലുകൾക്കു വരെ കൊച്ചയിൽ അവസരമുണ്ടാകുമെന്ന് കൊച്ചിയിലെ ഇന്നവേഷൻ ഹബ് നയിക്കുന്ന ശ്രീജ രാമചന്ദ്രൻ പറഞ്ഞു. ആദ്യഘട്ടത്തിൽ സോഫ്റ്റ് വെയർ എൻജിനീയർമാർ, എൻജിനീയറിങ് മാനേജർമാർ, പ്രൊഡക്റ്റ് മാനേജർമാർ, ക്യുഎ ഓട്ടോമേഷൻ എൻജിനീയർമാർ തുടങ്ങിയവരുൾപ്പെടെ 30 പേരെ പുതുതായി നിയമിക്കും.

ഇൻഫോപാർക്ക് പ്രദേശത്ത് തുടങ്ങുന്ന കൊച്ചിയിലെ പുതിയ ഇന്നവേഷൻ ഹബ് ഏതാനും മാസങ്ങൾക്കുള്ളിൽ തുറക്കും. നിയമനങ്ങൾ പുരോഗമിക്കുകയാണെന്നും കൊച്ചിയിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കാമെന്നും കമ്പനിയുടെ വാർത്താക്കുറിപ്പിൽ പറഞ്ഞു. കൂടുതൽ വിവരങ്ങൾ www.tech.yatra.com എന്ന വെബ് പേജിലുണ്ട്.

700-ലേറെ വരുന്ന കോർപ്പറേറ്റ് ഇടപാടുകാർക്ക് സേവനം നൽകുന്ന രാജ്യത്തെ മുൻനിര കോർപ്പറേറ്റ് ട്രാവൽ സേവന കമ്പനിയെന്നതിനു പുറമെ ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ട്രാവൽ കമ്പനികളിലൊന്നാണ് യാത്രാ.കോം. YTRA എന്ന ടിക്കർ അടയാളത്തിൽ കമ്പനി അമേരിക്കൻ ഓഹരിവിപണിയായ നസ്ഡാക്കിൽ ലിസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP