Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വായ്പ വാങ്ങിയ 25 ലക്ഷം രൂപ തിരികെ ചോദിച്ചു; യുവതിയെ ബിജെപി കൗൺസിലർ വെടിവെച്ചുകൊന്നു; ഉമേഷ് കാംബ്ലെ അറസ്റ്റിൽ

വായ്പ വാങ്ങിയ 25 ലക്ഷം രൂപ തിരികെ ചോദിച്ചു; യുവതിയെ ബിജെപി കൗൺസിലർ വെടിവെച്ചുകൊന്നു; ഉമേഷ് കാംബ്ലെ അറസ്റ്റിൽ

ബുർഹാൻ തളങ്കര

ബെൽഗാവി: വായ്പ വാങ്ങിയ 25 ലക്ഷം രൂപ തിരികെ ചോദിച്ച യുവതിയെ വെടിവെച്ചുകൊന്നു. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് ബിജെപി കൗൺസിലറെ അറസ്റ്റ് ചെയ്തു. ബെൽഗാവി ജില്ലയിലെ ഹുക്കേരി സ്വദേശിനി ഗൗരവ സുബേദാർ (56)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബിജെപി കൗൺസിലർ ഉമേഷ് കാംബ്ലെയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഉമേഷിന് പുറമെ മറ്റ് രണ്ട് പേർ കൂടി കേസിൽ പ്രതികളാണ്. ഇവർ ഒളിവിൽ കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു. ഉമേഷ് കാംബ്ലെ കഴിഞ്ഞ ദിവസം നാടൻ പിസ്റ്റൾ ഉപയോഗിച്ച് ഗൗരവയെ നെഞ്ചിലും കൈയിലും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സങ്കേശ്വർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ രമേഷ് ചയാഗോള, സബ് ഇൻസ്പെക്ടർ ഗണപതി കൊങ്ങനോളി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

സാമ്പത്തിക ഇടപാട് നടത്താറുള്ള ഗൗരവയിൽ നിന്ന് ഉമേഷ് 25 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈ പണം തിരികെ നൽകണമെന്ന് യുവതി ഉമേഷിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഗൗരവയെ കൊലപ്പെടുത്താൻ ഉമേഷ് പദ്ധതിയിടുകയായിരുന്നു. ഉമേഷ് മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്ന് മറ്റ് രണ്ട് പ്രതികളുടെ സഹായത്തോടെ പിസ്റ്റൾ കൊണ്ടുവന്ന് ഗൗരവയെ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഒളിവിൽ കഴിയുന്ന മറ്റ് രണ്ട് പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ഇവരെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP