Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പമ്പ അസോസിയേഷന് ഡോ. ഈപ്പൻ ഡാനിയൽ, ജോർജ് ഓലിക്കൽ, റെവ. ഫിലിപ്‌സ് മോടയിൽ എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി

പമ്പ അസോസിയേഷന് ഡോ. ഈപ്പൻ ഡാനിയൽ, ജോർജ് ഓലിക്കൽ, റെവ. ഫിലിപ്‌സ് മോടയിൽ എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി

സുമോദ് തോമസ് നെല്ലിക്കാല

ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രമുഖ മലയാളി സംഘടനയായ പമ്പ അസോസിയേഷൻ (പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെ9റ്റ്) പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

പമ്പ കമ്മ്യൂണിറ്റി ഹാളിൽ വച്ച് അലക്‌സ് തോമസിന്റ്റെ അധ്യക്ഷതയിൽ വച്ചുനടന്ന പൊതു സമ്മളനത്തിൽ ജോൺ പണിക്കർ വാർഷീക റിപ്പോർട്ടും ജോർജ് ഓലിക്കൽ വാർഷീക കണക്കും അവതരിപ്പിച്ചു.

തുടർന്നു ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ സുധ കർത്തായുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ഡോ. ഈപ്പൻ ഡാനിയേൽ (പ്രെസിഡന്റ്റ്), ജോർജ് ഓലിക്കൽ (ജനറൽ സെക്രട്ടറി), റെവ. ഫിലിപ്‌സ് മോടയിൽ (ട്രഷറർ), ജോൺ പണിക്കർ, ലൈലാ മാത്യു (വൈസ് പ്രെസിഡന്റ്റ്), ഫിലിപ്പോസ് ചെറിയാൻ, വി വി ചെറിയാൻ (അസ്സോസിയേറ്റ് സെക്രട്ടറി), തോമസ് പോൾ (അസ്സോസിയേറ്റ് ട്രെഷറർ), മാക്സ്വെൽ ജിഫോർഡ് (അക്കൗണ്ടന്റ്റ്), ജേക്കബ് കോര (ഓഡിറ്റർ) എന്നിക്കരെ കൂടാതെ ചെയർ പേഴ്‌സൺസ് ആയി റോണി വ4ഗീസ് (ആർട്‌സ്), അലക്‌സ് തോമസ് (ബിൽഡിങ് കമ്മറ്റി), സുധ കർത്താ (സിവിക് ആൻഡ് ലീഗൽ), മോദി ജേക്കബ് (എഡിറ്റോറിയൽ ബോർഡ്), എ എം ജോൺ (ഫെസിലിറ്റി), ജോയ് തട്ടാരംകുന്നേൽ (ലൈബ്രറി ആക്ടിവിറ്റീസ്), എബ്രഹാം വ4ഗീസ് (മെമ്പർഷിപ്), രാജു പി ജോൺ (പ്രോഗ്രാം കോർഡിനേറ്റർ), രാജൻ ശാമുവേൽ (ഫണ്ട് റൈസിങ്), സുമോദ് റ്റി നെല്ലിക്കാല (പബ്ലിക് റിലേഷൻസ്), ടിനു ജോൺസൻ (സ്പോർട്സ് ആൻഡ് ഗെയിംസ്), എബി മാത്യു (യൂത്ത് ആക്ടിവിറ്റീസ്), അനിത ജോർജ് (വിമൻസ് ഫോറം കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.

മിനി എബി, ജൂലി ജേക്കബ്, റേച്ചൽ തോമസ്, ശോശാമ്മ ചെറിയാൻ, സെലിൻ ജോർജ്, ഗ്രേസി മോദി, മേഴ്സി പണിക്കർ എന്നിവർ വുമൺസ് ഫോറം കൗൺസിൽ അംഗങ്ങളായി തുടരും.

മയൂര റെസ്റ്റോറാ9റ്റിൽ വച്ച് നടത്തപ്പെട്ട ചടങ്ങിൽ വച്ചായിരുന്നു പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങു നടത്തപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP