Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോസ് മാത്യു പനച്ചിക്കലിന്റെ നിര്യാണത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ അമേരിക്കൻ റീജിയൺ അനുശോചിച്ചു

ജോസ് മാത്യു പനച്ചിക്കലിന്റെ നിര്യാണത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ അമേരിക്കൻ റീജിയൺ അനുശോചിച്ചു

പി പി ചെറിയാൻ

ഡാളസ് :പ്രവാസി മലയാളി ഫെഡറേഷൻ സ്ഥാപകാംഗവും ഗ്ലോബൽ കോഓർഡിനേറ്ററും, ലോക കേരള സഭ അംഗവുമായ ശ്രീ.ജോസ് മാത്യു പനച്ചിക്കലിന്റെ നിര്യാണത്തിൽ പി എം എഫ് അമേരിക്കൻ റീജിയൺ അനുശോചിച്ചു .

ജനുവരി 18 ചൊവ്വാഴ്ച വൈകീട്ട് സൂം വഴി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ അമേരിക്കൻ റീജിയൺ കമ്മിറ്റി കൺവീനർ ഷാജി രാമപുരം അദ്ധ്യക്ഷത വഹിച്ചു .സദാ കർമ്മ നിരതനും, ഊർജസ്വലനുമായിരുന്നു പനച്ചിക്കൽ ഏതൊരു കാര്യവും സംഘടന തലത്തിൽ വളരെ അധികം പാടവത്തോടെയും, തന്മയത്വത്തോടെയും,ആത്മാര്ഥതയോയുടെയും കൈ കാര്യം ചെയുന്ന ഒരു മഹത് വ്യക്തിയെയാണ് എല്ലാവര്ക്കും പ്രത്യേകിച്ച് പി എം എഫ് എന്ന സംഘടനക്കു നഷ്ടമായിരിക്കുന്നതെന്നു അമേരിക്കൻ റീജിയൺ കമ്മിറ്റി കോർഡിനേറ്ററും മാധ്യമ പ്രവർത്തകനുമായ ഷാജി എസ് രാമപുരം പറഞ്ഞു .

ജോസ് പനച്ചിക്കലിന്റെ ആകസ്മിക വിയോഗം പ്രവാസിമലയാളി സമൂഹത്തിനു തീരാനഷ്ടമാണെന്നും അദ്ദേഹത്തിന്റെ വിടവാങ്ങൽ ഏവരെയും അത്യധികം ദുഃഖത്തിലാഴ്‌ത്തിയിരിക്കയാണെന്ന് റീജിയൺ പ്രസിഡണ് പ്രൊ ജോയ് പല്ലാട്ടുമഠം അനുസ്മരിച്ചു

പി എം എഫ് സംഘടനയുടെ നേടും തൂണാണ് നഷ്ടപെട്ടിരിക്കുന്നത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സ്‌നേഹിതരുടെയും തീരാ ദുഃഖത്തിൽ പങ്ക് ചേരുന്നതായും ഗ്ലോബൽ കോർഡിനേറ്റർ ശ്രീ ജോസ് മാത്യു നമ്മുടെ കാഴ്‌ച്ചയിൽ നിന്ന് ദൂരെ പോയിരിക്കും പക്ഷേ ഒരിക്കലും നമ്മുടെ മനസ്സിൽ നിന്നു അകന്നു പോകില്ല...എങ്കിലും ഈ വേർപിരിയൽ നമ്മെ തളർത്തിയിരിക്കുന്നു.വേദനയോടെയാണെങ്കിലും നമുക്ക് അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യ ശാന്തി ക്കാ യി പ്രാർത്ഥിക്കാമെന്നും .ഗ്ലോബൽ ചെയര്മാന് ഡോ ജോസ് കാനാട്ട് അനുസ്മരിച്ചു.

പി എം എഫ് എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടി എത്തുന്നത് ജോസ് പനച്ചിക്കൽ ആയിരുന്നു ഏതൊരു കാര്യവും വളരെ പോസിറ്റീവ് ആയി എടുക്കുന്ന ഒരു മാർഗ ദർശിയും പി എം എഫിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഒരു മഹാ സംഘാടകനെയാണ് നഷ്ടമായിരിക്കുന്നതെന്നു ഗ്ലോബൽ ..ഗ്ലോബൽ ജനറൽ സെക്രട്ടറി വര്ഗീസ് ജോൺ അനുസ്മരിച്ചു

പി.പി ചെറിയാൻ ഡാളസ് (ഗ്ലോബൽ മീഡിയ കോർഡിനേറ്റർ), ജോർജ് പടിക്കകുടി, ഓസ്ട്രിയ (ഗ്ലോബൽ ഡയറക്ടർ ബോർഡ് അംഗം), ബേബി മാത്യു (കേരള പ്രസിഡന്റ്), ബിജു കെ.മാത്യു (കേരള കോർഡിനേറ്റർ) തോമസ് രാജൻ,ഡാളസ് ( വൈസ്.പ്രസിഡന്റ്), രാജേഷ് മാത്യു, അരിസോണ (ജോയിന്റ് സെക്രട്ടറി), ഷീല ചെറു, ടെക്‌സാസ് (വനിതാ ഫോറം ചെയർ), സാജൻ ജോൺ, ബാൾട്ടിമോർ, (ലീഗൽ ഫോറം), നിജോപുത്തൻപുരക്കൽ, മെരിലാന്റ് (കമ്മ്യൂണിറ്റി ഫോറം), സഞ്ജയ് സാമുവേൽ, സീയാറ്റിൽ, (ഐ റ്റി ഫോറം),എന്നിവർ അനുശോചന സമ്മേളനത്തിൽ സംസാരിച്ചു. ഗ്ലോബൽ പ്രസിഡന്റ് പി.എ സലിംമിന്റെ (ഖത്തർ) അനുശോചന സന്ദേശം വായിച്ചു.

അമേരിക്ക റീജിയൺ സെക്രട്ടറി ലാജി തോമസ് (ന്യൂയോർക്ക്) സ്വാഗതവും, ജീ മുണ്ടക്കൽ (കണക്റ്റികട്ട്) നന്ദിയും രേഖപ്പെടുത്തി.പരേതന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിച്ചു കൊണ്ട് അമേരിക്ക റീജിയൺ അവതരിപ്പിച്ച വിഡിയോ പ്രദർശനം ഏവരുടെയും കണ്ണുകളെ ഈറൻ അണിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP