Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മിയാമിയിൽ നിന്നും പുറപ്പെട്ട് ലണ്ടന് സമീപം എത്തിയ വിമാനം തിരിച്ച് പറന്നത് മിയാമിയിലേക്ക്; എല്ലാം ഒരു യാത്രക്കാരി മാസ്‌ക് ധരിക്കാൻ വിസമ്മതിച്ചതിന്

മിയാമിയിൽ നിന്നും പുറപ്പെട്ട് ലണ്ടന് സമീപം എത്തിയ വിമാനം തിരിച്ച് പറന്നത് മിയാമിയിലേക്ക്; എല്ലാം ഒരു യാത്രക്കാരി മാസ്‌ക് ധരിക്കാൻ വിസമ്മതിച്ചതിന്

മറുനാടൻ ഡെസ്‌ക്‌

മിയാമി: മനുഷ്യൻ ഒരു സമൂഹ ജീവിയാണെന്ന് പറയുമ്പോഴും ചില പ്രത്യേക തരം ആളുകൾ നമ്മുടെയിടയിലുണ്ട്. ചുറ്റുമുള്ളവർക്ക് എന്തു സംഭവിച്ചാലും താൻ വിചാരിക്കുന്നതുപോലെ മാത്രമേ താൻ ജീവിക്കുകയുള്ളു എന്നൊക്കെ ചിന്തിച്ചു നടക്കുന്നവർ. സത്യത്തിൽ ഇക്കൂട്ടർ തങ്ങളെ കുറിച്ച് അതിധീരന്മാരും, എന്തിനെയും നേരിടാൻ ചങ്കൂറ്റമുള്ളവരും എന്നൊക്കെയായിരിക്കും കരുതുകയെങ്കിലും, തീർത്തും ബുദ്ധിശൂന്യമായ ഒരു നടപടിമാത്രമാണ് ഈ തൻപോരിമ കാട്ടൽ. അതുമൂലം പലർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്യും. അതുപോലൊരു തൻപോരിമയുടെ കഥയാണിത്.

മിയാമിയിൽ നിന്നും ലണ്ടനിലേക്ക് പറന്ന ഒരു വിമാനം പകുതി വഴി പറന്നതിനുശേഷം തിരികെ മിയാമിയിലേക്ക് പറക്കേണ്ടതായി വന്നു. ഒരു യാത്രക്കാരി മാസ്‌ക് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു. ഇത്. അമേരിക്കൻ നിയമങ്ങൾ അനുസരിച്ച് വിമാനത്തിനകത്ത്നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. ഇതിന് വിസമ്മതിച്ചതോടെ വിമാനം മിയാമിയിലെക്ക് തിരികെ പറന്നു. മാത്രമല്ല, വിമാനം റദ്ദാക്കുകയും ചെയ്തു. കൂടെയുള്ള യാത്രക്കാർക്ക് ഇനിയൊരു വിമാനത്തിൽ ബുക്കിങ് നൽകുന്നതുവരെ ഹോട്ടൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മിയാമിയിൽ വിമാനമിറങ്ങിയ ഉടനെ മിയാമി ഡേഡ് പൊലീസെത്തി ഈ വനിതയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അമേരിക്കൻ എയർലൈൻസ് അറിയിച്ചതിനെ തുടർന്നായിരുന്നു പൊലീസ് എത്തിയത്. അമേരിക്കൻ എയർലൈൻസ് ഈ വനിതാ യാതക്കാരിയുടെ കാര്യത്തിൽ ഔദ്യോഗികമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട് എന്നും പൊലീസ് അറിയിച്ചു. അതായത്, ഇവരെ ഇനി വിമാനയാത്ര അനുവദനീയമല്ലാത്തവരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത് ഉൾപ്പടെയുള്ള നടപടികൾ ഉണ്ടായേക്കു.

ഏകദേശം 40 വയസ്സുള്ള ഈ വനിത അമേരിക്കൻ പൗരയാണോ, ബ്രിട്ടീഷ് പൗരയാണോ എന്നത് വ്യക്തമല്ല. പ്രാദേശിക നിയമങ്ങൾ ലംഘിക്കാത്തതിനാൽ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. വിമാനത്തിൽ മാസ്‌ക് ധരിക്കാൻ വിസമ്മതിക്കുന്നവർക്കുള്ള പിഴ 500 പൗണ്ടായി അടുത്തയിടെ ഉയർത്തിയിരുന്നു. ഏകദേശം 90 മിനിറ്റോളം പറന്ന വിമാനം ഈ സംഭവത്തെ തുടർന്ന് റദ്ദാക്കേണ്ടതായി വന്നു. പല യാത്രക്കാർക്കും രാത്രി മുഴുവൻ മിയാമിയിൽ തന്നെ കഴിച്ചുകൂട്ടേണ്ടതായി വന്നു. പിന്നീട് മറ്റു പല വിമാനങ്ങളിലുമായാണ് ഇവരെ ലക്ഷ്യസ്ഥാനത്തേക്ക് അയച്ചത്.

കഴിഞ്ഞ ഓക്ടോബറിൽ യുണൈറ്റഡ് ഫ്ളൈറ്റിന്റെ ഒരു വിമാനത്തിലും സമാനമായ ഒരു സംഭവം ഉണ്ടായിരുന്നു. അന്ന് മാസ്‌ക് ധരിക്കാൻ വിസമ്മതിച്ച യാത്രക്കാരനെ വിമാനം പറന്നുയരുന്നതിനു മുൻപ് പൊലീസ് പിടിച്ചിറക്കിയിരുന്നു. മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ട വിമാന ജീവനക്കാരോടുംമറ്റ് യാത്രക്കാരോടും ഇയാൾ അസഭ്യമായി പെരുമാറുകയായിരുന്നു. അതുപോലെ ഓഗസ്റ്റ് മാസത്തിൽ പാം ബീച്ചിൽ നിന്നും ഹാർട്ട്ഫോർഡിലേക്കുള്ള വിമാനത്തിൽ മാസ്‌ക് ധരിക്കാൻ വിസമ്മതിച്ച മറ്റൊരു യാത്രക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂലായിലും അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ മാസ്‌ക് ധരിക്കാൻ വിസമ്മതിച്ച ഒരു വനിതാ യാത്രക്കാരിയെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP