Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എയർപോർട്ട് വേരിഫിക്കേഷന് അധികം സമയം വേണ്ട; ചിപ്പിന് ഒരുക്കിയിരിക്കുന്നത് ഉന്നത നിലവാരമുള്ള സുരക്ഷാ വലയം; ചിപ്പുവെച്ച ഇ-പാസ്‌പോർട്ട് യാത്രക്കാർക്ക് ഏറെ ഗുണകരം

എയർപോർട്ട് വേരിഫിക്കേഷന് അധികം സമയം വേണ്ട; ചിപ്പിന് ഒരുക്കിയിരിക്കുന്നത് ഉന്നത നിലവാരമുള്ള സുരക്ഷാ വലയം; ചിപ്പുവെച്ച ഇ-പാസ്‌പോർട്ട് യാത്രക്കാർക്ക് ഏറെ ഗുണകരം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രിന്റ് ചെയ്ത പാസ്‌പോർട്ടുകളുടെ കാലം ഇല്ലാതാക്കി കൊണ്ട് ഇ-പാസ്പോർട്ട് സംവിധാനത്തിലേക്ക് കടക്കുകയാണ് നമ്മുടെ രാജ്യം. വിരൽ തുമ്പിൽ ഒരു വ്യക്തിയുടെ എല്ലാ വിവരങ്ങളും അറിയാൻ കഴിയുന്ന വിിധത്തിലാണ് ഇ-പാസ്‌പോർട്ട് നിർമ്മിച്ചിരിക്കുന്നത്. ഇ-പാസ്പോർട്ടിൽ ഘടിപ്പിച്ചിരിക്കുന്ന ചിപ്പിൽ ഉടമയെക്കുറിച്ചുള്ള നിർണായകമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കും.

ബയോമെട്രിക് ഡേറ്റ, പേര്, അഡ്രസ്, മറ്റു തിരിച്ചറിയാൻ ഉപകരിക്കുന്ന വിവരങ്ങൾ തുടങ്ങിയവയൊക്കെ ഉൾക്കൊള്ളിച്ചാണ് ഈ മൈക്രോ ചിപ്പ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ ഈ പാസ്‌പോർട്ട് ഉടമ ഇതുവരെ നടത്തിയ എല്ലാ യാത്രകളെക്കുറിച്ചുള്ള വിവരങ്ങളടക്കം അതിൽ ലഭ്യമാക്കും. ഉന്നത നിലവാരമുള്ള സുരക്ഷാ വലയമാണ് ചിപ്പിന് ഒരുക്കിയിരിക്കുന്നത്. ചിപ്പുള്ള പാസ്പോർട്ട് ആണ് ഉപയോഗിക്കുന്നതെങ്കിൽ എയർപോർട്ടിൽ വേരിഫിക്കേഷന് അധികം സമയം ചെലവഴിക്കേണ്ടി വരില്ല എന്നത് എയർപോർട്ട് സ്റ്റാഫിനും പാസ്പോർട്ട് ഉടമയ്ക്കും ഗുണം ചെയ്തേക്കും. നിലവിലുള്ള ഇന്ത്യൻ പാസ്പോർട്ട് പ്രിന്റ് ചെയ്തതാണ്. ഇ പാസ്‌പോർട്ടിലേക്ക് മാറുമ്പോൾ ഒരു വ്യക്തിയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഒറ്റ ക്ലിക്കിൽ അറിയാമെന്നതാണ് ഈ സമയ ലാഭത്തിന് കാരണം.

ചിപ്പിന്റെ സവിശേഷതകളിൽ മുഖ്യം അതിന്റെ റേഡിയോ-ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) മൈക്രോചിപ്പ് തന്നെയാണ്. ബയോമെട്രിക് ഡേറ്റ അടക്കം അടങ്ങുന്ന ചിപ്പിൽ നിന്ന് അനുവാദമില്ലാതെ ഡേറ്റ എടുത്തേക്കാനുള്ള സാധ്യത കുറയ്ക്കാനായി കനത്ത സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു. അതിനാൽ തന്നെ പാസ്‌പോർട്ടിൽ കൃത്രിമം കാണിക്കാൻ ഒരു തരത്തിലും സാധിക്കില്ല. ഇതെല്ലാം രാജ്യാന്തര തലത്തിൽ യാത്രകൾ നടത്തുന്നവർക്ക് വളരെ ഗുണപ്രദമായിരിക്കും എന്നാണ് സർക്കാർ പറയുന്നത്. ജനങ്ങൾക്ക് ഇ-പാസ്പോർട്ട് നൽകി തുടങ്ങുന്നിതന്റെ പ്രാരംഭ നടപടി എന്ന രീതിയിൽ സ്ഥാനപതികൾക്കും ഉദ്യോഗസ്ഥന്മാർക്കും ഉള്ള 20,000 ഇ-പാസ്പോർട്ട് നൽകി കഴിഞ്ഞു. ഈ പരീക്ഷണം വിജയിച്ചു എന്നു കണ്ടെത്തിയാൽ പിന്നെ അധികം താമസിയാതെ ജനങ്ങൾക്കും ഇ-പാസ്പോർട്ട് നൽകി തുടങ്ങും.

വിദേശകാര്യ വകുപ്പാണ് കഴിഞ്ഞ ദിവസം ഇ-പാസ്‌പോർട്ടുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. വിദേശകാര്യ വകുപ്പു സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ഇതുമായി ബന്ധപ്പെട്ടു നടത്തിയ ട്വീറ്റിൽ പല പുതിയ ഫീച്ചറുകളെക്കുറിച്ചും പറയുന്നുണ്ട്. ഉടമയുടെ ബയോമെട്രിക് ഡേറ്റ അടക്കംചെയ്തിരിക്കുന്ന മൈക്രോ ചിപ്പാണ് ഇ-പാസ്പോർട്ടിന്റെ കേന്ദ്ര സ്ഥാനത്ത്. ഇതാകട്ടെ, വ്യോമയാനവുമായി ബന്ധപ്പെട്ട രാജ്യാന്തര സംഘടനയായ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐസിഎഒ) മാനദണ്ഡങ്ങൾ പാലിച്ച് ആയിരിക്കും ഇറക്കുക. നാസിക്കിലെ ഇന്ത്യാ സെക്യൂരിറ്റി പ്രസിലായിരിക്കും പാസ്പോർട്ട് നിർമ്മിക്കുക എന്ന് ഡിഎൻഎ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP