Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സംസ്ഥാനത്തിന് കടക്കെണിയോ സാമ്പത്തിക പ്രതിസന്ധിയോ ഉണ്ടാകില്ല; സർവ്വേ കല്ലുകൾ പിഴുതാൽ പദ്ധതി മുടങ്ങില്ല; സിൽവർ ലൈനിൽ സർക്കാറിന് ഒന്നും മറച്ചു വയ്ക്കാനില്ലെന്നും മന്ത്രി എം വി ഗോവിന്ദൻ

സംസ്ഥാനത്തിന് കടക്കെണിയോ സാമ്പത്തിക പ്രതിസന്ധിയോ ഉണ്ടാകില്ല; സർവ്വേ കല്ലുകൾ പിഴുതാൽ പദ്ധതി മുടങ്ങില്ല; സിൽവർ ലൈനിൽ  സർക്കാറിന് ഒന്നും മറച്ചു വയ്ക്കാനില്ലെന്നും മന്ത്രി എം വി ഗോവിന്ദൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാറിന് ഒന്നും മറച്ചു വയ്ക്കാനില്ലെന്നും നവീകരണങ്ങളില്ലാതെ കേരളത്തിന് ഒരിഞ്ച് മുന്നോട്ട് പോകാനാകില്ലെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. സർവ്വേ കുറ്റികൾ പിഴുതാൽ പദ്ധതി മുടങ്ങില്ലെന്നും ജനസമക്ഷം സിൽവർ ലൈൻ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.

50 വർഷത്തെ വികസനം മുന്നിൽ കണ്ടുള്ള പദ്ധതിയാണ് സിൽവർ ലൈൻ. എതിർപ്പുകൾ അതിജീവിച്ചാണ് കഴിഞ്ഞ സർക്കാർ വികസന പദ്ധതികൾ നടപ്പാക്കിയത്. അതേ ഇച്ഛാ ശക്തിയോടെ അർധ അതിവേഗ പാതയും യാഥാർഥ്യമാക്കും. ജനങ്ങളുടെ ആശങ്കകൾ എല്ലാം ദൂരീകരിച്ചാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. സർക്കാരിന് കടും പിടിത്തം ഇല്ലെന്നും ഡി പി ആറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

മാർക്കറ്റ് വിലയുടെ നാലിരട്ടിയാണ് ഗ്രാമപ്രദേശങ്ങളിൽ നൽകുന്ന നഷ്ട പരിഹാരം. ഏറ്റെടുത്ത സ്ഥലത്ത് നിന്നും 5 മീറ്റർ വിട്ട് നിർമ്മാണ പ്രവൃത്തികൾ ആകാം. വയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിച്ച് കൊണ്ട് പദ്ധതി നടപ്പാക്കും. കൃത്യമായ അസൂത്രണത്തോടെയാണ് നീങ്ങുന്നതെന്നും സംസ്ഥാനത്തിന് കടക്കെണിയോ സാമ്പത്തിക പ്രതിസന്ധിയോ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു

രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. കെ-റെയിൽ മാനേജിങ് ഡയറക്ടർ വി. അജിത്കുമാർ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. പദ്ധതി സംബന്ധിച്ച് ജനങ്ങളുടെ സംശയങ്ങൾക്ക് കെ-റെയിൽ പ്രതിനിധികൾ മറുപടി നൽകി. പങ്കെടുത്ത മുഴുവൻ പേർക്കും പദ്ധതിയെ കുറിച്ച് വിശദീകരിക്കുന്ന ബ്രോഷറും നഷ്ടപരിഹാരം എത്രത്തോളം ലഭിക്കും എന്ന് വ്യക്തമാക്കുന്ന കുറിപ്പും നൽകി.

കെ- റെയിൽ പ്രൊജക്ട് ആൻഡ് പ്ലാനിങ്ങ് ഡയറക്ടർ പി ജയകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പങ്കെടുത്തു. ജില്ലയിൽ നിന്നുള്ള എം എൽ എ മാർ, രാഷ്ട്രീയ നേതാക്കൾ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP