Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുടി ഒഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങൾക്ക് വേണ്ടിയാണ് ഈ സമരം; സമരത്തെ ഭീരുക്കളാണ് അക്രമിക്കുന്നത്; സഖാക്കളെക്കാളും സന്തോഷം സംഘികൾക്ക് ആണ്: കണ്ണൂർ സംഭവത്തിൽ റിജിൽ മാക്കുറ്റിയുടെ ഫേസ്‌ബുക്ക് കുറിപ്പ്

കുടി ഒഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങൾക്ക് വേണ്ടിയാണ് ഈ സമരം; സമരത്തെ ഭീരുക്കളാണ് അക്രമിക്കുന്നത്; സഖാക്കളെക്കാളും സന്തോഷം സംഘികൾക്ക് ആണ്: കണ്ണൂർ സംഭവത്തിൽ റിജിൽ മാക്കുറ്റിയുടെ ഫേസ്‌ബുക്ക് കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ


കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും മർദിച്ച സംഭവത്തിൽ കൂടുതൽ സന്തോഷം സംഘപരിവാർ പ്രവർത്തകർക്കാണെന്ന് റിജിൽ മാക്കുറ്റി. തിരുവനന്തപുരം- കാസർഗോഡ് അതിവേഗ റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട ജനസമക്ഷം സിൽവർ ലൈൻ യോഗത്തിലേക്ക് പ്രതിഷേധവുമായെത്തിയ റിജിൽ മാക്കുറ്റിയുൾപ്പെടെയുള്ളവർക്ക് എതിരെയാണ് കയ്യേറ്റം ഉണ്ടായത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് റിജിലിന്റെ പരാമർശം. ഫേസ്‌ബുക്ക് പോസ്റ്റിലാണ് പ്രതികരണം.

'കുടി ഒഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങൾക്ക് വേണ്ടിയാണ് യൂത്ത് കോൺഗ്രസ് സമരം നടത്തുന്നത്. ഇതിനെ ഡിവൈഎഫ്ഐ ഗുണ്ടകളെ ഉപയോഗിച്ച് പിണറായി വിജയൻ അടിച്ചമർത്താൻ നോക്കുകയാണ്. എന്നാൽ മരിക്കേണ്ടി വന്നാലും സമരത്തിൽ പിറകോട്ട് പോവില്ല. തങ്ങൾക്ക് എതിരായ ആക്രമണത്തിൽ സഖാക്കളെക്കാളും സന്തോഷം സംഘികൾക്ക് ആണെന്നും അദ്ദേഹം പറയുന്നു. സമരത്തെ അക്രമിക്കുന്നത് ഭീരുക്കളാണ്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും യുഡിഎഫും പ്രഖ്യാപിച്ച സമരമാണ് യുത്ത് കോൺഗ്രസ് നടത്തുന്നത്. തങ്ങളെ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നോ അക്രമിച്ച് ഇല്ലാതാക്കമെന്നും കരുതേണ്ടെന്നും റിജിൽ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റ് പൂർണരുപം:

എന്റെ വീടോ എന്റെ കുടുബത്തിന്റെ ഒരിഞ്ച് സ്ഥലമോ പോകില്ല.കുടി ഒഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങൾക്ക് വേണ്ടിയാണ് ഈ സമരം. DYFI ഗുണ്ടകളെ ഉപയോഗിച്ച് പിണറായി വിജയൻ അടിച്ചമർത്താൻ നോക്കിയാൽ സമരത്തിൽ നിന്ന് മരിക്കേണ്ടി വന്നാലും പിറകോട്ടില്ല. ഇത് KPCC പ്രസിഡന്റും പ്രതിപക്ഷനേതാവും UDF ഉം പ്രഖ്യാപിച്ച സമരമാണ്.

സമരത്തെ ഭീരുക്കളാണ് അക്രമിക്കുന്നത്. സഖാക്കളെകാളും സന്തോഷം സംഘികൾക്ക് ആണ്. അതു കൊണ്ട് തന്നെ എന്റെ നിലപാട് ശരിയുടെ പക്ഷത്താണ്. അത് കുടി ഒഴിപ്പിക്കുന്ന പിണറായി ഭരണകൂടത്തിന് എതിരെയാണ്.ഭക്ഷണത്തിന്റെ പേരിൽ മനുഷ്യരെ തല്ലി കൊല്ലുന്ന സംഘപരിവാറിനെതിരെയാണ്.അതിനെതിരെ സമരം ചെയ്യുക തന്നെ ചെയ്യും.ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നോ അക്രമിച്ച് ഇല്ലാതാക്കാമെന്നും സഖാക്കളോ സംഘികളോ നോക്കണ്ട. പിന്നെ യെച്ചൂരിയെ തല്ലിയ സംഘികളും ജയകൃഷ്ണൻ മാസ്റ്ററെ പടമാക്കിയ പിണറായിയുടെ കേരളത്തിലെ സംഘാക്കളും ഒന്നാണ്. അതാണല്ലോ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണത്തിൽ സംഘികൾ വിളിച്ച മുദ്രാവാക്യം സഖാക്കൾക്ക് എതിരെ അല്ലല്ലോ മുസ്ലിം മത വിശ്വസിക്കൾക്ക് എതിരെയാണല്ലോ? സംഘികൾക്ക് എതിരെ UAPA പോലും ചുമത്താതെ സംരക്ഷിച്ചത് പിണറായി പൊലീസ്. ഇതാണ് ചുവപ്പ് നരച്ചാൽ കാവി.

കണ്ണൂരിൽ മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ പങ്കെടുത്ത പരിപാടിയിലേക്കാണ് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയത്. പ്രതിഷേധക്കാർ പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നുവെന്നാണ് വിവരം. റിജിൽ മാക്കുറ്റി ഉൾപ്പെട്ട പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP