Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പോത്താനിക്കാട് മുത്തച്ഛനും ചെറുമകനും കുളത്തിൽ വീണ് മരിച്ചു; ഇരുവരും അപകടത്തിൽ പെട്ടത് കൃഷിയിടത്തിൽ പുല്ലിന് മരുന്നടിക്കാൻ പോയപ്പോൾ

പോത്താനിക്കാട് മുത്തച്ഛനും ചെറുമകനും കുളത്തിൽ വീണ് മരിച്ചു; ഇരുവരും അപകടത്തിൽ പെട്ടത് കൃഷിയിടത്തിൽ പുല്ലിന് മരുന്നടിക്കാൻ പോയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോതമംഗലം : പോത്താനിക്കാട് മുത്തച്ഛനും ചെറുമകനും കുളത്തിൽ വീണ് മരിച്ചു. കൃഷിയിടത്തിൽ പുല്ലിന് മരുന്നടിക്കാൻ പോയ മുത്തച്ഛനും കൂട്ടു പോയ ചെറുമകനുമാണ് മരിച്ചത്.

പോത്താനിക്കാട് പുളിന്താനം ചെനയപ്പിള്ളി ജോർജ്ജ് (78) ചെറുമകൻ ജെറിൻ (13) എന്നിവരാണ് മരണമടഞ്ഞത്. രാവിലെ വീടിനടുത്തെ കൃഷിയിടത്തിൽ പുല്ലിന് മരുന്നടിക്കുന്നതിനായിട്ടാണ് ജോർജ്ജ് വീട്ടിൽ നിന്നും പുറപ്പെട്ടതെന്നും ഒപ്പം ജെറിനും ഉണ്ടായിരുന്നെന്നുമാണ് വീട്ടുകാർ പറയുന്നത്. ഏറെ നേരം കഴിഞ്ഞിട്ടും ഇരുവരും തിരിച്ചു വരാത്തതിനെത്തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തുകയും കുളത്തിനടുത്ത് ചെരുപ്പ് കണ്ടെത്തുകയുമായിരുന്നു.

തുടർന്ന് വീട്ടുകാർ ഫയർ ഫോഴ്‌സിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ സംഘം കുളത്തിൽ നിന്നും ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. പാടത്തിന് സമീപമുള്ള കുളത്തിന് 8 അടിയോളം താഴ്ചയുണ്ട്. പോത്താനിക്കാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിൽ

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP