Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അത് ലറ്റിക്കോ മാഡ്രിഡ് ടീം ബസ് അടിച്ചു തകർത്ത് സൊസൈദാദ് ആരാധകർ; ആക്രമണം, അത്‌ലറ്റികോ താരങ്ങൾ കോപ്പ ഡെൽ റേ മത്സരത്തിനായി റിയൽ അരീനയിൽ എത്തിയപ്പോൾ; രൂക്ഷമായി പ്രതികരിച്ച് സിമിയോണി

അത് ലറ്റിക്കോ മാഡ്രിഡ് ടീം ബസ് അടിച്ചു തകർത്ത് സൊസൈദാദ് ആരാധകർ; ആക്രമണം, അത്‌ലറ്റികോ താരങ്ങൾ കോപ്പ ഡെൽ റേ മത്സരത്തിനായി റിയൽ അരീനയിൽ എത്തിയപ്പോൾ; രൂക്ഷമായി പ്രതികരിച്ച് സിമിയോണി

സ്പോർട്സ് ഡെസ്ക്

മാഡ്രിഡ്: കോപ്പ ഡെൽ റേ മത്സരത്തിനായി സ്പാനിഷ് ഫുട്‌ബോൾ ക്ലബ് റയൽ സൊസൈദാദിന്റെ ഹോം ഗ്രൗണ്ടായ റിയൽ അരീനയിലേക്ക്, അത്ലറ്റിക്കോ മാഡ്രിഡ് താരങ്ങളുമായെത്തിയ ടീം ബസിനു നേരെ സോസൈദാദ് ആരാധകരുടെ ആക്രമണം.

ടീം ബസിന്റെ ജനാലച്ചില്ലുകളിൽ കുറഞ്ഞത് രണ്ട് എണ്ണമെങ്കിലും അക്രമ സംഘം അടിച്ചുതകർത്തു. സ്റ്റേഡിയത്തിനു പുറത്തു സംഘടിച്ചെത്തിയ ഹോം ടീം ആരാധകർ, പൊലീസിന് ഇടപെടാനാകുന്നതിനു മുൻപുതന്നെ ബസ് വളയുകയായിരുന്നു.

ബസിനു നേരെ ആരാധകർ പാഴ്‌വസ്തുക്കളും മറ്റും വലിച്ചെറിഞ്ഞു. അത്ലറ്റിക്കോ പരിശീലകൻ ഡിയഗോ സിമിയോണി ഉൾപ്പെടെയുള്ളവരെ ഇത് അസ്വസ്ഥരാക്കി. ടീം ബസിനുള്ളിൽനിന്നു സിമിയോണി എതിർ ടീം ആരാധകരോട് ശാന്തരാകാൻ ആവർത്തിച്ച് ആവശ്യപ്പെടുന്നതു കാണാമായിരുന്നു.

'പുറത്തു നടന്നതെന്താണെന്നു നിങ്ങൾ കണ്ടതാണല്ലോ. ഞങ്ങൾ സ്റ്റേഡിയത്തിലേക്കു പ്രവേശിക്കാൻ തുടങ്ങുകയായിരുന്നു. ആരാധകർ എല്ലായ്‌പ്പോഴും സ്റ്റേഡിയത്തിനു പുറത്തു സംഘടിച്ചു നിൽക്കാറുള്ളതാണ്. പക്ഷേ, ഞങ്ങൾക്കു പൊലീസ് സംരക്ഷണം ഒരുക്കിയില്ല' സംഭവത്തെക്കുറിച്ചു സിമിയോണി പ്രതികരിച്ചു. തുടർന്നു നടത്ത മത്സരം സോസൈദാദ് മറുപടിയില്ലാത്ത രണ്ട ഗോളിന് ജയിച്ചു.

കഴിഞ്ഞ ആഴ്ച, റയൽ ബെറ്റിസ് സെവിയ്യ മത്സരത്തിനിടെ സെവിയ്യ താരത്തിന്റെ ശരീരത്തിൽ മത്സരത്തിനിടെ ഗാലറിയിൽനിന്ന് ആരാധകൻ വലിച്ചെറിഞ്ഞ വസ്തു വന്നു കൊണ്ടിരുന്നു. പിന്നാലെ, റയൽ ബെറ്റിസിന്റെ ഇനിയുള്ള 2 മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനും അധികൃതർ കഴിഞ്ഞ ദിവസമാണു തീരുമാനിച്ചത്.

സെവിയ്യ താരം ജൊവാൻ ജോർദാന്റെ തലയിലാണ് ഏറുകൊണ്ടത്. ഇതോടെ അധികൃതർ മത്സരം നിർത്തിവച്ചിരുന്നു. തുടർന്ന്, ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോർദാൻ അതിവേഗം സുഖം പ്രാപിച്ചു. ഒരു ദിവസത്തിനു ശേഷം അടച്ചിട്ട സ്റ്റേഡിയത്തിലാണു പിന്നീടു മത്സരം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP