Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പൊലീസ് സംവിധാനം പ്രവർത്തിക്കുന്നത് സി.പിഎമ്മിന്റെ പോഷക സംഘടനയെ പോലെ'; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിക്കാൻ പൊലീസ് അവസരം സൃഷ്ടിച്ചുവെന്ന് കെ സുധാകരൻ; കണ്ണൂർ സംഭവത്തിൽ പ്രതിഷേധം കടുക്കുന്നു

'പൊലീസ് സംവിധാനം പ്രവർത്തിക്കുന്നത് സി.പിഎമ്മിന്റെ പോഷക സംഘടനയെ പോലെ'; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിക്കാൻ പൊലീസ് അവസരം സൃഷ്ടിച്ചുവെന്ന് കെ സുധാകരൻ; കണ്ണൂർ സംഭവത്തിൽ പ്രതിഷേധം കടുക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സംവിധാനം പ്രവർത്തിക്കുന്നത് സിപിഎമ്മിന്റെ പോഷക സംഘടനയെപ്പോലെയെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. സിൽവർലൈൻ പദ്ധതിക്കെതിരായി പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിക്കാനും കയ്യേറ്റം ചെയ്യാനും സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പൊലീസ് അവസരം സൃഷ്ടിക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കയ്യൂക്ക് കൊണ്ടും അധികാര മുഷ്ടി പ്രയോഗിച്ചും കോൺഗ്രസിന്റെ വീര്യം കെടുത്താമെന്ന് കരുതുന്നതെങ്കിൽ അത് വ്യാമോഹമാണെന്നും സുധാകരൻ പറഞ്ഞു. പ്രകോപനം സൃഷ്ടിച്ച സിപിഎം ഡിവൈഎഫ്ഐ ഗുണ്ടകളെ പൊലീസ് സംരക്ഷിക്കുകയാണ്. ജയ്ഹിന്ദ് ന്യൂസിലെ ജീവനക്കാരന്റെ രണ്ടര പവന്റെ മാല ഡിവൈഎഫ്ഐ പ്രവർത്തകർ മോഷ്ടിച്ചെന്നും സുധാകരൻ ആരോപിച്ചു.

ജനാധിപത്യ വ്യവസ്ഥിതിയിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. ജനാധിപത്യബോധവും മര്യാദയും തൊട്ടുതീണ്ടാത്ത സിപിഐ.എം വ്യാപകമായി കോൺഗ്രസ് പ്രവർത്തകർക്കെതിരെ അതിക്രമം അഴിച്ചുവിടുകയാണ്. ഇത് തടയാൻ ഉത്തരവാദിത്തപ്പെട്ട പൊലീസ് കയ്യുംകെട്ടി നോക്കി നിൽക്കുന്നു.

കടമയും ഉത്തരവാദിത്തവും മറന്ന് സിപിഐ.എം ഗുണ്ടകളുടെ അക്രമത്തിന് കൊടിപിടിക്കാനാണ് പൊലീസിന്റെ തീരുമാനമെങ്കിൽ കോൺഗ്രസ് അത് കയ്യും കെട്ടിനോക്കി നിൽക്കില്ല. ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂരിൽ നടന്ന കെ റെയിൽ വിശദീകരണ യോഗത്തിലേക്കാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം നടന്നത്. മന്ത്രി എം വി ഗോവിന്ദൻ അടക്കമുള്ളവർ പങ്കെടുക്കുന്ന യോഗത്തിലേക്കാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.

കണ്ണൂരിലെ ദിനേശ് ഓഡിറ്റോറിയത്തിൽ വച്ചാണ് കെ റെയിൽ വിശദീകരണ യോഗം നടന്നത്. മന്ത്രി എം വി ഗോവിന്ദൻ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടക്കായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.

പ്രതിഷേധം വിളിച്ച് യോഗം നടക്കുന്ന ഓഡിറ്റോറിയത്തിനകത്തേക്ക് കടക്കാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും യോഗത്തിന്റെ സംഘാടകരും മറ്റ് പ്രവർത്തകരും ചേർന്ന് ഉദ്ഘാടനയോഗം നടക്കുന്ന ഹാളിന്റെ വാതിലുകൾ അടക്കുകയായിരുന്നു.തുടർന്ന് ഓഡിറ്റോറിയത്തിന് പുറത്തെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുറത്തുനിന്ന് പ്രതിഷേധം തുടരുകയായിരുന്നു.

ഇതേത്തുടർന്നാണ് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് നീക്കാൻ പൊലീസ് ഇടപെട്ടത്. പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ നടന്ന സംഘർഷത്തിനിടെ മാധ്യമപ്രവർത്തകരെ പൊലീസ് മർദിച്ചതായും റിപ്പോർട്ടുണ്ട്.

പ്രതിഷേധക്കാർ ഓഡിറ്റോറിയത്തിന് പുറത്തെത്തിയപ്പോൾ അത് ചോദ്യം ചെയ്യാനെത്തിയ ജയ്ഹിന്ദ് ടി.വിയിൽ നിന്നുള്ള മാധ്യമ പ്രവർത്തകരടമുള്ളവരെ പൊലീസ് മർദിച്ചു എന്നാണ് പരാതി. ഇതേത്തുടർന്ന് പ്രതിഷേധം ശക്തമാവുകയും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടാവുകയുമായിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP