Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കണ്ണുരിൽ നടന്നത് കെ.റയിൽ കല്ല് പിഴുതുമാറ്റുമെന്ന് പറഞ്ഞ നേതാവിന്റെ ഗുണ്ടകളുടെ ആക്രമണം; ഗുണ്ടകളെ തിരിച്ചറിയാൻ പൊലീസ് ജാഗ്രത പുലർത്തേണ്ടിയിരുന്നു എന്ന് എം.വി ജയരാജൻ

കണ്ണുരിൽ നടന്നത് കെ.റയിൽ കല്ല് പിഴുതുമാറ്റുമെന്ന് പറഞ്ഞ നേതാവിന്റെ ഗുണ്ടകളുടെ ആക്രമണം; ഗുണ്ടകളെ തിരിച്ചറിയാൻ പൊലീസ് ജാഗ്രത പുലർത്തേണ്ടിയിരുന്നു എന്ന് എം.വി ജയരാജൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂരിൽ മന്ത്രി എം വിഗോവിന്ദൻ പങ്കെടുക്കുന്ന യോഗസ്ഥലത്ത് നടന്നത് സമരമല്ലെന്നും അവിടെ എത്തിയത് ഗുണ്ടകളാണെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വിജയരാജൻ ആരോപിച്ചു. കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.റയിൽ കല്ല് പിഴുതുമാറ്റുമെന്ന് പറഞ്ഞ നേതാവിന്റെ ഗുണ്ടകളാണ് വേദിയിൽ ഇരച്ച് കയറിയതെന്നും എം വിജയരാജൻ പറഞ്ഞു.

വികസന തൽപരരായ ജനപ്രതിനിധികൾ അടക്കം പങ്കെടുത്ത പരിപാടിയാണ് നടന്നത്. കോവിസ് മാനദണ്ഡം പാലിച്ച് നടന്ന പരിപാടിയാണത്. അതിന് മുൻപിൽ പ്രതിഷേധ സമരം നടന്നാൽ മനസിലാക്കാനാകും. കാറിൽ എത്തിയ അഞ്ച് ഗുണ്ടകൾ വന്ന് നടത്തിയതിനെ സമരമെന്ന് പറയാനാകില്ലെന്നും കെ റയിൽ സർവ്വേകല്ല്  പിഴുതു മാറ്റുമെന്ന് പറഞ്ഞ നേതാവിന്റെ ഗുണ്ടകളാണ് വേദിയിൽ ഇരച്ച് കയറിയതെന്നും എം വിജയരാജൻ പറഞ്ഞു.

ഭൂമി നഷ്ടപ്പെടാനിടയുള്ള ഭൂഉടമകളാണ് എത്തിയതെങ്കിൽ മനസിലാക്കാമായിരുന്നു. അതൊന്നുമല്ല അവിടെ നടന്നത്. മറ്റ് ആരുടെയോ പേന്റ്‌സ് ധരിച്ച് അവിടെ എത്തിയ ഗുണ്ടകളെ തിരിച്ചറിയാൻ പൊലീസ് ജാഗ്രത പുലർത്തേണ്ടിയിരുന്നു. മന്ത്രി അടക്കമുള്ളവരെ മർദ്ദിക്കുക ലക്ഷ്യത്തോടെയാണ് അവർ വന്നതെന്നും എം.വി ജയരാജൻ പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP