Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോട്ടക്കൽ മുനിസിപ്പൽ കെഎംസിസി ചികിത്സ ഫണ്ട് വിതരണം ഉദ്ഘാടനം ചെയ്തു

കോട്ടക്കൽ മുനിസിപ്പൽ കെഎംസിസി ചികിത്സ ഫണ്ട് വിതരണം ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

ജിദ്ദ: കോട്ടക്കൽ മുനിസിപ്പൽ കെഎംസിസി നിർധനരും നിരാലംബരുമായ നിത്യ രോഗികൾക്ക് നൽകി വരുന്ന 'സ്‌നേഹ സാന്ത്വനം' ചികിത്സ സഹായ ഫണ്ടിന്റെ ആറാം വാർഷിക വിതരണ ഉദ്ഘാടനം ഡോ. ഹനീഷക്ക് നൽകിക്കൊണ്ട് കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. പ്രവാസ ലോകത്തെ പ്രതിസന്ധികൾക്കിടയിലും കെഎംസിസി പ്രവർത്തകർ നടത്തുന്ന ജീവ കാര്യണ്യ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയവുംഅഭിനന്ദനാർഹവുമാണെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. കോട്ടക്കൽ മുനിസിപ്പൽ മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ജിദ്ദ - കോട്ടക്കൽ മുനിസിപ്പൽ കെഎംസിസി പ്രസിഡന്റ് കെ. എം മൂസ ഹാജി അധ്യക്ഷത വഹിച്ചു.

കോട്ടക്കൽ മുനിസിപ്പൽ ചെയർപേഴ്സൺ ബുഷ്റ ഷബീർ, വൈസ് ചെയർമാൻ പി.പി ഉമർ , മുൻ ചെയർമാൻ കെ.കെ നാസർ, കൗൺസിലർമാരായ റസാഖ് അലമ്പാട്ടിൽ, റംല ടീച്ചർ, മുഹമ്മദ് കാലൊടി, പി.പി സലീം, ഇ.പി റഫീഖ്, സഫീർ കറുത്തേടത്ത്, നുസൈബ അൻവർ, അസീന അഹമദ്, മുനിസിപ്പൽ മുസ്ലിം ലീഗ് വർക്കിങ് പ്രസിഡന്റ് പി.ഉസ്മാൻ കുട്ടി, ജനറൽ സെക്രട്ടറി സാജിദ് മങ്ങാട്ടിൽ, ഖാസിം മൗലവി, യു.എ ഷബീർ, സുലൈമാൻ പാറമ്മൽ, യൂത്ത് ലീഗ് പ്രസിഡന്റ് കെ.എം ഖലീൽ, ജനറൽ സെക്രട്ടറി നാസർ തയ്യിൽ, വനിത ലീഗ് മണ്ഡലം പ്രസിഡന്റ് സുലൈഖാബി, പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് മൊയ്ദുപ്പ ഹാജി, മുഹമ്മദലി എരണിയൻ, മരക്കാർ, മജീദ് പരി, അഹ്‌മദ് കുട്ടി, ഷൗക്കത്ത് പൂക്കയിൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

സംസ്ഥാന സാംസ്‌കാരിക വകുപ്പ് യുവ കലാ കാരന്മാർക്ക് ഏർപ്പെടുത്തിയ വജ്ര ജൂബിലി ഫെലോഷിപ്പ് നേടിയ മഹ്റൂഫ് കോട്ടക്കലിനെ മുനിസിപ്പൽ കെഎംസിസി ആദരിച്ചു. മുൻ കെഎംസിസി ഭാരവാഹികളായ ആലിത്തൊടി കുഞ്ഞിപ്പ ഹാജി സ്വാഗതവും അഷ്റഫ് മേലേതിൽ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP