Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അച്ഛനും അമ്മയും താമസിക്കുന്ന വീട്ടിൽ കള്ളൻ കയറിയത് മകൾ ഫോണിൽ കണ്ടു; സംഭവം അറിഞ്ഞ് സ്‌റ്റേഷൻ പരിധി നോക്കാതെ പൊലീസ് ഓടി എത്തി: കള്ളനെ ഒന്നര കിലോമീറ്ററോളം ഓടിച്ചിട്ട് പിടിച്ച് പൊലീസ്

അച്ഛനും അമ്മയും താമസിക്കുന്ന വീട്ടിൽ കള്ളൻ കയറിയത് മകൾ ഫോണിൽ കണ്ടു; സംഭവം അറിഞ്ഞ് സ്‌റ്റേഷൻ പരിധി നോക്കാതെ പൊലീസ് ഓടി എത്തി: കള്ളനെ ഒന്നര കിലോമീറ്ററോളം ഓടിച്ചിട്ട് പിടിച്ച് പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: പ്രായമായ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ കയറിയ മോഷ്ടാവിനെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്. സ്റ്റേഷൻ പരിധി നോക്കാതെ എസ്‌ഐ നടത്തിയ സമയോചിതമായ ഇടപെടലിലാണ് കള്ളൻ കുടുങ്ങിയത്. വിമുക്തഭടനായ കീഴൂർ മേച്ചേരിൽ എം.എം. മാത്യുവിന്റെ (80) വീട്ടിലാണ് കള്ളൻ കയറിയത്. ഈ ദൃശ്യങ്ങൾ പാലായിൽ താമസിക്കുന്ന മകൾ സോണിയ മാത്യു തൽസമയം സ്വന്തം ഫോണിൽ കണ്ടു. ഇതാണ് കള്ളനെ കുടുക്കാൻ ഇടയാക്കിയത്.

സംഭവം അറിഞ്ഞ് പൊലീസ് സ്‌റ്റേഷൻ പരിധി പോലും നോക്കാതെ എത്തിയ തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ വി എം.ജയ്‌മോനും സംഘവുമാണ് കള്ളനെ പിടികൂടിയത്. ഒന്നര കിലോമീറ്റർ പിന്നാലെ ഓടിയാണ് ഇവർ കള്ളനെ പിടികൂടിയത്. കീഴൂർ ചിറ്റേട്ട് പുത്തൻപുര ബോബിൻസ് ജോൺ (32) ആണ് പിടിയിലായത്. വാതിൽ പൊളിക്കാനും പൂട്ടുതുറക്കാനും ഉപയോഗിക്കുന്ന സ്റ്റീൽ കൊണ്ടുള്ള ആയുധവും പൊലീസ് കണ്ടെടുത്തു.

തലയോലപ്പറമ്പ് സ്റ്റേഷനിലെ പൊലീസ് സംഘം പൊതി മേഴ്‌സി ആശുപത്രിക്ക് സമീപം പട്രോളിങ് നടത്തുന്നതിനിടെയാണ് കീഴൂരിലെ ഒരു വീട്ടിൽ കള്ളൻ കയറിയതായി എസ്‌ഐ ജയ്‌മോനു ഫോൺ വന്നത്. മോഷ്ടാവ് കവർച്ചയ്ക്കു മുന്നോടിയായി സിസി ടിവി ക്യാമറകൾ തുണികൊണ്ടു മൂടുന്നു എന്നായിരുന്നു സന്ദേശം. പ്രായമായ മാതാപിതാക്കൾ തനിച്ചു താമസിക്കുന്ന വീട്ടിലെ സിസി ടിവി ദൃശ്യങ്ങൾ പാലായിൽ താമസിക്കുന്ന മകൾ സോണിയ മാത്യു തൽസമയം സ്വന്തം ഫോണിൽ കണ്ടതാണ്. ഭയന്നു പോയ മകൾ കീഴൂരിൽ അയൽവാസിയായ പ്രഭാത് കുമാറിനെ വിവരം അറിയിച്ചു. പ്രഭാത് എസ്‌ഐ ജയ്‌മോനു വിവരം കൈമാറുകയായിരുന്നു.

സംഭവം അറിഞ്ഞ ഉടൻ പൊലീസ് സംഘം ഓടി എത്തി. വെള്ളൂർ സ്റ്റേഷൻ പരിധിയിലായിരുന്നു വീടെന്നതു കണക്കാക്കാതെ ജയ്‌മോനും സീനിയർ സിപിഒ രാജീവും സ്ഥലത്തേക്ക് പാഞ്ഞത്. ഒപ്പം വെള്ളൂർ സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. വീടിന്റെ ഗേറ്റ് ചാടിക്കടന്ന് പിന്നിലെത്തിയ പൊലീസിനെ കണ്ട് മോഷ്ടാവ് രണ്ടാം നിലയിൽ നിന്നു മുറ്റത്തേക്ക് ചാടിയോടി. സ്ത്രീകളുടെ നൈറ്റിയാണ് ഇയാൾ ധരിച്ചിരുന്നത്.

അപ്പോഴേക്കും വെള്ളൂർ എസ്‌ഐ കെ.സജിയും സിപിഒ പി.എസ്.ബിബിനും സ്ഥലത്ത് എത്തി. റോഡിലൂടെയും റബർ തോട്ടത്തിലൂടെയും പാടത്തുകൂടിയും ഓടിയ മോഷ്ടാവിനെ പൊലീസ് സംഘം പിന്നാലെ ഓടി കുറ്റിക്കാട്ടിൽനിന്ന് പിടികൂടി വെള്ളൂർ പൊലീസിനു കൈമാറി. പ്രതിയെ കോടതിയിൽ ഹാജരാക്കിയതായി വെള്ളൂർ എസ്എച്ച്ഒ എ.പ്രസാദ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP