Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുപിയിൽ കോൺഗ്രസ് ലക്ഷ്യമിട്ടത് സ്ത്രീകളുടെ വോട്ട്; നടത്തിയത് വൻ പ്രചാരണം; ഒടുവിൽ വൻ തിരിച്ചടി; 'ലഡ്കി ഹൂം ലാഡ് സക്തി ഹൂം' ക്യാമ്പയിന്റെ മുഖം പ്രിയങ്ക മൗര്യ പാർട്ടി വിടുന്നു; ബിജെപിയിൽ ചേർന്നേക്കും

യുപിയിൽ കോൺഗ്രസ് ലക്ഷ്യമിട്ടത് സ്ത്രീകളുടെ വോട്ട്; നടത്തിയത് വൻ പ്രചാരണം; ഒടുവിൽ വൻ തിരിച്ചടി; 'ലഡ്കി ഹൂം ലാഡ് സക്തി ഹൂം' ക്യാമ്പയിന്റെ മുഖം പ്രിയങ്ക മൗര്യ പാർട്ടി വിടുന്നു; ബിജെപിയിൽ ചേർന്നേക്കും

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ സ്ത്രീകളുടെ വോട്ട് ലക്ഷ്യമിട്ട് കോൺഗ്രസ് നടത്തിയ വൻ പ്രചാരണത്തിന് കനത്ത തിരിച്ചടി. പ്രമുഖ വനിതാ നേതാവ് പ്രിയങ്ക മൗര്യ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. കോൺഗ്രസിന്റെ ലഡ്കി ഹൂം ലാഡ് സക്തി ഹൂം എന്ന ക്യാമ്പയിന്റെ മുഖമായിരുന്നു പ്രിയങ്ക.

കോൺഗ്രസിന്റെ വനിതാ മുഖമായിരുന്ന പ്രിയങ്ക മൗര്യ പ്രചാരണത്തിലടക്കം പ്രിയങ്ക ഗാന്ധിക്കൊപ്പം അണിനിരക്കുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രതിക്ഷ. നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടാണ് പ്രിയങ്ക പാർട്ടി വിടുന്നതായി വാർത്തകൾ പുറത്തുവരുന്നത്.

പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തി വരുന്ന ക്യാമ്പയിനാണിത്. വലിയ തരംഗമാകും ഈ പ്രചാരണം എന്ന് കരുതിയിരിക്കവേയാണ് ഈ തിരിച്ചടി. അതേസമയം സമാജ് വാദി പാർട്ടിയിൽ നിന്ന് അപർണ യാദവ് ബിജെപിയിൽ ചേർന്നതിന് പിന്നാലെ പ്രിയങ്ക മൗര്യ കൂടി വരുന്നത് ബിജെപിക്ക് ഇരട്ട നേട്ടമാകും.

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാതിരുന്നതിൽ പ്രതിഷേധിച്ചാണ് പ്രിയങ്ക മൗര്യ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് കളംമാറ്റിച്ചവിട്ടുന്നത് എന്നാണ് സൂചന. കോൺഗ്രസിന്റെ സ്ഥാനാർത്ഥിത്വത്തിൽ കൃത്രിമത്വം നടന്നിട്ടുണ്ടെന്ന ആക്ഷേപവും നേരത്തെ മൗര്യ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൗര്യ പാർട്ടി മാറുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കോൺഗ്രസ് തന്റെ പേരും പ്രശസ്തിയും ഉപയോഗിക്കുകയാണ്. തന്റെ പത്ത് ലക്ഷത്തോളം സോഷ്യൽ മീഡിയ ഫോളോവേഴ്‌സിനെയും പ്രചാരണത്തിനായി മാത്രം ഉപയോഗിക്കുകയായിരുന്നുവെന്നും പ്രിയങ്ക മൗര്യ ആരോപിച്ചു. എന്നാൽ തനിക്ക് നിയമസഭ തെരഞ്ഞെടുപ്പിൽ ജനവിധ തേടാനുള്ള അവസരം കോൺഗ്രസ് നൽകിയില്ലെന്നും അത് മറ്റാർക്കോ നൽകി. അനീതിയാണ് നടന്നതെന്നും ഇത് നേരത്തെ തീരുമാനിച്ചുറപ്പിച്ചിരുന്നതാണെന്നും പ്രിയങ്ക മൗര്യ കൂട്ടിച്ചേർത്തു.

കോൺഗ്രസ് ഇവർക്ക് മത്സരിക്കാൻ ടിക്കറ്റ് നൽകിയിരുന്നില്ല എന്നാണ് വിവരം. ടിക്കറ്റ് നിഷേധിച്ചതിന്റെ നിരാശയിലാണ് പ്രിയങ്ക പാർട്ടി വിടുന്നത്. ഇന്ന് തന്നെ ബിജെപിയിൽ ചേരാനാണ് സാധ്യത.

'എന്നെ പരമാവധി ഉപയോഗിച്ച കോൺഗ്രസ്, പക്ഷേ ടിക്കറ്റ് നൽകിയില്ല. അവർ അത് മറ്റാർക്കോ നൽകി. ഇത് അനീതിയാണ്. നേരത്തെ തന്നെ ഇതൊക്കെ തീരുമാനിച്ചുറപ്പിച്ചതാണെന്നും പ്രിയങ്ക മൗര്യ പറഞ്ഞു. യുപി മഹിളാ കോൺഗ്രസ് വൈസ് പ്രസിഡന്റാണ് അവർ. ഞാൻ ഒബിസി വിഭാഗത്തിൽ നിന്നുള്ള വനിതയായതുകൊണ്ട് എനിക്ക് ടിക്കറ്റ് കിട്ടിയില്ല. ഞാൻ പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി സന്ദീപ് സിംഗിന് കൈക്കൂലി നൽകാൻ തയ്യാറായില്ല. ഇതൊക്കെ കാരണമാണ് ടിക്കറ്റ് ലഭിക്കാത്തത്. പ്രിയങ്ക ആരോപിച്ചു.

അഞ്ച് കോടി വനിത വോട്ടർമാരുടെ പിന്തുണ നേടാൻ കോൺഗ്രസ് വലിയ പ്രചാരണങ്ങൾക്ക് തയ്യാറെടുക്കവേയാണ് ഈ ആരോപണങ്ങൽ പാർട്ടിയെ തേടിയെത്തിയിരിക്കുന്നത്. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ 40 ശതമാനവും സ്ത്രീകളായിരിക്കുമെന്ന് നേരത്തെ പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചിരുന്നു. അതായത് 160 സ്ഥാനാർത്ഥികൾ സ്ത്രീകളായിരിക്കും എന്നാണ് ഉറപ്പ്. അതേസമയം പ്രിയങ്കയുടെ പ്രഖ്യാപനം എല്ലായിടത്തും നടപ്പാക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല.

പഞ്ചാബിലെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ വെറും ഒൻപത് സ്ഥാനാർത്ഥികൾ മാത്രമാണ് സ്ത്രീകൾ. 86 പേരുടെ പട്ടികയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. എന്നാൽ യുപിയിൽ പ്രിയങ്കയുടെ വനിതാ ക്യാമ്പയിൻ വിജയിക്കുമോ എന്ന് ഉറപ്പില്ല. അതേസമയം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് പാർട്ടികൾ മാറുന്നത്. ബിജെപിയിൽ നിന്ന് പതിനഞ്ചോളം എംഎൽഎമാർ നേരത്തെ രാജിവെച്ചിരുന്നു.

മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ മരുമകൾ അപർണ യാദവ് ബിജെപിയിൽ ചേർന്നു. കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിൽ നിന്ന് പ്രമുഖ നേതാവ് സ്വാമി പ്രസാദ് മൗര്യ ഉൾപ്പെടെ നിരവധി മന്ത്രിമാർ രാജിവച്ചിരുന്നു. അതേസമയം നിലവിലെ സാഹചര്യത്തിൽ ബിജെപിയിലേക്കുള്ള ഏറ്റവും പ്രാധാന്യമർഹിക്കുന്ന കടന്നു വരവാണ് അപർണ യാദവിന്റേത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി സ്ഥാനാർത്ഥിയായിരുന്നു അപർണ യാദവാണ് ബിജെപിയിലേക്ക് പോയത്. ബിജെപിയിൽ ചേർന്നാൽ അപർണ ലക്‌നൗ കന്റോൺമെന്റിൽ മത്സരിക്കാനാണ് മത്സരിച്ചേക്കും. 2017ൽ സമാജ് വാദി സ്ഥാനാർത്ഥിയായി ഇവിടെ നിന്നു തന്നെയായിരുന്നു അപർണ യാദവ് മത്സരിച്ചത്. പക്ഷെ അന്ന് ബിജെപി സ്ഥാനാർത്ഥി റിത ബഗുന ജോഷിയോട് പരജായപ്പെടുകയായിരുന്നു. മുലയം സിംഗിന്റെ ഇളയമകൻ പ്രതികിന്റെ ഭാര്യയാണ് അപർണ യാദവ്.

അതേസമയം ലക്‌നൗ കന്റോൺമെന്റിൽ മണ്ഡലത്തിലേക്ക് തന്റെ മകനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് റീത്ത ബഹുഗു ജോഷി ജോഷി സജീവമായി രംഗത്തുണ്ട്.അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ നീക്കങ്ങളിൽ സജീവമായിരിക്കുകയാണ് ഉത്തർപ്രദേശ്. ബിജെപി വിട്ട് മന്ത്രിമാരുൾപ്പെടെയുള്ള നേതാക്കൾ എസ്‌പിയിലേക്ക് കളം മാറ്റിയപ്പോൾ അഖിലേഷ് യാദവിന്റെ സഹോദര ഭാര്യ അപർണ്ണ യാദവിനെ മറുകണ്ടം ചാടിച്ച് ബിജെപിയും രാഷ്ട്രീയ നീക്കങ്ങൾ സജീവമാക്കുകയാണ്.

ഇതിനിടെ, ഖൊരഖ്പൂരിൽ യോഗി ആദിത്യനാഥ് ജനവിധി തേടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ എസ്‌പി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ഇത്തവണ മത്സര രംഗത്ത് ഉണ്ടാവുമെന്നാണ് സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP