Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രി മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്ന കെ.മുരളീധരന്റെ പരാമർശം; മറുപടി അർഹിക്കാത്തത് എന്ന് ഇ.പി. ജയരാജൻ; സിപിഎം പാർട്ടി കോൺഗ്രസ് ലോഗോ പുറത്തിറക്കി

മന്ത്രി മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്ന കെ.മുരളീധരന്റെ പരാമർശം; മറുപടി അർഹിക്കാത്തത് എന്ന് ഇ.പി. ജയരാജൻ; സിപിഎം പാർട്ടി കോൺഗ്രസ് ലോഗോ പുറത്തിറക്കി

അനീഷ് കുമാർ

കണ്ണൂർ: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്ന കെ. മുരളീധരന്റ വാക്കിന് മറുപടി അർഹിക്കുന്നില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. മുരളീധരന്റെ വാക്ക് നിലവാരമില്ലാത്തതാണ്. നിലവാരത്തിനനുസരിച്ച് മാത്രമേ മറുപടി പറയേണ്ടതുള്ളൂവെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ജയരാജൻ പറഞ്ഞു.

ഏപ്രിൽ ആറ് മുതൽ 10 വരെ കണ്ണൂരിൽ നടക്കുന്ന സിപി എം 23ാം പാർട്ടി കോൺഗ്രസ് ലോഗോ പ്രകാശിപ്പിച്ചു. സംഘാടക സമിതി ഓഫീസിൽ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനാണ് ലോഗോ പുറത്തിറക്കിയത്. നാടക സംവിധായകൻ ഇബ്രാഹിം വെങ്ങര ഏറ്റുവാങ്ങി.

സിപി എമ്മിന്റെ സവിശേഷത കൊണ്ടാണ് മാധ്യമങ്ങൾ പാർട്ടി കോൺഗ്രസിന് വലിയ പ്രാധാന്യം നൽകുന്നതെന്ന് ഇ പി ജയരാജൻ പറഞ്ഞു. മാധ്യമങ്ങൾ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ചില പിശകുകളും പ്രചരിപ്പിക്കുന്നുണ്ട്. ജനങ്ങൾക്ക് വേണ്ടി മാധ്യമങ്ങൾ മുന്നോട്ട് വെക്കുന്ന ഏത് നിർദ്ദേശവും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കലാകാരന്മാരെ പാർട്ടി എത്രമാത്രം സ്നേഹിക്കുന്നുവെന്നതിന്റെ തെളിവാണ് ലോഗോ പ്രകാശനത്തിൽ നാടകകാരനായ തന്നെ ക്ഷണിച്ചതിലൂടെ വ്യക്തമാവുന്നതെന്ന് ഇബ്രാഹിം വെങ്ങര അഭിപ്രായപ്പെട്ടു. മലയാള നാടക വേദിക്കുള്ള അംഗീകാരമായി ഇതിനെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ മനു കള്ളിക്കാടാണ് ലോഗോ തയ്യാറാക്കിയത്.

കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി വി ഗോപിനാഥ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം എം ഷാജർ നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ, ടി വി രാജേഷ്, എ എൻ ഷംസീർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം പ്രകാശൻ, വത്സൻ പനോളി, എൻ ചന്ദ്രൻ, ടി കെ ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP