Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബ് ആക്രമണം:രണ്ട് പേർ പിടിയിൽ; രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നു

ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബ് ആക്രമണം:രണ്ട് പേർ പിടിയിൽ; രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. അനന്തു, നിധിൻ എന്നിവരെയാണ് ബുധനാഴ്ച വൈകുന്നേരം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ രഹസ്യകേന്ദ്രത്തിൽ എത്തിച്ച് ചോദ്യംചെയ്തുവരികയാണ്. പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ചൊവ്വാഴ്ച രാവിലെ 11.30-ഓടെയാണ് ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേർ സ്റ്റേഷന് നേരേ പെട്രോൾ ബോംബ് എറിയുകയായിരുന്നു. ആക്രമണത്തിൽ പൊലീസ് ജീപ്പിന്റെ പിൻവശത്തെ ഗ്ലാസ് പൂർണമായും തകർന്നു. പെട്രോൾ കുപ്പികളിൽ ഒരെണ്ണം സ്റ്റേഷന്റെ വാതിലിനു നേരേ എറിഞ്ഞപ്പോൾ ജീപ്പിൽ പതിച്ച് പൊട്ടി. ശേഷിച്ച കുപ്പി ജീപ്പിൽ തട്ടി സമീപത്തേക്കു വീഴുകയായിരുന്നു.

പെട്രോൾ നിറച്ച കുപ്പികൾ സ്റ്റേഷനകത്തു വീഴാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. പൊട്ടിയ കുപ്പിയിലേക്ക് ലൈറ്ററുപയോഗിച്ച് തീപിടിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇതിനിടയിൽ ബൈക്ക് മറിഞ്ഞു. ശബ്ദം കേട്ട് സ്റ്റേഷനകത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും പരിസരത്തുണ്ടായിരുന്നവരും ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

രണ്ടു യുവാക്കൾ ബൈക്കിലെത്തുന്നതും രക്ഷപ്പെടുന്നതുമായ ദൃശ്യങ്ങൾ സമീപത്തെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ഒടുവിൽ സംഭവം നടന്ന് 24 മണിക്കൂറിന് ശേഷം രണ്ട് പ്രതികളെയും പൊലീസ് പിടികൂടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP