Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ ഓൺലൈൻ പഠനം സ്‌കൂൾ പഠനത്തിന് തുല്യമോ മികച്ചതോ ആണ്; യൂണിസെഫ് പഠന റിപ്പോർട്ട്; സാക്ഷരതാ നിരക്കിൽ ഒന്നാമതായ കേരളം പാൻഡെമിക് സമയത്ത് വെല്ലുവിളികളെ അതിജീവിച്ചെന്നും റിപ്പോർട്ട്

കേരളത്തിലെ ഓൺലൈൻ പഠനം സ്‌കൂൾ പഠനത്തിന് തുല്യമോ മികച്ചതോ ആണ്; യൂണിസെഫ് പഠന റിപ്പോർട്ട്; സാക്ഷരതാ നിരക്കിൽ ഒന്നാമതായ കേരളം പാൻഡെമിക് സമയത്ത് വെല്ലുവിളികളെ അതിജീവിച്ചെന്നും റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് കാലത്ത് ഇന്ത്യയിൽ ഏറ്റവും മികച്ച രീതിയിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ച സംസ്ഥാനം കേരളമാണെന്ന് യൂണിസെഫ് പഠനം. ഇന്ത്യ കേസ് സ്റ്റഡി എന്ന തലക്കെട്ടിൽ യൂണിസെഫ് നടത്തിയ പഠനത്തിലാണ് കേരളത്തിന്റെ മികവ് പ്രത്യേകം എടുത്ത് കാട്ടിയത്. പഠനത്തിന്റെ വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചു.

സാക്ഷരതാ നിരക്കിൽ ഒന്നാമതായ കേരളം, പാൻഡെമിക് സമയത്ത് വെല്ലുവിളികളെ അതിജീവിച്ച് മികച്ച രീതിയിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കാൻ കഴിഞ്ഞെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്‌കൂൾ വിദ്യാഭ്യാസത്തിന് തുല്യമോ മികച്ചതോ ആയ പഠനം ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ കേരളത്തിൽ നടപ്പാക്കിയെന്നാണ് ചെറുപ്പക്കാരും കൗമാരക്കാരുമായ വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ 70 ശതമാനം പേരുടെയും അഭിപ്രായമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കേരളത്തിലെ സാങ്കേതിക സൗകര്യങ്ങൾ ഓൺലൈൻ വിദ്യാഭ്യാസത്തെ വെല്ലുവിളികളെ അതിജീവിച്ചു. വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിൽ ഏറ്റവും സജീവമായ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നുമാണ് യൂണിസെഫ് റിപ്പോർട്ടിൽ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP