Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടിയേരി ബാലകൃഷ്ണൻ വർഗീയ ശക്തികളുടെ ടെലി പ്രോംപ്റ്റർ; വർഗീയ പ്രചരണം നിർത്തിയിട്ട് കൊള്ളാവുന്ന ആരെയെങ്കിലും ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത് ഇരുത്താൻ കോടിയേരി തയാറാകണം: ഷാഫി പറമ്പിൽ

കോടിയേരി ബാലകൃഷ്ണൻ വർഗീയ ശക്തികളുടെ ടെലി പ്രോംപ്റ്റർ; വർഗീയ പ്രചരണം നിർത്തിയിട്ട് കൊള്ളാവുന്ന ആരെയെങ്കിലും ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത് ഇരുത്താൻ കോടിയേരി തയാറാകണം: ഷാഫി പറമ്പിൽ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിമർശിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. വർഗീയ ശക്തികളുടെ ടെലിപ്രോംപ്റ്റർ ആയി അധഃപതിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് എംഎ‍ൽഎ ഷാഫി പറമ്പിൽ.

വർഗീയ പ്രചരണം നിർത്തിയിട്ട് കൊള്ളാവുന്ന ആരെയെങ്കിലും ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത് ഇരുത്താൻ കോടിയേരി തയാറാകണം. ഗുണ്ടകൾക്ക് പൊലീസിനെ പുല്ലുവിലയാണെന്നും ആഭ്യന്തരവകുപ്പ് ദുരന്തമായി മാറിയെന്നും ഷാഫി പറഞ്ഞു. ഭരണ പരാജയത്തെ വർഗീയത കൊണ്ട് മറച്ചുപിടിക്കാൻ നടത്തുന്ന ശ്രമങ്ങൾ വൃഥാവിലാകുമെന്ന് കോടിയേരിയും സിപിഎമ്മും മനസിലാക്കണം.

ആഭ്യന്തര മന്ത്രിയുടെ ഭരണ പരാജയം കോൺഗ്രസ് നേതാക്കളുടെ ഹിന്ദു മുസ്‌ലിം പട്ടിക തയ്യാറാക്കി വെച്ചുകൊണ്ട് മറച്ചുവെക്കാൻ കഴിയും എന്ന് കോടിയേരി ദിവാസ്വപ്നം കാണേണ്ടതില്ല. ജനകീയ പ്രശ്‌നങ്ങൾ അതിന്റെ മൂർധന്യത്തിൽ നിൽക്കുമ്പോൾ മൈക്ക് കെട്ടി വർഗീയത പറയുന്ന ഏർപ്പാട് സിപിഎം നിർത്തണം എന്നും ഷാഫി പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP