Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 43 കാരൻ അറസ്റ്റിൽ; പെൺകുട്ടിയെ നാലാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പ്രതി പീഡിപ്പിച്ചെന്ന് പരാതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 43 കാരൻ അറസ്റ്റിൽ; പെൺകുട്ടിയെ നാലാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പ്രതി പീഡിപ്പിച്ചെന്ന് പരാതി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വർഷങ്ങളായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി കാക്കവയൽ കാരക്കുന്നുമ്മൽ പ്രതീഷ്(43)നെ ആണ് താമരശേരി സിഐ ടി എ അഗസ്റ്റിൻ അറസ്റ്റ് ചെയ്തത്. പതിനേഴുവയസുകാരിയുടെ പരാതിയിലാണ് നടപടി.

പെൺകുട്ടിയെ നാലാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഭയത്തെ തുടർന്ന് പുറത്ത് പറയാതിരുന്ന പെൺകുട്ടി ഈയിടെയാണ് സംഭവം വെളിപ്പെടുത്തുന്നത്. തുടർന്ന് പ്രതീഷിനെ പോക്‌സോ ആക്റ്റ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP