Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാലുമാസം ഗർഭിണിയായിരിക്കെ ഭർത്താവിന്റെ വീട്ടിൽ നിന്ന് ഇറങ്ങി; സഹോദരന്റെ വിവാഹത്തിന് പോലും ക്ഷണിച്ചിട്ട് വന്നില്ല; രണ്ടാമത്തെ കുട്ടിയുടെ പ്രസവവും മറച്ചു വച്ചു; ഗൾഫിൽ നിന്നെത്തിയത് എല്ലാം പറഞ്ഞു തീർക്കാൻ; പക്ഷേ ഭാര്യ വീട്ടിൽ നിന്ന് കിട്ടിയത് അടി; ആന്തോണിയുടേയും ആന്റോയുടേയും ആത്മഹത്യക്ക് പിന്നിലെ കുടുംബ കഥ

നാലുമാസം ഗർഭിണിയായിരിക്കെ ഭർത്താവിന്റെ വീട്ടിൽ നിന്ന് ഇറങ്ങി; സഹോദരന്റെ വിവാഹത്തിന് പോലും ക്ഷണിച്ചിട്ട് വന്നില്ല; രണ്ടാമത്തെ കുട്ടിയുടെ പ്രസവവും മറച്ചു വച്ചു; ഗൾഫിൽ നിന്നെത്തിയത് എല്ലാം പറഞ്ഞു തീർക്കാൻ; പക്ഷേ ഭാര്യ വീട്ടിൽ നിന്ന് കിട്ടിയത് അടി; ആന്തോണിയുടേയും ആന്റോയുടേയും ആത്മഹത്യക്ക് പിന്നിലെ കുടുംബ കഥ

പ്രകാശ് ചന്ദ്രശേഖർ

അങ്കമാലി: മണിക്കൂറുകളുടെ വ്യത്യസത്തിൽ പിതാവും മകനും തീകൊളുത്തി മരിച്ചതിന് പിന്നിൽ കുടുംബ പ്രശ്നങ്ങളെന്ന് സ്ഥീരീകരിച്ച് ബന്ധുക്കളും. മരോട്ടിച്ചോട് തെക്കിനേടത്ത് വീട്ടിൽ അന്തോണി(ആന്റണി) (70), മകൻ ആന്റോ (32) എന്നിവരാണ് ജീവിൻ വെടിഞ്ഞത്.മരോട്ടിച്ചോട് തേന്മാലി ഭാഗത്തെ പാടത്ത് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ആന്റോ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാമനായില്ല. വിവരം അറിഞ്ഞ് വൈകിട്ട് 5.30 തോടെ കുന്നുകരയിലെ മകന്റെ ഭാര്യ വീട്ടിലെത്തി , കൈയിൽക്കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് സ്വയം തീ കൊളുത്തി പിതാവ് അന്തോണിയും ജീവനൊടുക്കി.

മകന്റെ മരണത്തിന് കാരണം ഭാര്യയും വീട്ടുകാരുമാണെന്നുള്ള തിരിച്ചറിവിലാവാം അന്തോണി കുന്നുകരയിലെത്തി ജീവൻ വെടിയാൻ കാരണമെന്നാണ് ബന്ധുക്കളുടെയും പൊലീസിന്റെയും നിഗമനം. ഇവരുടെ മരണത്തിന് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് അടുത്ത ബന്ധു മറുനാടനുമായി പങ്കിട്ട വിവരം ഇങ്ങനെ.

വളരെ സാധാരണ നിലയിലുള്ള കുടുംബമായിരുന്നു അന്തോണിയുടേത്. സ്വന്തമായുള്ള ഒരേക്കറോളം സ്ഥലത്ത് കൃഷി ചെയ്തും പുറത്ത് കൃഷിപ്പണികൾക്കും പോയിട്ടാണ് അന്തോണി കുടംബം പുലർത്തിയിരിരുന്നത്. ഇടക്കാലത്ത് അരി മില്ലിലും ജോലിയെടുത്തിട്ടുണ്ട്. മരമടഞ്ഞ മകൻ ആന്റോ വർഷങ്ങളായി ഗൾഫിൽ ഷെഫായി ജോലി ചെയ്തുവരികയായിരുന്നു. താമസിയാതെ ആന്റോയുടെ ഇരട്ട സഹോദരൻ ജിന്റോയും വിദേശത്ത് ജോലിയിൽ പ്രവേശിച്ചു.

ഇതോടെ കുടുംബം സാമാന്യം ഭേദപ്പെട്ട സാമ്പത്തീക സ്ഥിതിയിലായി. പുതിയ വീട് പണിയുകയും താമസം മാറുകയും ചെയ്തിരുന്നു. മക്കൾ സമ്പാദിക്കുന്നത് മക്കൾക്കും താൻ സമ്പാദിക്കുന്നത് കുടുംബത്തിനും എന്നതായിരുന്നു അന്തോണിയുടെ നയം. നിയയുമായുള്ള വിവാഹം ഉറപ്പിച്ചത് മുതൽ ആന്റോ വലിയ സന്തോഷത്തിലായിരുന്നു. വിവാഹം ഉറപ്പിക്കലിനും വിവാഹത്തിനും ആന്റോ സാമാന്യം ഭേദപ്പെട്ട രീതിയിൽ നിയക്ക് സ്വർണ്ണാഭരങ്ങൾ വാങ്ങി നൽകിയിരുന്നു.

വിവാഹം കഴിഞ്ഞ് ഏറെ താമസിയാതെ നിയയും ആന്റോയുടെ വീട്ടുകാരും തമ്മിൽ പൊരുത്തക്കേടുകൾ തുടങ്ങി. ഇത് പറഞ്ഞ് പരിഹരിക്കുന്നതിന് ആന്റോ ഇടപെട്ട് പലതവണ ശ്രമിച്ചെങ്കിലും പൂർണ്ണമായി വിജയിച്ചില്ല. നിയ തന്റെ വീട്ടുകാർ പറയുന്നത് മാത്രം അനുസരിക്കാൻ തുടങ്ങിയതോടെ പ്രശ്നം വീണ്ടും കീറാമുട്ടിയായി. ആദ്യത്തെ കുഞ്ഞിന് ആഭരണങ്ങൾ വാങ്ങി നൽകിയതിനൊപ്പം നിയയ്ക്കും വിലക്കൂടിയ മാല ആന്റോ വാങ്ങി നൽകിയിരുന്നു. ഇങ്ങിനെ കഴിയാവുന്ന രീതിയിലെല്ലാം നിയയെ സ്ന്തോഷിപ്പിക്കുന്നതിന് ആന്റോ നീക്കം നടത്തിയിരുന്നു.

തന്റെ പണം മാത്രം മതിയെന്ന നിലയിലേയ്ക്കുള്ള നിയുടെ നിലപാട് മാറ്റം ആന്റോയെ വല്ലാതെ വിഷമിപ്പിച്ചു. നിയയെ തിരുത്താൻ ആന്റോ നടത്തിയ പരിശ്രമങ്ങളെല്ലാം ഇവരുടെ വീട്ടുകാരുടെ ഇടപെടലിനെത്തുടർന്ന് നിഷ്ഫലമായി. ആന്റോയുടെ സഹോദരൻ ജിന്റോയുടെ വിവാഹത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ നിയയെ സമീപിച്ചിരുന്നെങ്കിലും തിരിഞ്ഞുനോക്കിയില്ല. ഇളയ കുട്ടിയെ 4 മാസം ഗർഭണിയായിരിക്കെ നിയ സ്വന്തം വീട്ടിലേയ്ക്ക് പോയിരുന്നു. പിന്നീട് ആന്റോയും വീട്ടുകാരും പലവട്ടം വിളിച്ചിട്ടും തിരിച്ചുവരാൻ തയ്യാറായില്ല. കുഞ്ഞിന്റെ ജനനം പോലും ഇവർ ആന്റോയിൽ നിന്നും മറച്ചുവയ്ക്കുകയും ചെയ്തു.

ഇത് ആന്റോയ്ക്ക് കടുത്ത മാനസീക ആഘാതമായി. ഈ സ്ഥിതിയിൽ ഒരു മാസം മുമ്പ് ആന്റോ ലീവിന് നാട്ടിലെത്തി. കുഞ്ഞിനെ കാണുന്നതിനും ഭാര്യയെ വീട്ടിലേയ്ക്ക് വിളിച്ചുകൊണ്ട് വരുന്നതിനുമായി ആന്റോ വീട്ടിലെത്തിയെങ്കിലും നിയ വഴങ്ങിയില്ല. ഒരാഴ്ച മുമ്പ് അവസാന ശ്രമത്തിന്റെ ഭാഗമായി ആന്റോ വീട്ടിലെത്തിയപ്പോൾ മർദ്ദനം ഏൽക്കേണ്ടിയും വന്നു. ഇതോ ആന്റോ മാനസീകമായി വല്ലാതെ തളർന്നു. വിവരം അറഞ്ഞ് പിതാവ് അന്തോണി എല്ലാവിധത്തിലും മകനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നു.

ഇതിനിടെ ഈ മാസം 14-ന് നിയ ചെങ്ങമനാട് പൊലീസിൽ നിയ ആന്റോയെയും വീട്ടുകാരെയും പ്രതി ചേർത്ത് ഗാർഹിക പീഡന പാരാതിയും നൽകി. പിന്നാലെ കാലടി പൊലീസ് സഹായത്തോടെ നിയ ആന്റോയുടെ വീട്ടിൽ നിന്നും അലമാരയും തന്റെതെന്ന് അവകാാശപ്പെട്ട് കുറച്ച് സാധന-സാമഗ്രികളും എടുത്തുകൊണ്ടുപോയി. ഇതുകൂടി ആയതോടെ ആന്റോയുടെ മനോവിഷമം ഇരട്ടിയായി. മാൾട്ടയിലെ പുതിയ ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പ് നടത്തി വന്നിരുന്ന ആന്റോയ്ക്ക് കേസ് ഇരട്ടി പ്രഹരമായി.

യാത്ര മുടങ്ങുമോ എന്നുള്ള ആശങ്ക വീട്ടുകാരുമായി ആന്റോ പങ്കിടുകയും ചെയ്തിരുന്നു. തുടർന്ന് ഇന്നലെ രാവിലെ ആന്തോണിയും ആന്റോയും അഭിഭാഷകന്റെ വീട്ടിലെത്തി കേസിന്റെ കാര്യങ്ങൾ സംസാരിച്ചു. തുടർന്ന് മകനെ വീട്ടിലേയ്ക്ക് പറഞ്ഞുവിട്ട ശേഷം അന്തോണി പണി സ്ഥലത്തേയ്ക്ക് പോകുകയായിരുന്നു. പിന്നീട് കേൾക്കുന്നത് ആന്റോയുടെ ദാരുണ മരണത്തെക്കുറിച്ചാണ്. പിന്നാലെ അന്തോണിയുടെ മാരണ വാർത്തയുമെത്തി. മകൻ ജീവൻ വെടിയാൻ കാരണം ഭാര്യ നിയയാണെന്നുള്ള തിരിച്ചറിവിൽ ആവാം കുന്നുകരയിലെ വീടിന്റെ മുറ്റത്തെത്തി ആന്തോണി ജീവൻ ബലിയർപ്പിച്ചതെന്നാണ് മനസ്സിലായിട്ടുള്ളത്.

പോസ്റ്റുമോർട്ടവും സംസ്‌കാര ശുശ്രൂകൾക്കും ശേഷം ബന്ധുക്കൾ ആലോചിച്ച് ആവശ്യമായ നിയമനടപടികളുമായി മുന്നോട്ട് പോകുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP