Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹിന്ദു വിശ്വാസിയായ യുവതിയെ വിവാഹം കഴിച്ചെന്ന കാരണത്താൽ യുവാവിന്റെ സംസ്‌കാരത്തിന് സെമിത്തേരി അനുവദിച്ചില്ലെന്ന് പരാതി; അന്തിമ ശുശ്രൂഷ നിഷേധിച്ചതുകൊട്ടാരക്കരയിൽ വാഹനാപകടത്തിൽ മരിച്ച മാത്യു തോമസിന്; യുവാവ് വിശ്വാസിയല്ലെന്ന് ടി.പി.എം പെന്തക്കോസ്ത് സഭ

ഹിന്ദു വിശ്വാസിയായ യുവതിയെ വിവാഹം കഴിച്ചെന്ന കാരണത്താൽ യുവാവിന്റെ സംസ്‌കാരത്തിന് സെമിത്തേരി അനുവദിച്ചില്ലെന്ന് പരാതി; അന്തിമ ശുശ്രൂഷ നിഷേധിച്ചതുകൊട്ടാരക്കരയിൽ വാഹനാപകടത്തിൽ മരിച്ച മാത്യു തോമസിന്; യുവാവ് വിശ്വാസിയല്ലെന്ന് ടി.പി.എം പെന്തക്കോസ്ത് സഭ

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടാരക്കര: ഇഷ്ടപ്പെട്ട യുവതിയെ മതം നോക്കാതെ വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിന് സെമിത്തേരി അനുവദിച്ചില്ലെന്ന് പരാതി. കൊട്ടാരക്കരതയിൽ നിന്നാണ് ഇത്തരമൊരു പരാതി ഉയർന്നിരിക്കുന്നത്. ഇതര മതവിശ്വാസിയെ വിവാഹം കഴിച്ചെന്ന കാരണത്താൽ യുവാവിന്റെ സംസ്‌കാരത്തിന് സെമിത്തേരി അനുവദിക്കാതിരിക്കയായിരുന്നു.

കൊല്ലം കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ മരിച്ച മാത്യു തോമസിന്റെ മൃതദേഹം അടക്കം ചെയ്യാനാണ് പള്ളി സെമിത്തേരി നിഷേധിച്ചത്. മാത്യു തോമസ് സഭാവിശ്വാസിയല്ലെന്നാണ് ടി.പി.എം പെന്തക്കോസ്ത് സഭ അധികാരികളുടെ നിലപാട്. അതേസമയം മാത്യു തോമസ് മതം മാറി വിവാഹ കഴിച്ചതു കൊണ്ടാണ് ഇത്തരം അനുഭവം നേരിടേണ്ടി വന്നതെന്നാണ് വിമർശനം.

കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മാത്യു തോമസ് മരിച്ചത്. സംസ്‌കാരം നടത്താനായി ബന്ധുക്കൾ ടി.പി.എം പെന്തക്കോസ്ത് സഭ അധികാരികളെ സമീപിച്ചു. എന്നാൽ സഭ നേതാക്കൾ സംസ്‌കാരത്തിനായി പള്ളി സെമിത്തേരി അനുവദിച്ചില്ലെന്നാണ് പരാതി. വർഷങ്ങളായി ടി.പി.എം പെന്തക്കോസ്ത് സഭയുടെ വിശ്വാസികളായിരുന്നു മാത്യു തോമസിന്റെ കുടുംബം.

ഒപ്പം പഠിച്ച ഹിന്ദുവിശ്വാസിയായ പെൺകുട്ടിയെ വിവാഹം കഴിച്ചതോടെയാണ് മാത്യു തോമസ് സഭയ്ക്ക് അനഭിമതനായത് എന്ന് ബന്ധുക്കൾ പറഞ്ഞു. മാത്യു തോമസ് സഭാ വിശ്വാസിയല്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. പള്ളിയിലെ ചടങ്ങുകളിലോ പ്രാർത്ഥനയിലോ പങ്കെടുത്തിരുന്നില്ല. മറ്റ് കുടുംബാംഗങ്ങൾ സഭാ വിശ്വാസികളായതിനാൽ വീട്ടിൽ സംസ്‌കാരം നടത്തിയാൽ ശുശ്രൂക്ഷ നൽകാമെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നുവെന്നും സഭാ നേതൃത്വം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP