Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നേതൃത്വം ആഗ്രഹിച്ചത് ജോണിന്റെ മൂന്നാം ടേം; പരസ്യ വോട്ടിംഗിൽ അഞ്ചിനെതിരെ 12 വോട്ടിന് ജയിച്ചത് വാർഡ് മെമ്പർ; നെടുങ്കണ്ടത്ത് ഇരട്ടപ്പദവി അംഗീകരിക്കില്ല; ഏര്യാ സെക്രട്ടറി പഞ്ചായത്തിലെ അംഗത്വം രാജിവയ്ക്കും; ഏര്യാ സമ്മേളനത്തിലെ വിഭാഗീയത കരുണാപുരത്ത് ഉപതെരഞ്ഞെടുപ്പെത്തിക്കും

നേതൃത്വം ആഗ്രഹിച്ചത് ജോണിന്റെ മൂന്നാം ടേം; പരസ്യ വോട്ടിംഗിൽ അഞ്ചിനെതിരെ 12 വോട്ടിന് ജയിച്ചത് വാർഡ് മെമ്പർ; നെടുങ്കണ്ടത്ത് ഇരട്ടപ്പദവി അംഗീകരിക്കില്ല; ഏര്യാ സെക്രട്ടറി പഞ്ചായത്തിലെ അംഗത്വം രാജിവയ്ക്കും; ഏര്യാ സമ്മേളനത്തിലെ വിഭാഗീയത കരുണാപുരത്ത് ഉപതെരഞ്ഞെടുപ്പെത്തിക്കും

മറുനാടൻ മലയാളി ബ്യൂറോ

നെടുങ്കണ്ടം: ഇരട്ട പദവി സിപിഎം അനുവദിക്കില്ല. സിപിഎം. നെടുങ്കണ്ടം ഏരിയ സമ്മേളനത്തിൽ ഉടലെടുത്ത വിഭാഗീയതയും പുതിയ പാർട്ടി ഭാരവാഹികളുടെ ഇരട്ടപ്പദവിയിലും തീരുമാനം എടുക്കുകയാണ് സിപിഎം.

ഇരട്ടപ്പദവി പാടില്ലെന്ന സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ സർക്കുലറിന്റെ അടിസ്ഥാനത്തിൽ കരുണാപുരം പഞ്ചായത്ത് മെംബർ സ്ഥാനം രാജിവെക്കാൻ നെടുങ്കണ്ടം ഏരിയ സെക്രട്ടറി വി സി. അനിലിന് ജില്ലാ നേതൃത്വം നിർദ്ദേശം നൽകി. കരുണാപുരം പഞ്ചായത്ത് 16-ാം വാർഡ് മെംബറും പഞ്ചായത്തിലെ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാനുമായ അനിൽ നെടുങ്കണ്ടം ഏരിയാസെക്രട്ടറി സ്ഥാനത്ത് തുടരും.

നെടുങ്കണ്ടം ഏരിയ സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് രണ്ട് ടേമായി തുടരുന്ന ടി.എം. ജോൺ തന്നെ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതായിരുന്നു നേതൃത്വവും ആഗ്രഹിച്ചത്. എന്നാൽ ഏരിയാ കമ്മിറ്റിയംഗമായ വി സി. അനിലിനെ ഒരു വിഭാഗം സ്ഥാനാർത്ഥിയാക്കി മത്സരിപ്പിക്കുകയായിരുന്നു.

തുടർന്ന് ജില്ലാ സെക്രട്ടറിയായിരുന്ന കെ.കെ. ജയചന്ദ്രന്റെയും, എം.എം. മണിയുടെയും സാന്നിധ്യത്തിൽ വോട്ടെടുപ്പിലേക്ക് കടന്നു. പരസ്യവോട്ടിങ്ങിൽ അഞ്ചിനെതിരേ 12 വോട്ടുകൾക്ക് വി സി. അനിലിനെ തിരഞ്ഞെടുക്കുകയുമായിരുന്നു. മത്സരം ഒഴിവാക്കാൻ ജില്ലാ നേതൃത്വം പലതരത്തിലുള്ള ചർച്ചകൾ നടത്തിയെങ്കിലും ഏരിയാ കമ്മിറ്റിയിലേക്കുള്ള മത്സരം മാത്രമാണ് ഒഴിവാക്കാനായത്.

രണ്ട് ജില്ലാകമ്മിറ്റിയംഗങ്ങളുടെ സംഘടിതമായ നീക്കമാണ് തിരഞ്ഞെടുപ്പുവരെ കാര്യങ്ങൾ എത്തിച്ചതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇക്കാര്യത്തിൽ കൂടുതൽ നടപടികൾ വരുംദിവസങ്ങളിൽ ഉണ്ടായേക്കും. വി സി. അനിൽ ഏരിയ സെക്രട്ടറി ആയതോടെയാണ് ഇരട്ടപ്പദവി സർക്കുലറുമായി ഒരു വിഭാഗം രംഗത്തെത്തിയത്. ഇതോടെ ഏരിയ സെക്രട്ടറിയായ വി സി. അനിൽ ഏതെങ്കിലും ഒരു പദവി ഒഴിയണമെന്നുള്ള ആവശ്യവും ഉയർന്നിരുന്നു.

കരുണാപുരം പഞ്ചായത്തിൽ എൽ.ഡി.എഫിനും, യു.ഡി.എഫിനും എട്ടുവീതം അംഗങ്ങളും, ഒരു ബി.ഡി.ജെ.എസ്. സ്വതന്ത്രനുമാണുള്ളത്. നറുക്കെടുപ്പിലൂടെ പഞ്ചായത്ത് ഭരണം ആദ്യഘട്ടത്തിൽ എൽ.ഡി.എഫിനായിരുന്നു. യു.ഡി.എഫ്. ബി.ഡി.ജെ.എസ്. സ്വതന്ത്രന്റ പിന്തുണയോടെ ഭരണത്തിലെത്തിയത് അടുത്തകാലത്താണ്. അനിൽ രാജിവച്ചാൽ പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കും.

കക്ഷിനില തുല്യമായതിനാൽ അനിൽ രാജിവെക്കേണ്ടതില്ലെന്നും ഒരു വിഭാഗം വാദിച്ചിരുന്നു. എന്നാൽ ഇത് നേതൃത്വം അംഗീകരിച്ചില്ല. ഉപതെരഞ്ഞെടുപ്പിലും ജയിക്കാനാകുമെന്നാണ് സിപിഎം പ്രതീക്ഷ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP