Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വധശിക്ഷ നടപ്പാക്കുന്നതിൽ കാലതാമസം വരുത്തി; അഞ്ച് കുട്ടികളെ തട്ടിക്കൊണ്ടു പോയി കൊന്ന സഹോദരിമാരുടെ വധശിക്ഷ ജീവപര്യന്തമാക്കി ബോംബെ ഹൈക്കോടതി

വധശിക്ഷ നടപ്പാക്കുന്നതിൽ കാലതാമസം വരുത്തി; അഞ്ച് കുട്ടികളെ തട്ടിക്കൊണ്ടു പോയി കൊന്ന സഹോദരിമാരുടെ വധശിക്ഷ ജീവപര്യന്തമാക്കി ബോംബെ ഹൈക്കോടതി

സ്വന്തം ലേഖകൻ

മുംബൈ: വധശിക്ഷ നടപ്പാക്കുന്നതിൽ കാലതാമസം വരുത്തിയതിനാൽ സഹോദരിമാരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. അഞ്ച് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊന്ന കേസിൽ വധശിക്ഷ വിധിച്ചിട്ടും ശിക്ഷകാത്ത് വർഷങ്ങളായി ജയിലിൽ കഴിയുന്ന സഹോദരിമാരുടെ വധശിക്ഷയാണ് ബോംബെ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചത്.

1990-1996 കാലയളവിൽ 14 കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും അഞ്ച് പേരെ കൊല്ലുകയും ചെയ്ത കേസിൽ സഹോദരിമാരായ രേണുക ഷിൻഡെ (49), സീമ ഗാവിത് (47) എന്നിവർക്ക് കോലാപ്പുർ കോടതി വിധിച്ച ശിക്ഷ വിധിച്ചത്. 2001ൽ ആണ് വധശിക്ഷ വിധിച്ചത്. 2014ൽ രാഷ്ട്രപതി ദയാഹർജി തള്ളിയിട്ടും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശിക്ഷ നടപ്പാക്കിയില്ല. കഴിഞ്ഞ ഏഴ് വർഷമായി ഇവർ വധശിക്ഷ കാത്ത് ജയിലിലാണ്. ഇതാണ് ഇപ്പോൾ ഹൈക്കോടതി ഇളവു ചെയ്തു നൽകിയത്.

വധശിക്ഷ ജീവപര്യന്തമാക്കണമെന്ന് ആവശ്യപ്പെട്ട് 2014ലാണ് പ്രതികൾ ഹൈക്കോടതിയിലെത്തിയത്. 25 വർഷം ജയിലിൽ കഴിഞ്ഞതിനാൽ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കുട്ടികളെ കൊലപ്പെടുത്തിയത് അതിക്രൂരമെന്നു ചൂണ്ടിക്കാണിച്ച് പ്രതികളെ മോചിപ്പിക്കാൻ വിസമ്മതിച്ച കോടതി, ജീവിതാവസാനം വരെ തടവ് അനുഭവിക്കണമെന്നും വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP