Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജിമ്മുകളും സ്വിമ്മിങ് പൂളുകളും അടച്ചിടും; വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഒരേസമയം പരമാവധി 50 പേർക്ക് മാത്രം പ്രവേശനം; ഇടുക്കിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

ജിമ്മുകളും സ്വിമ്മിങ് പൂളുകളും അടച്ചിടും; വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഒരേസമയം പരമാവധി 50 പേർക്ക് മാത്രം പ്രവേശനം; ഇടുക്കിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: ഇടുക്കി ജില്ലയിൽ കോവിഡ് വ്യാപനം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം. ജില്ലയിലെ എല്ലാത്തരം മത, സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികൾ എന്നിവ നിരോധിച്ചു. ഇടുക്കി ഡാമുൾപ്പടെയുള്ള എല്ലാ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സമയം പരമാവധി 50 പേർക്ക് മാത്രമേ പ്രവേശനം ഉണ്ടാകുകയുള്ളു. പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സെക്ടർ മജിസ്ട്രേറ്റുമാർ, ബന്ധപ്പെട്ട അധികാരികൾ എന്നിവർ ഇക്കാര്യം ഉറപ്പുവരുത്തേണ്ടതാണ്.

വിവാഹം, മരണാനന്തര ചടങ്ങുകൾ കൃത്യമായി സാനിറ്റൈസ് ചെയ്ത് മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് മാത്രം പരമാവധി 50 പേർക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവർ നിർബന്ധമായും രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കേണ്ടതാണ്. ഈ ഉത്തരവ് ലംഘിക്കുന്ന പക്ഷം സംഘാടകർക്ക് / കെട്ടിട ഉടമയെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ്.

എല്ലാ സർക്കാർ, അർദ്ധ സർക്കാർ, സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തുന്ന യോഗങ്ങളും, പരിപാടികളും, ചടങ്ങുകളും ഓൺലൈനായി മാത്രം നടത്തേണ്ടതാണ്.ഷോപ്പിങ്ങ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ മറ്റ് വലിയ കടകൾ 25 സ്‌ക്വയർ ഫീറ്റിൽ ഒരാളെന്ന ക്രമത്തിൽ തിരക്കുകൾ ഒഴിവാക്കി പൊതുജനങ്ങളെ നിയന്ത്രിച്ച് കടകൾക്കുള്ളിൽ പ്രവേശിപ്പിക്കേണ്ടതാണ്. ഇവർക്കാവശ്യമായ സാനിറ്റൈസർ കട ഉടമ സൗജന്യമായി നൽകേണ്ടതും ശരീരോഷ്മാവ് പരിശോധിച്ച് പേരു വിവരങ്ങൾ സൂക്ഷിക്കേണ്ടതുമാണ്. ഇതു സംബന്ധിച്ചുള്ള സൗകര്യങ്ങൾ കട ഉടമ ഉറപ്പ് വരുത്തേണ്ടതാണ്.

ജില്ലയിലെ ഹോട്ടലുകളിൽ ഉൾപ്പെടെയുള്ള ജിമ്മുകൾ, സ്വിമ്മിങ്ങ് പൂളുകൾ അടച്ചിടും. ഹോട്ടലുകളിൽ ഇരുത്തിയുള്ള ഭക്ഷണ വിതരണം അൻപത് ശതമാനം സീറ്റുകളിൽ കൃത്യമായി സാമൂഹിക അകലം പാലിച്ച് മാത്രമേ നടത്തുവാൻ പാടുള്ളു. എല്ലാ വ്യാപാര സ്ഥാപനങ്ങളും ഓൺലൈൻ മുഖേന വിൽപ്പന പ്രോൽസാഹിപ്പിക്കേണ്ടതാണ്.

ഹോട്ടലുകളിലെ കോമൺ ഏരിയ എല്ലാ ദിവസവും ഹോട്ടൽ ഉടമയുടെ ചെലവിൽ സാനിറ്റൈസ് ചെയ്യേണ്ടതാണ്. ജില്ലയിൽ കോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തുന്നതിനും തുടർ നടപടികൾക്കായി ജില്ലാ മെഡിക്കൽ ഓഫീസറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിക്കേണ്ടതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ അടിയന്തരമായി 15 ദിവസത്തേക്ക് സ്ഥാപനംഅടച്ചിടുന്നതിന് പ്രിൻസിപ്പൽ ഹെഡ് മാസ്റ്റർ എന്നിവർക്ക് തീരുമാനം എടുക്കാം.

ജില്ലയിൽ നടത്തുന്ന എല്ലാ ഗ്രാമസഭകളും, വികസന സെമിനാറുകളും ഓൺലൈനായി മാത്രമേ നടത്താൻ പാടുള്ളൂ.എല്ലാവരും നിർബന്ധമായും മാസ്‌ക് കൃത്യമായി ധരിക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതുമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP