Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ. റെയിൽ പദ്ധതി കേരളത്തെ മുച്ചൂടും നശിപ്പിക്കും; പിണറായി സർക്കാർ കുടിയിറക്കപ്പെടുന്നവരെ പണം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുന്നു എന്ന് പി.കെ കൃഷ്ണദാസ്

കെ. റെയിൽ പദ്ധതി കേരളത്തെ മുച്ചൂടും നശിപ്പിക്കും; പിണറായി സർക്കാർ കുടിയിറക്കപ്പെടുന്നവരെ പണം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുന്നു എന്ന് പി.കെ കൃഷ്ണദാസ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കെ.റെയിലിന്റെ അർധ അതിവേഗ പാതയായ സിൽവർ ലൈൻ പദ്ധതിക്കെതിരെയുള്ള സമരത്തെ വിലയ്ക്കു വാങ്ങാൻ സർക്കാരും മാർക്‌സിസ്റ്റ് പാർട്ടിയും ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് ആരോപിച്ചു. ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവർക്ക് നാലിരട്ടി നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത.

്പണം കൊടുത്ത് എല്ലാം വാങ്ങാമെന്ന കോർപറേറ്റ് സമീപനമാണ് സിപിഎമ്മിന്റേത്. മുതലാളിത്ത പാർട്ടിയെ പോലെയാണ് പ്രവർത്തിക്കുന്നത്. കേരളഞ്ഞ മുച്ചൂടും നശിപിക്കുന്ന പദ്ധതിയാണ് സിൽവർ ലൈൻ പദ്ധതി. സംസ്ഥാനത്തിന്റെ സർവ്വനാശത്തിന്റെ കാരണഭൂതനായ മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറുകയാണ്. യുക്തിസഹമായ രീതിയിലല്ല ഡി.പി.ആർ തയ്യാറാക്കിയിരിക്കുന്നത്.

കെ.റെയിൽ ഒരു ഉഡായിപ്പ് തരികിട പദ്ധതിയാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. സിപിഎം നേതാക്കൾക്ക് കമ്മിഷനടിക്കാനുള്ള പദ്ധതിയാണിത്. ഈ പദ്ധതി കൊണ്ട് സംസ്ഥാനത്തിന് യാതൊരു ഗുണവുമില്ല. കെ.റെയിലിന് ഇതുവരെ കേന്ദ്ര സർക്കാരോ റെയിൽവെ മന്ത്രാലയമോ അനുമതി കൊടുത്തിട്ടില്ല.

പദ്ധതിയുടെ രൂപരേഖ സമർപിച്ചാൽ മാത്രമേ ഇതിൽ തീരുമാനമെടുക്കുകയുള്ളു. അനുമതി വേണ്ടാത്ത കാര്യങ്ങളാണ് സംസ്ഥാന സർക്കാർ ഇപ്പോൾ നടത്തുന്നത്. പഠനങ്ങൾക്ക് കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ല. ഒരു ബദൽ റെയിൽവേ പാതയാണ് സംസ്ഥാനത്തിന് ഇന്ന് ആവശ്യം. കാസർകോട് - തിരുവനന്തപുരം ഗോൾഡൻ ലൈനിനെ കുറിച്ച് സർക്കാർ ചിന്തിക്കണം. നിലവിലെ പാതയ്ക്ക് സമാന്തരമായി റെയിൽവേ പാത നിർമ്മിച്ചാൽ കുടിയിറക്കപ്പെടുന്നവരുടെ എണ്ണം കുറയും. സിൽവർ ലൈൻ പദ്ധതിയുടെ പകുതി തുക പോലും ഇതിനായി ചെലവഴിക്കേണ്ടി വരില്ല. സർക്കാർ ജനങ്ങളെ ദ്രോഹിക്കുന്ന സിൽവർ ലൈൻ പദ്ധതിയിൽ നിന്നും അടിയന്തിരമായി പിന്മാറാൻ തയ്യാറാകണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP