Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് കോളേജുകൾ അടച്ചിട്ടേക്കും; പഠനം ഓൺലൈനാക്കാൻ ആലോചന; വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനം എന്ന് മന്ത്രി ആർ.ബിന്ദു

സംസ്ഥാനത്ത് കോളേജുകൾ അടച്ചിട്ടേക്കും; പഠനം ഓൺലൈനാക്കാൻ ആലോചന; വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനം എന്ന് മന്ത്രി ആർ.ബിന്ദു

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോളജുകൾ അടച്ചിട്ടേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച തീരുമാനം വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ ഉണ്ടായേക്കും. കലാലയങ്ങൾ അടച്ചിടുന്ന കാര്യം ആലോചിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

പഠനം ഓൺലൈനാക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്. വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന സമിതിയുടെ നിർദ്ദേശംകൂടി പരിഗണിച്ചാവും തീരുമാനം.

ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ പതിനഞ്ച് ദിവസത്തേക്ക് അടച്ചിടാൻ പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് - മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് 28,481 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,740 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7,303 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുകയാണ്. 35.27 ശതമാനമാണ് ടിപിആർ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP