Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പെൺകുട്ടിയുമായി പരിചയപ്പെട്ട് സൗഹൃദത്തിലായത് പുരുഷനെന്ന് പറഞ്ഞ്; ആലപ്പുഴയിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായത് തിരുവനന്തപുരം സ്വദേശിനിയായ 27 കാരി; പ്രതി നേരത്തെയും പോക്‌സോ കേസിൽ പ്രതിയെന്ന് പൊലീസ്

പെൺകുട്ടിയുമായി പരിചയപ്പെട്ട് സൗഹൃദത്തിലായത് പുരുഷനെന്ന് പറഞ്ഞ്; ആലപ്പുഴയിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായത് തിരുവനന്തപുരം സ്വദേശിനിയായ 27 കാരി; പ്രതി നേരത്തെയും പോക്‌സോ കേസിൽ പ്രതിയെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

മാവേലിക്കര: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ തിരുവനന്തപുരം സ്വദേശിനി അറസ്റ്റിൽ. തിരുവനന്തപുരം അരുവിക്കുഴി വീരണക്കാവ് കൃപാനിലയം സന്ധ്യ (27)യാണ് അറസ്റ്റിലായത്.ആലപ്പുഴ ജില്ലക്കാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടുപോയെന്ന കേസിലാണു പ്രതിയെ പോക്‌സോ നിയമ പ്രകാരം തൃശൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.

പുരുഷനെന്ന് പരിചയപ്പെടുത്തിയാണ് സന്ധ്യ പെൺകുട്ടിയുമായി സൗഹൃദത്തിലാകുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.സമൂഹമാധ്യമങ്ങളിൽ സൗഹൃദ ഗ്രൂപ്പുകളുണ്ടാക്കി പെൺകുട്ടികളുടെ സ്വകാര്യ വിഷമങ്ങൾ പറയാൻ പ്രേരിപ്പിച്ച് അടുപ്പമുണ്ടാക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.സൈബർ സെല്ലിന്റെ സഹായത്തോടെ സമൂഹമാധ്യമ അക്കൗണ്ടിൽ നിന്ന് യഥാർഥ പേരും ഫോൺ നമ്പറും കണ്ടെത്തുകയായിരുന്നു.

പൊലീസ് പിടികൂടുന്നതു വരെയും ഒപ്പമുള്ളത് സ്ത്രീയാണെന്നു മനസ്സിലായില്ലെന്നു വിദ്യാർത്ഥിനി പറഞ്ഞതായും പൊലീസ് വെളിപ്പെടുത്തി. സമൂഹമാധ്യമത്തിൽ ചന്തു എന്ന വ്യാജ പേരിലുള്ള അക്കൗണ്ടിലാണ് വിദ്യാർത്ഥിനിയുമായി സൗഹൃദമുണ്ടാക്കിയത്. 9 ദിവസം മുൻപാണ് പെൺകുട്ടിയെ കാണാതായത്. പെൺകുട്ടിയുടെ പക്കലുണ്ടായിരുന്ന പണവും സ്വർണവും സന്ധ്യ കൈക്കലാക്കിയെന്നും പൊലീസ് പറഞ്ഞു.

അറസ്റ്റിലായ സന്ധ്യ നേരത്തെയും പോക്‌സോ കേസുൾപ്പടെ വിവിധ കേസുകളിൽ പ്രതിയാണ്. 2016ൽ 14 വയസ്സുള്ള പെൺകുട്ടികളെ ഉപദ്രവിച്ചതിനു കാട്ടാക്കട സ്റ്റേഷനിൽ 2 പോക്‌സോ കേസുകൾ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു.2016 ൽ കാട്ടാക്കട പൊലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിൽ ആറു മാസം ശിക്ഷിക്കപ്പെട്ടിരുന്നു.2019 ൽ മംഗലപുരം പൊലീസ് സ്റ്റേഷനിൽ സന്ധ്യയുടെ പേരിൽ അടിപിടിക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സന്ധ്യ ജയിലിൽ കഴിയുന്നതിനിടയിൽ പരിചയപ്പെട്ട, ലഹരിമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട സ്ത്രീക്കൊപ്പം മൂന്നു വർഷം താമസിച്ചിരുന്നു. ലഹരിമരുന്ന് സംഘങ്ങളുമായി സന്ധ്യയ്ക്കു ബന്ധമുണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.ഇരകളുമായി ബന്ധപ്പെട്ടിരുന്നത് സമൂഹമാധ്യമങ്ങളിലെ മെസഞ്ചർ ആപ്ലിക്കേഷനുകളിലൂടെയായിരുന്നെന്നും വൈഫൈ ഉപയോഗിച്ച് ലാപ്‌ടോപ്പിലൂടെ മാത്രമായിരുന്നു ഇതെന്നും പൊലീസ് വ്യക്തമാക്കുന്നു.സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP