Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മമ്മൂട്ടിയും പാർവതിയും ഒന്നിക്കുന്ന ചിത്രം, 'പുഴു' ഒടിടി റിലീസിന്; ചിത്രമെത്തുക സോണി ലിവിൽ

മമ്മൂട്ടിയും പാർവതിയും ഒന്നിക്കുന്ന ചിത്രം, 'പുഴു' ഒടിടി റിലീസിന്; ചിത്രമെത്തുക സോണി ലിവിൽ

മറുനാടൻ മലയാളി ബ്യൂറോ

മമ്മൂട്ടിയുടേതായി പ്രദർശനത്തിന് എത്താനിരിക്കുന്ന ചിത്രമാണ് 'പുഴു '. പാർവതിയും കരുത്തുറ്റ ഒരു കഥാപാത്രമായി 'പുഴു'വിലുണ്ട്. മമ്മൂട്ടിയുടെ 'പുഴു' എന്ന ചിത്രത്തിന്റെ ടീസറടക്കം ഓൺലൈനിൽ തരംഗമായിരുന്നു. റതീന സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ളതാണ് പുതിയ റിപ്പോർട്ട്.

ഡയറക്ട് ഒടിടി റിലീസായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ട്. സോണി ലിവിൽ ആയിരിക്കും ചിത്രം റിലീസ് ചെയ്യുകയെന്ന് റിപ്പോർട്ടുകൾ പറയുന്നു. തേനി ഈശ്വർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

എസ് ജോർജ് ആണ് ചിത്രത്തിന്റെ നിർമ്മാണം. സെല്ലുലോയ്ഡിന്റെ ബാനറിലാണ് 'പുഴു'വെന്ന ചിത്രത്തിന്റെ നിർമ്മാണം. വേറിട്ട പ്രമേയ പരിസരമാണ് ചിത്രത്തിന്റേത് എന്നാണ് ടീസറിൽ നിന്ന് വ്യക്തമായത്. ദുൽഖറിന്റെ വേഫെയറർ ഫിലിംസ് ആണ് സഹനിർമ്മാണവും വിതരണവും.

സംഗീതം ജേക്‌സ് ബിജോയ്. കലാസംവിധാനം മനു ജഗത്ത്. സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ എന്നിവർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, സംഘട്ടനം മാഫിയ ശശി എന്നിവരുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP