Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി തന്നെ; ലോകമെങ്ങും മാലോക്കാരെല്ലാം ഏറ്റു പാടുന്നത് ദി വൺ ആൻഡ് ഒൺലി ഗ്രേറ്റ് ലീഡറെകുറിച്ചാണ്. സ്റ്റാലിനും മാവോയും കിം ഇൽ സുങ്ങും ഒത്തു ചേർന്ന ലക്ഷണമൊത്ത ഒരു നേതാവ് ലോകത്തു എവിടെയുണ്ട്?

'ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി തന്നെ; ലോകമെങ്ങും മാലോക്കാരെല്ലാം ഏറ്റു പാടുന്നത് ദി വൺ ആൻഡ് ഒൺലി ഗ്രേറ്റ് ലീഡറെകുറിച്ചാണ്. സ്റ്റാലിനും മാവോയും കിം ഇൽ സുങ്ങും ഒത്തു ചേർന്ന ലക്ഷണമൊത്ത ഒരു നേതാവ് ലോകത്തു എവിടെയുണ്ട്?

ജെഎസ് അടൂർ

ബീജിങ്ങിലും ഷാങ്ഹായിലും ഗുവാങ്ക്‌സിയിലും കുൺമിങ്ങിലും എല്ലാം കേരളത്തിലെ വിപ്ലവത്തെകുറിച്ചാണ് സംസാരം. ചൈന സ്തുതി ഗീതങ്ങൾ പാടുന്നത് കേട്ട് ചൈനയിലെ പോളിറ്റ്ബ്യൂറോ കോരിത്തരിച്ചു. പഴയ സാമ്രജ്യത്വ ശക്തിയായ ജപ്പാനെ തള്ളി കെ റയിൽ ചൈന തന്നെ നേരിട്ട് അഞ്ചു പൈസ വാങ്ങാതെ നടത്തി തരുന്ന കോളാണ്.

ഷീ ജി പിങ്ങു ഒക്കെ ഇപ്പോൾ ചെയ്യുന്ന പ്രധാന ചർച്ച കേരളത്തിൽ ഇപ്പോൾ നടക്കുന്ന വിപ്ലവത്തെകുറിച്ചാണ്. കോടിയേരി വിപ്ലവ സഖാവിനെയും എസ് ആർ പി സഖാവിനെയുമൊക്കെ ചൈനീസ് കമ്മ്യൂണിസ്‌റ് പാർട്ടിയുടെ പൊളിറ്റ്ബ്യൂറോയിൽ പ്രത്യേക ക്ഷണിതാക്കളാക്കണോ എന്നാണ് ചർച്ച.

അമേരിക്കൻ സാമ്രാജ്യത്വവും ജപ്പാനും ഇന്ത്യയും എല്ലാം കൂടി ചൈനയെ ' വളഞ്ഞിട്ട് ' ആക്രമിക്കുന്നതിൽ ഏറ്റവും പ്രയാസം അനുഭവിക്കുന്നത് സി പി എം അതിന്റ വിപ്ലവ നേതാക്കളുമാണെന്ന് ചൈനയിലെ ആയുഷ്‌ക്കാല വിപ്ലവ നേതാവിന് അറിയാം.
ഇന്ത്യയെക്കാൾ ചൈനയോട് കൂറുള്ള കേരള വിപ്ലവകാരികളെ ഓർത്തു ചൈനയിലെ പോളിറ്റ്ബ്യൂറോ കോൾമയിർ കൊള്ളുന്നു.
ഇന്ത്യയൊക്കെ വെറും തേഡ് വേൾഡ് കൺട്രി ആയതുകൊണ്ടാണ് വിപ്ലവം മൂന്നു സംസ്ഥാനങ്ങളിൽ മാത്രമാക്കിയത്.

വിപ്ലവം ബംഗാളിലും ത്രിപുരയിലും പൂർത്തീകരിച്ചു. കേരളത്തിൽ ഇപ്പോൾ വിപ്ലവം പൂർത്തീകരിക്കുന്ന തിരക്കിലാണ് എന്ന് ചൈനക്ക് പോലും അറിയാം. കേരളത്തിലെ പാർട്ടി ലോക പ്രശസ്തം എന്ന തിരുവാതിര പാട്ട് പാടിയത് വെറുതെ അല്ല. കേരളം കോവിഡ് പ്രതിരോധത്തിൽ ലോകത്തിന് മാതൃക എന്ന അന്താരാഷ്ട്ര പി ആർ ക്യമ്പയിൻ നടത്തിയത് മുതൽ മാലോകരെല്ലാം കേരളം എന്നും പിണറായി എന്ന് കേട്ടാൽ കോരിത്തരിക്കും.

ലോകത്തു എല്ലായിടത്തും കോവിഡ് വന്നിട്ടും കേരളത്തിൽ മാത്രം വന്നില്ല. കോവിഡ് കൂടിയെന്നും. അമ്പതിനായിരത്തിൽ കൂടുതൽ മരിച്ചു വെന്നും. കോവിഡ് പ്രതിരോധത്തിൽ പിണറായി സർക്കാർ പരാജയമെന്നും അസൂയയക്കാരും കുശുമ്പന്മാരും വിപ്ലവ വിരോധികളും പറഞ്ഞു പരത്തുന്ന വേണ്ടാതീനങ്ങളാണ്. കേരളം ലോകത്തിന് മാതൃകയാണ് എന്നതാണ് എന്ന് പണ്ട് സഖാവ് ഡോ അശ്ലീൽ പറഞ്ഞത് ഇപ്പോൾ മറ്റു ഡോക്ടർ സഖാക്കളും അടിവരയിട്ട് പറയുന്നു. വിപ്ലവ വിരോധികളായ സാമ്രാജ്യ പൊതു ജനാരോഗ്യ ഡോക്ടർമാർ മാത്രമാണ് കേരളത്തിലെ കോവിഡ് പ്രതിരോധം ഉഡായ്‌പ്പാണ് എന്ന് പറയുന്നത്. നമ്മുടെ പഴയ ടീച്ചറെ തുലനം ചെയ്തത് ജർമനിയിലെ ചാൻസലർ എൻജല മെർക്കലുമായും ന്യൂസിലാൻഡ് പ്രധാന മന്ത്രി ജസീന്ത ആഡനുമൊക്കെയായിട്ടായിരുന്നു.

അതു കഴിഞ്ഞു അവാർഡുകൾ. അന്താരാഷ്ട്ര പത്രങ്ങളാ പത്രങ്ങളിൽ വാർത്ത കൊണ്ടു നിറഞ്ഞപ്പോൾ ആസ്ട്രേലിയയിൽ സിഡ്നി വരെ ക്യാപ്റ്റനെ മാലോകർ വാഴ്‌ത്തിപാടിയപ്പോഴാണ് പാർട്ടി സ്തുതി ഗീത കൊയർ വാർത്തകളുടെ സോഷ്യൽ മീഡിയയിൽ ക്യാപ്റ്റൻ ഗീത പല്ലവി ഏറ്റു പാടിയത. പക്ഷെ കേരളം കോവിഡ് കഷ്ട്ടകാലത്ത് കടം വാങ്ങി കോടികൾ ചെലവാക്കി ' വേണ്ടപ്പെട്ടവർക്ക് ' കോടികളുടെ പർച്ചേസ് ഓഡർ കൊടുത്തതിലെ അഴിമതി /കോഴ ഇടപാടുകളാണ് പുറത്തു വരുന്നത്. അധ്വാനം വർഗ മാണി സാറിനെതിരെ എതിരെ നിയമ സഭയിൽ നടത്തിയ ഐതിഹാസിക വിപ്ലവ അട്ടിമറിയിലൂടെയാണ് കോവിഡ് കാലത്ത് പോലും കോഴ വിപ്ലവകരമായി ചെയ്തത്.

ഇപ്പോൾ സാക്ഷാൽ കെ എം മാണിസർ ഈ വീടിന്റെ ഐശ്വര്യം എന്ന വിപ്ലവ തീരുമാനം എടുത്തതിൽ പിന്നെ ക്യാപ്റ്റൻ വച്ചടി വച്ചടി മുന്നോട്ടു പോയി. കമ്മ്യൂണിസ്‌റ് മാനിഫെസ്റ്റോ കഴിഞ്ഞു ലോക പ്രശസ്ഥ വിപ്ലവ കൃതിയായ അധ്വാനവർഗ സിത്താന്ധം എഴുതിയ സഖാവ് കെ എം മാണി സാറാണ് ഇപ്പോൾ ക്യാപ്റ്റൻ വിപ്ലവത്തിന്നു വഴികാട്ടി. അതു കൊണ്ടു മാണി സാറിന് എതിരെ ധവള പത്രം ഇറക്കിയ ഐസക്കിയൻ നിലപാട് തള്ളികളഞ്ഞു കെ റയിൽ തള്ളാൻ എ ഡി ബി ക്കു വേണ്ടപ്പെട്ട ഐസക്ക് സാറിനെ ഏർപ്പാടാക്കിയത്.

ഏൽപ്പിച്ച പണി കൃത്യമായി ചെയ്യുന്നതുകൊണ്ടാണ് ഐസക് സർ എല്ലാം ദിവസവും കെ റയിൽ ഓരോ കിലോമീറ്റർ തള്ളി ക്യാപ്റ്റനോടുള്ള ലോയൽറ്റി കാണിക്കുന്നത്? കോഴ വാങ്ങിയാലെന്താ നിങ്ങൾക്ക് എല്ലാവർക്കും വലിപ്പചെറുപ്പമില്ലാതെ കിറ്റ് തന്നത് ഈ പാർട്ടിയാണ്. ഡാം തുറന്നുവിട്ട് പ്രളയമുണ്ടാക്കിയപ്പോൾ ഈ പാർട്ടിയാണ് നിങ്ങൾ കൺട്രി ഫെല്ലോസിനെ എല്ലാം രക്ഷിച്ചത് മാർ പിണറായിസ്റ്റ് പാർട്ടിയാണ് എന്ന് ചൈനയിൽ പോലും കുഞ്ഞുകുട്ടികൾക്കു പോലും അറിയാം.

ഇപ്പോൾ കെ റെയിൽ പി ആർ നു വേണ്ടി 50 ലക്ഷം പുസ്തകകോപ്പികൾ അച്ചടിക്കാനുള്ള പരിപാടി. അതും സർക്കാർ പി ആർ ബജറ്റിൽ. അതിനു മാത്രം പത്തു കോടിയാകും പിന്നെ അതു 50 ലക്ഷം വീടുകളിൽ എത്തിക്കാൻ വേറെ അഞ്ചുകോടി രൂപ. കടം എടുത്തു വേണ്ടപ്പെട്ടവർക്ക് കോൺട്രാക്ട് നൽകിയാൽ പിന്നെ അതും ലോകത്തിന് മാതൃക. ലോകത്തിന് എങ്ങനെയൊക്കെ മാതൃയാകാം എന്നതിലാണ് വിപ്ലവ പിള്ളേരെല്ലാം ഇപ്പോൾ ഗവേഷണം നടത്തുന്നത്. കെ റെയിൽ ഫാന്റസിയിലും പിണറായിസ്റ്റ് കേരളം ലോകത്തിനു മാതൃക എന്നു അമേരിക്കയിലും ലണ്ടനിലുമൊക്കെയുള്ള പത്രങ്ങളിൽ ശിങ്കിടി പത്രക്കാരെ കൊണ്ടു എഴുതിച്ചാൽ പിന്നെ പിടിച്ചാൽ കിട്ടില്ല.

അതു മാത്രം അല്ല ഡോ തോമസ് ഐസക്കിനെപോലെയുള്ള ലോക പ്രശസ്തരായ സാമ്പത്തിക വിദഗ്ധരെ ഉദ്ധരിച്ചു കെ റെയിൽ ലോകത്തിന് മാതൃകയായി രണ്ട് ലക്ഷം കോടിയുടെ കെൻസിയൻ സ്റ്റിമുലസ് ആണെന്ന് വച്ചു കാച്ചുക. പണ്ട് റൂസ് വെൽറ്റ് അമേരിക്കയിൽ നടത്തിയ ന്യൂ ഡീലിനെക്കുറിച്ച് പഠിക്കാനാണ് നേതാക്കൾ ഇടക്കിടെ സാമ്രാജ്യാത്വ അമേരിക്കയിൽ പോകുന്നത്.

പിന്നെ കോവിഡിനെ എങ്ങനെ പിടിച്ചു കെട്ടാം എന്ന ബേയ്ഡനു ക്ലാസ് എടുക്കാനാണ് അമേരിക്ക ക്ഷണിച്ചത്. കോവിഡ് അടക്കം എല്ലാം അസുഖങ്ങൾക്കും കാരണം അമേരിക്കൻ സാമ്രജ്യത്വമായതിനാലാണ് അവിടുത്തെ ആശുപത്രിയിൽ പോയി സമ്രാജ്യ പാമ്പിനെകൊണ്ടു വിഷം ഇറക്കിക്കുന്നത്. മാത്രം അല്ല അങ്ങനെ ലോകത്തിലെ ഏറ്റവും നല്ല ആരോഗ്യ സംവിധാനം കേരളത്തിലാണ് എന്ന് അമേരിക്കക്കാരോട് പറയുകയും ചെയ്യാം.

പക്ഷെ ഇപ്പോൾ നമ്മുടെ പിണറായിസ്റ്റ് ന്യൂ ഡീൽ കെ റയിൽ വികസനമെന്നു ഐസക്കിയൻ തിയറിയെ കുറിച്ച് ദി ഗാർഡിയനിലും ഫിനാൻസ് ടൈമിസിലും വാഷിങ്ടൻപോസ്റ്റിലും ന്യൂയോർക് ടൈമ്‌സിലും ഇനിയും വാഴ്‌ത്തുപാട്ട് വരുമ്പോൾ സ്റ്റിമുലസ് മോഡൽ കെ റയിൽ ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ഐസക്കിയൻ മാർക്സ്സിസ് രീതി എന്ന ഒരു പുതിയ അധ്വാന വർഗ്ഗ സിത്താന്ധം കൂടെ നിർമ്മിച്ചു സാക്ഷാൽ കാൾ മാർക്‌സിനും സഖാവ് കെ എം മാണിക്കും കൂടെ സമർപ്പിച്ചാൽ പിന്നെ ലോകത്തിലെ ഡെങ്ങ് സിയോ പിങ് ആരെന്ന് ഒരു ഉത്തരമെയുള്ളൂ.

കേരളത്തിലെ ചൈനീസ് ക്യാപിറ്റലിസ്റ്റ് സോഷ്യലിസ്റ്റ് നിയോ ലിബറൽ മോഡൽ കണ്ട് ഷീ ജിൻപിങ് കേരളത്തിലെ തിരുവാതിര വിപ്ലവം പഠിക്കാൻ ആളെവിടുന്നു എന്നാണ് അറി ഞ്ഞത്.ചൈനക്കാർപോലും പറയാത്ത ചൈന സ്തുതിഗീതം പാടുന്ന ' ഇന്നീപാർട്ടി ലോകമെങ്ങും ശോഭിക്കുന്നു. തിരുവാതിരക്കാർ ഉള്ളത് പറഞ്ഞു. ലണ്ടൻ സ്റ്റോക് എക്‌സ്‌ചെഞ്ചിലും, ജനീവയിലും നേതർലെണ്ടിലും ജപ്പാനിലും അമേരിക്കയിലും എല്ലാം ഇപ്പോൾ സംസാരം പിണറായി വിജയൻ എന്ന ലോക നേതാവിനെകുറിച്ചാണ്. ഒരേ സമയം ചൈനയിലും ജപ്പാനിലും അമേരിക്കയിലും ചർച്ച കേരളത്തെ ലോക മാതൃകയാക്കിയ ദി ഗ്രേറ്റ് ലീഡറിനെകുറിച്ചാണ്.

ലോക കേരള സഭകൂടിയായപ്പോൾ ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലും ഈജിപ്റ്റിലും ലോകമെങ്ങും മാലോക്കാരെല്ലാം ഏറ്റു പാടുന്നത് ദി വൺ ആൻഡ് ഒൺലി ഗ്രേറ്റ് ലീഡറെകുറിച്ചാണ്. സ്റ്റാലിനും മാവോയും കിം ഇൽ സുങ്ങും ഒത്തു ചേർന്ന ലക്ഷണമൊത്ത ഒരു നേതാവ് ലോകത്തു എവിടെയുണ്ട്?

ചൈന, നോർത്തുകൊറിയ, ലാവോ, ക്യൂബ, എന്നിവടങ്ങളിൽ നിന്നെല്ലാം പോളിറ്റ് ബ്യുറോ പ്രതിനിധി സംഘം ലോകത്തര കേരളത്തിൽ താമസിയാതെ വിപ്ലവം പഠിക്കാൻ എത്തും
തിരുവാതിര ഒരു ചെറിയ വിപ്ലവം അല്ല.
'പിണറായി ഭരണം കരുത്തുറ്റ ഭരണമായി
ഭൂലോകമെമ്പാടും കേളി കൊട്ടി,
മാലോകരെല്ലാരും വാഴ്‌ത്തിപ്പാടി.
ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ
പിണറായി വിജയനെന്ന സഖാവ് തന്നെ.'

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP