Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'ബിജെപി ഒഴിച്ച് എല്ലാ പാർട്ടികളിലും പോപുലർ ഫ്രണ്ട് നുഴഞ്ഞുകയറി; ഞങ്ങൾക്കും ഇപ്പോൾ പേടിയുണ്ട്; തുറന്നുപറയുന്നതിൽ മടിയില്ല'; രാജ്യത്തെ മതഭീകരവാദത്തിന്റെ ബുദ്ധികേന്ദ്രമായി കേരളം മാറിയെന്നും കെ സുരേന്ദ്രൻ

'ബിജെപി ഒഴിച്ച് എല്ലാ പാർട്ടികളിലും പോപുലർ ഫ്രണ്ട് നുഴഞ്ഞുകയറി; ഞങ്ങൾക്കും ഇപ്പോൾ പേടിയുണ്ട്; തുറന്നുപറയുന്നതിൽ മടിയില്ല'; രാജ്യത്തെ മതഭീകരവാദത്തിന്റെ ബുദ്ധികേന്ദ്രമായി കേരളം മാറിയെന്നും കെ സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ പാർട്ടികളിലും പോപുലർ ഫ്രണ്ട് നുഴഞ്ഞു കയറിയിരിക്കുകയാണെന്നും ബിജെപിയിലും നുഴഞ്ഞുകയറിയോയെന്ന് പേടിയുണ്ടെന്നും സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. എനിക്കത് തുറന്നുപറയുന്നതിൽ മടിയില്ല. എല്ലാ പാർട്ടികളിലേക്കും പോപുലർ ഫ്രണ്ട് ആളുകളെ റിക്രൂട്ട് ചെയ്യുകയാണ് -സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ പോപ്പുലർ ഫ്രണ്ടിനെതിരെ ബിജെപി സംഘടിപ്പിച്ച ജനകീയ പ്രതിരോധം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ.

'എല്ലാ പാർട്ടികളിലും പോപുലർ ഫ്രണ്ട് നുഴഞ്ഞുകയറിയിരിക്കുകയാണ്. എം.കെ. മുനീർ പത്ത് വർഷം മുമ്പ് കോഴിക്കോട്ട് പറഞ്ഞു, എല്ലാ മതേതര പാർട്ടികളിലും എൻ.ഡി.എഫ് നുഴഞ്ഞുകയറിയിരിക്കുകയാണ്. അന്ന് എൻ.ഡി.എഫായിരുന്നു. ഇന്ന് നിങ്ങൾ നോക്കൂ, ബിജെപി ഒഴിച്ച് എല്ലാ പാർട്ടികളിലും നുഴഞ്ഞുകയറി. ഞങ്ങൾക്കും ഇപ്പോൾ പേടിയുണ്ട്. എനിക്ക് തുറന്നുപറയുന്നതിൽ മടിയില്ല. കുറച്ചൊക്കെ പേടി ഞങ്ങൾക്കുമുണ്ട്' -സുരേന്ദ്രൻ പറഞ്ഞു.

രാജ്യം മുഴുവൻ നടക്കുന്ന മതഭീകരവാദത്തിന്റെ ബുദ്ധികേന്ദ്രം കേരളത്തിലാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. രാജ്യത്തെ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനെതിരെ പ്രചരണം നടത്തിയത് മതതീവ്രവാദികളാണ്. മുഖ്യധാര രാഷ്ട്രീയ പാർട്ടിക്കാർ അത് ഏറ്റെടുത്തു. കേരളത്തിലായിരുന്നു ഇതിന്റെ തുടക്കം. രാജ്യവിരുദ്ധ ശക്തികളുടെ പ്രഭവകേന്ദ്രം കേരളമാണ്. ജെഎൻയുവിലെ ഇടത്-ജിഹാദി അജണ്ട പൊളിച്ചപ്പോൾ കേരളത്തിലെ യൂണിവേഴ്‌സിറ്റികളായി ഇവരുടെ താവളമെന്നും അദ്ദേഹം പറഞ്ഞു.

സമാന്തര ടെലിഫോൺ എക്‌സേഞ്ചിന് പിന്നിൽ പാക്കിസ്ഥാനാണെന്ന് ബിജെപി പറഞ്ഞപ്പോൾ പലരും പരിഹസിച്ചു. എന്നാൽ ഇപ്പോൾ അത് പൊലീസ് കോടതിയിൽ സമ്മതിച്ചു. അതിന് സഹായം ചെയ്തത് കോഴിക്കോട്ടുകാരാണ്. പാലാ ബിഷപ്പ് ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തെ വേട്ടയാടിയതും ഇതേ മതഭീകരരാണ്. ബിഷപ്പിനെതിരെ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും ഹാലിളകി വന്നു. ഹാഗിയ സോഫിയ വിഷയത്തിൽ ക്രിസ്ത്യാനികളെ വേദനിപ്പിക്കുന്ന ലേഖനമെഴുതിയ പണക്കാട്ടെ തങ്ങൾക്കെതിരെ ആരും പ്രതികരിച്ചില്ല.

ജോസഫ് മാഷിന്റെ കൈവെട്ടിയ മതതീവ്രവാദത്തിനെതിരെ സംഘപരിവാറല്ലാതെ ആരെങ്കിലും പ്രതികരിച്ചോ? കമ്മ്യൂണിസ്റ്റുകാർ ആദ്യം ചെയ്തത് ഇപ്പോൾ പോപ്പുലർ ഫ്രണ്ടുകാരെ കൊണ്ട് ചെയ്യിപ്പിക്കുകയാണ് അവരെന്നും സുരേന്ദ്രൻ പറഞ്ഞു. നാളെ പാല് കൊടുത്ത കൈക്ക് തന്നെ പോപ്പുലർ ഫ്രണ്ട് കൊത്തും.

വിവാഹപ്രായം 21 വയസാക്കിയതിനെ ആദ്യം എതിർത്തത് സിപിഎമ്മാണ്. കോവിഡ് അള്ളാഹുവിന്റെ ശിക്ഷയാണെന്നാണ് സിപിഎം നേതാവ് ടികെ ഹംസ പറയുന്നത്. ഇത് എന്തൊരു പാർട്ടിയാണെന്ന് മനസിലാകുന്നില്ല. മുസ്ലിംങ്ങൾക്കിടയിൽ ഭയമുണ്ടാക്കി ജീവൽ പ്രശ്‌നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കുകയാണ് കേരളത്തിലെ പ്രധാന രാഷ്ട്രീയ പ്രവർത്തനം. പോപ്പുലർ ഫ്രണ്ടിന്റെ ഭീകരതയ്‌ക്കെതിരെ മുസ്ലിം സംഘടനകൾ പ്രതികരിക്കാത്തത് ആശങ്കാജനകമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

പോപ്പുലർ ഫ്രണ്ടിനെതിരെ ജനകീയ പ്രതിരോധമെന്ന പേരിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നായി ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. കോവിഡ് നിയന്ത്രണം ലംഘിച്ച് നടത്തിയ സമ്മേളനത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 1500 പേർക്കെതിരെയാണ് കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP