Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓമിക്രോൺ: ഓൺലൈൻ ക്ലാസ്സകളിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ടു വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്‌ക്കരിച്ചു

ഓമിക്രോൺ: ഓൺലൈൻ ക്ലാസ്സകളിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ടു വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്‌ക്കരിച്ചു

പി.പി.ചെറിയാൻ

ചിക്കാഗൊ/ബോസ്റ്റൺ: അമേരിക്കയിൽ ഓമിക്രോൺ വ്യാപകമാകുന്ന സാഹചര്യത്തിൽ ഇൻപേഴ്സൺ ക്ലാസ്സുകൾ നിർത്തിവെക്കണമെന്നും റിമോട്ട് ലേണിങ് പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ടു അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികൾ ക്ലാസ്സുകൾ ബഹിഷ്‌ക്കരിച്ചു പ്രകടനം നടത്തി.

ജനുവരി 14 വെള്ളിയാഴ്ച ചിക്കാഗൊ, ബോസ്റ്റൺ വിദ്യാലയങ്ങളിലെ നൂറുകണക്കിന് വിദ്യാർത്ഥികളാണ് ക്ലാസ്സുകൾ ബഹിഷ്‌ക്കരിച്ചത്.

340,000 വിദ്യാർത്ഥികളുടെ അമേരിക്കയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ജില്ലയായ ചിക്കാഗൊയിൽ ക്ലാസ്സുകൾ ആരംഭിച്ചു രണ്ടു ദിവസം പിന്നിട്ടപ്പോഴാണ് ഓമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ റിമോട്ട് ലേണിംഗിലേക്ക് മടങ്ങണമെന്നാവശ്യം ശക്തമായി ഉന്നയിച്ചിരിക്കുന്നത്. ചിക്കാഗൊയിലെ സംഘടിതരായ അദ്ധ്യാപക യൂണിയൻ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി വിദ്യാർത്ഥികൾ പാലിക്കണമെന്ന് നിർബന്ധിക്കുന്നതും ക്ലാസ്സുകളിൽ ഹാജരാകുന്നതിൽ നിന്നും വിദ്യാർത്ഥികളെ പിന്തിരിപ്പിക്കുന്നു. ചിക്കാഗൊ വിദ്യാഭ്യാസ അധികൃതർ ടീച്ചേഴ്സ് യൂണിയനുമായി രണ്ടു ദിവസം മുമ്പാണ് ഇൻപേഴ്സൺ ക്ലാസ്സുകൾ ആരംഭിക്കുന്നതിനെകുറിച്ചു ധാരണയിലെത്തിയത്.

ബോസ്റ്റൺ വിദ്യാഭ്യാസ ജില്ലയിലെ 52,000 വിദ്യാർത്ഥികൾ അറന്നൂറോളം വിദ്യാർത്ഥികൾ ഇതേ ആവശ്യം ഉന്നയിച്ചു ക്ലാസ്സുകൾ ബഹിഷ്‌ക്കരിച്ചു.

കോവിഡ് വ്യാപകമായതിനെ തുടർന്ന് ഇതിനകം തന്നെ 5000 ത്തിലധികം പബ്ലിക്ക് സ്‌ക്കൂളുകൾ താൽക്കാലികമായി അടച്ചിടുവാൻ നിർബന്ധിതമായിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP