Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ക്യാപ്റ്റനെന്ന നിലയിലുള്ള നിങ്ങളുടെ വളർച്ചയിലും ടീമിന്റെ നേട്ടങ്ങളിലും ഞാൻ അഭിമാനിക്കുന്നു; നിങ്ങളുടെ ഉള്ളിൽ നിങ്ങൾ നേടിയ വളർച്ചയിലാണ് ഞാൻ കൂടുതൽ അഭിമാനിക്കുന്നത്'; വിരാട് കോലിയുടെ രാജിയിൽ പ്രതികരിച്ച് അനുഷ്‌ക ശർമ്മ

'ക്യാപ്റ്റനെന്ന നിലയിലുള്ള നിങ്ങളുടെ വളർച്ചയിലും ടീമിന്റെ നേട്ടങ്ങളിലും ഞാൻ അഭിമാനിക്കുന്നു; നിങ്ങളുടെ ഉള്ളിൽ നിങ്ങൾ നേടിയ വളർച്ചയിലാണ് ഞാൻ കൂടുതൽ അഭിമാനിക്കുന്നത്'; വിരാട് കോലിയുടെ രാജിയിൽ പ്രതികരിച്ച് അനുഷ്‌ക ശർമ്മ

സ്പോർട്സ് ഡെസ്ക്

മുംബൈ: ട്വന്റി 20 ക്രിക്കറ്റ് ടീം നായക സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഏകദിന നായക സ്ഥാനത്ത് നിന്നും പടിയിറങ്ങേണ്ടി വന്ന വിരാട് കോലി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റൻസി പദവിയും കഴിഞ്ഞ ദിവസം ഒഴിഞ്ഞിരുന്നു. ക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ പരമ്പര അടിയറവ് വച്ചതിന് പിന്നാലെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളായ കോലി പടിയിറക്കം പ്രഖ്യാപിച്ചത്. തന്റെ ടെസ്റ്റ് ക്യാപ്റ്റനായുള്ള യാത്രയിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ, ആത്മാർഥമായ പരിശ്രമത്തോടെ ടീമിനെ നയിക്കാനായെന്നും കോലി പറഞ്ഞിരുന്നു.

ഇൻസ്റ്റഗ്രാമിലൂടെ താരം തന്റെ തീരുമാനം അറിയിച്ചത്. എന്നാൽ ഇപ്പോൾ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമ്മയുടെ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. വിരാടിനെ കുറിച്ചോർത്തു എപ്പോഴും അഭിമാനമാണ് എന്നും, പദവികൾക്കപ്പുറം തനിക്കുള്ളിൽ സംഭവിച്ച മാറ്റങ്ങളിൽ അഭിമാനിക്കുന്നു എന്നും അനുഷ്‌ക കുറിച്ചു.

''2014-ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ എംഎസ് തീരുമാനിച്ചതിനു പിന്നാലെ നിങ്ങളെ ക്യാപ്റ്റനാക്കി എന്ന വാർത്ത എന്നോട് പറഞ്ഞ ദിവസം ഞാൻ ഓർക്കുന്നു. എം.എസും നിങ്ങളും ഞാനും ആ ദിവസം നടത്തിയ സംഭാഷണത്തിൽ, നിങ്ങളുടെ താടി വേഗത്തിൽ നരച്ചു തുടങ്ങി എന്ന് പറഞ്ഞ് എം എസ് നിങ്ങളെ കളിയാക്കിയതും ഞാൻ ഓർക്കുന്നു. അന്ന് അത് പറഞ്ഞു ഒരുപാട് ചിരിച്ചു. ആ ദിവസം മുതൽ, ഞാൻ ശ്രദ്ധിച്ചു നിങ്ങളുടെ താടിയെക്കാൾ കൂടുതൽ നിങ്ങൾ വളർന്നു, അപാരമായ വളർച്ച. നിങ്ങൾക്ക് ചുറ്റും നിങ്ങളിലും വളർച്ചയുണ്ടായി. അതെ, ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയിലുള്ള നിങ്ങളുടെ വളർച്ചയിലും നിങ്ങളുടെ നേതൃത്വത്തിൽ ടീം നേടിയ നേട്ടങ്ങളിലും ഞാൻ വളരെ അഭിമാനിക്കുന്നു. എന്നാൽ നിങ്ങളുടെ ഉള്ളിൽ നിങ്ങൾ നേടിയ വളർച്ചയിലാണ് ഞാൻ കൂടുതൽ അഭിമാനിക്കുന്നത്.''

''2014-ൽ നമ്മൾ വളരെ ചെറുപ്പവും നിഷ്‌കളങ്കരുമായിരുന്നു. നിങ്ങളുടെ നല്ല ഉദ്ദേശങ്ങൾ, പോസിറ്റീവ് ഡ്രൈവ്, നിങ്ങളെ ജീവിതത്തിൽ മുന്നോട്ട് കൊണ്ടുപോയി എന്ന് ഞാൻ മനസിലാക്കുന്നു. നിങ്ങൾ നേരിട്ട ഈ വെല്ലുവിളികളിൽ പലതും എപ്പോഴും കളിക്കളത്തിൽ മാത്രമായിരുന്നില്ല. ജീവിതത്തിലുമാണ് അല്ലെ ....... ഞങ്ങളുടെ മകൾ ഈ 7 വർഷത്തെ പഠനം അവളുടെ അച്ഛനിൽ കാണും.''അനുഷ്‌ക കുറിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP