Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

1744 വൈറ്റ് ആൾട്ടോ'; തിങ്കളാഴ്ച നിശ്ചയം സംവിധായകനൊപ്പം ഷറഫുദ്ദീൻ; ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്

1744 വൈറ്റ് ആൾട്ടോ'; തിങ്കളാഴ്ച നിശ്ചയം സംവിധായകനൊപ്പം ഷറഫുദ്ദീൻ;  ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ സെന്ന ഹെഗ്‌ഡെയുടെ പുതിയ ചിത്രത്തിൽ നായകൻ ഷറഫുദ്ദീൻ . '1744 ഡബ്ല്യുഎ' (1744 വൈറ്റ് ആൾട്ടോ) എന്നാണ് ചിത്രത്തിന്റെ പേര്. കബിനി ഫിലിംസിന്റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

വിൻസി അലോഷ്യസ് നായികയാവുന്ന ചിത്രത്തിൽ രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്മഥൻ, സജിൻ ചെറുകയിൽ, ആർജെ നിൽജ, രഞ്ജി കാങ്കോൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീരാജ് രവീന്ദ്രൻ ആണ് ഛായാഗ്രഹണം. സെന്ന ഹെഗ്‌ഡെ, അർജുൻ ബി എന്നിവർക്കൊപ്പം തിരക്കഥാരചനയിലും ശ്രീരാജിന് പങ്കാളിത്തമുണ്ട്.

എഡിറ്റിങ് ഹരിലാൽ കെ രാജീവ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അമ്പിളി പെരുമ്പാവൂർ, സംഗീതം മുജീബ് മജീദ്, സൗണ്ട് ഡിസൈൻ നിക്‌സൺ ജോർജ്, കലാസംവിധാനം വിനോദ് പട്ടണക്കാടൻ, ഉല്ലാസ് ഹൈദൂർ, വസ്ത്രാലങ്കാരം മെൽവിൻ ജോയ്, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ഗോപിനാഥ്, സ്റ്റിൽസ് രോഹിത്ത് കൃഷ്ണൻ, കൺസെപ്റ്റ് ആർട്ട്, പോസ്റ്റേഴ്‌സ് പവി ശങ്കർ (സർക്കാസനം).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP