Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുന്നിൽ നിന്ന് നയിക്കാൻ ഇനി കോഹ്ലി ഇല്ല; ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം വിരാട് കോഹ്ലി രാജി വെച്ചു; കോഹ്ലിയുടെ രാജി ദക്ഷിണാഫ്രിക്കയിലെ പരമ്പര നഷ്ടത്തിന് പിന്നാലെ; സത്യസന്ധതയോടെ ജോലി ചെയ്തെന്നും ഒന്നും ബാക്കിവെച്ചില്ലെന്നും ട്വീറ്റ്

മുന്നിൽ നിന്ന് നയിക്കാൻ ഇനി കോഹ്ലി ഇല്ല; ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം വിരാട് കോഹ്ലി രാജി വെച്ചു; കോഹ്ലിയുടെ രാജി ദക്ഷിണാഫ്രിക്കയിലെ പരമ്പര നഷ്ടത്തിന് പിന്നാലെ; സത്യസന്ധതയോടെ ജോലി ചെയ്തെന്നും ഒന്നും ബാക്കിവെച്ചില്ലെന്നും ട്വീറ്റ്

സ്പോർട്സ് ഡെസ്ക്

മുംബൈ: ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും നായക സ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്ലി.ദക്ഷണിഫ്രാക്കിയിലെ ടെസ്റ്റ് പരമ്പര പരാജയത്തിന് പിന്നാലെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവെക്കുന്നതായി വിരാട് ട്വീറ്റ് ചെയ്തു.ടെസ്റ്റിൽ ഇന്ത്യക്ക് ഏറ്റവും കൂടുതൽ വിജയങ്ങൾ സമ്മാനിച്ച ക്യാപ്റ്റനാണ് വിരാട് കോഹ്‌ലി. 68 മത്സരങ്ങളിൽ നിന്ന് 40 വിജയങ്ങൾ ടീം ഇന്ത്യ കോഹ്ലിക്ക് കീഴിൽ കരസ്ഥമാക്കി.

പൂർണ്ണ സത്യസന്ധതയോടെ തന്റെ ജോലി ചെയ്‌തെന്നും ഒന്നും ബാക്കിവച്ചിട്ടില്ലെന്നും ട്വിറ്ററിൽ താരം കുറിച്ചു.ഏഴ് വർഷത്തോളം ടീമിനായി താൻ കഠിനാധ്വാനം ചെയ്തുവെന്ന് കേഹ്ലി പറഞ്ഞു. നൂറ് ശതമാനം സത്യസന്ധതയോടെയാണ് ജോലി നിർവഹിച്ചത്. കരിയറിൽ ഉയർച്ചകളും താഴ്ചകളുമുണ്ടായിരുന്നു. ടീമിനെ നയിക്കാൻ അവസരം തന്നതിൽ ബി.സി.സിഐയോട് നന്ദി പറയുകയാണ്. എല്ലാം പ്രതിസന്ധികളിലും ഒപ്പം നിന്ന ടീം അംഗങ്ങളോടും മുൻ ഇന്ത്യൻ നായകൻ മഹീന്ദ്ര സിങ് ധോണിയോടും കടപ്പാടുണ്ടെന്ന് കോഹ്ലി കുറിച്ചു.

ഐസിസി 20-20 ലോകകപ്പിന് ശേഷം താരം ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‌സി സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നീട് ഏറെ വിവാദങ്ങൾക്ക് പിന്നാലെ കോഹ്ലിയെ ഏകദിനത്തിന്റെ ക്യാപ്റ്റൻസിയിൽ നിന്നും ഒഴിവാക്കി. ഇതിന് പിന്നാലെയാലെ ടെസ്റ്റ് ടീം നായക സ്ഥാനവും രാജിവയ്ക്കുന്നതായി താരം പ്രഖ്യാപിച്ചിരിക്കുന്നത്.ആദ്യ ടെസ്റ്റിൽ നേടിയ തകർപ്പൻ വിജയത്തിനുശേഷം രണ്ടും മൂന്നും ടെസ്റ്റുകളിൽ തോൽവി വഴങ്ങിയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര കൈവിട്ടത്.

2014ൽ എം.എസ് ധോനിയിൽ നിന്ന് ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത കോലി ഈ വർഷം വരെ 68 ടെസ്റ്റുകളിൽ ടീമിനെ നയിച്ചു. 40 എണ്ണത്തിൽ ടീം ജയിക്കുകയും ചെയ്തു. 58.82 ആണ് കോലിയുടെ ടെസ്റ്റിലെ വിജയശതമാനം.ഓസീസ് മണ്ണിൽ രണ്ടു തവണ ഇന്ത്യൻ ടീം ടെസ്റ്റ് പരമ്പര നേടിയപ്പോൾ കോലിയായിരുന്നു ക്യാപ്റ്റൻ. ഇതിൽ ഏതാനും മത്സരങ്ങളിൽ അദ്ദേഹത്തിന്റെ അഭാവത്തിൽ ടീമിനെ നയിച്ചത് അജിങ്ക്യ രഹാനെയായിരുന്നു. ഇംഗ്ലണ്ടിലും കോലിയുടെ നേതൃത്വത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ടീമിനായിരുന്നു.

തന്റെ ബാറ്റിങ് മികവ് കൊണ്ട് മാത്രമല്ല ആരാധകർ കോലിക്ക് കിങ് എന്നൊരു വിളിപ്പേര് കൂടെ നൽകിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ മഹാ വിജയങ്ങളിലേക്ക് നയിച്ചതിന്റെ പകിട്ടും കോലിക്കുണ്ട്. ടെസ്റ്റിൽ ഇന്ത്യയെ ലോക ഒന്നാം നമ്പറിൽ എത്തിച്ച കോലി, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് ടീമിനെ എത്തിച്ചതിലും നിർണായക പങ്കുവഹിച്ചു.ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങളുടെ കാര്യത്തിൽ നാലാം സ്ഥാനത്താണ് വിരാടുള്ളത്.

ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിൽ തന്നെയാണ് ആരാധകരെ ഞെട്ടിച്ചുള്ള ഈ പടിയിറക്കം. വിജയതൃഷ്ണയുള്ള അവസാനം വരെ വിജയത്തിനായി പോരാടുന്ന ഒരു സംഘത്തെ വാർത്തെടുക്കാൻ ആയി എന്നുള്ളതാണ് വിരാട കാലത്തിന്റെ ഏറ്റവും മികച്ച സവിശേഷത.

നേരത്തെ ട്വന്റി 20 ലോകകപ്പിനു ശേഷം അദ്ദേഹം ഇന്ത്യൻ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞിരുന്നു. ഇതിനു പിന്നാലെ ബിസിസഐ അദ്ദേഹത്തെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. ഇതിനെ തുടർന്ന് ഏതാനും വിവാദങ്ങളും ഉണ്ടായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് മുമ്പ് നടത്തിയ വാർത്താ സമ്മേളനത്തിൽ ചീഫ് സെലക്ടറും മറ്റു സെലക്ഷൻ കമ്മിറ്റി അംഗങ്ങളും ചേർന്ന് രോഹിത് ശർമയെ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്ത ശേഷമാണ് അക്കാര്യം തന്നെ അറിയിച്ചതെന്നും അതിന് മുമ്പ് താനുമായി ചർച്ച പോലും നടത്തിയില്ലെന്നും കോലി ചൂണ്ടിക്കാണിച്ചിരുന്നു. ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പ് മാത്രമാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും താരം വ്യക്തമാക്കി. ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയതിലുള്ള അതൃപ്തി കോലി പ്രകടിപ്പിച്ചത് ഇക്കാര്യത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP