Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൃദയം' റിലീസിൽ മാറ്റമില്ല; പ്രചരണങ്ങൾ അടിസ്ഥാന രഹിതമെന്ന് വിനീത് ശ്രീനിവാസൻ; ചിത്രമെത്തുക ഈ മാസം 21 ന്

ഹൃദയം' റിലീസിൽ മാറ്റമില്ല;  പ്രചരണങ്ങൾ അടിസ്ഥാന രഹിതമെന്ന് വിനീത് ശ്രീനിവാസൻ;  ചിത്രമെത്തുക ഈ മാസം 21 ന്

മറുനാടൻ മലയാളി ബ്യൂറോ

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ചിത്രം 'ഹൃദയ'ത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രം സംഗീതത്തിനും പ്രാധാന്യം നൽകിയുള്ളത്. 'ഹൃദയം' എന്ന പുതിയ ചിത്രത്തിലേതായി ഇതിനകം പുറത്തുവിട്ട ഗാനങ്ങളെല്ലാം ഓൺലൈനിൽ തരംഗമായി. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് മാറ്റിയെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതമെന്ന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വിനീത് ശ്രീനിവാസൻ.

21ന് തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന് വിനീത് ശ്രീനിവാസൻ വ്യക്തമാക്കി. 'ഹൃദയം' ജനുവരി 21ന് റിലീസ് ചെയ്യുമെന്ന തീരുമാനത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ലോക്ക് ഡൗൺ, സൺഡേ കർഫ്യു, നെറ്റ് കർഫ്യു എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാൽ 21ന് തന്നെ സിനിമ കേരളത്തിലെ തിയറ്ററുകളിൽ എത്തും. റിലീസ് മാറ്റിവെച്ചു എന്ന വാർത്ത പരക്കുന്നതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ് എന്നും വിനീത് ശ്രീനിവാസൻ സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു.

 

മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യമാണ് 'ഹൃദയം' നിർമ്മിക്കുന്നത്. വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സിത്താര സുരേഷാണ്. നോബിൾ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിർമ്മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.

പ്രണവ് മോഹൻലാലിന് പുറമേ ദർശന, കല്യാണി പ്രിയദർശൻ, അരുൺ കുര്യൻ, പ്രശാന്ത് നായർ, ജോജോ ജോസ് തുടങ്ങിയവർ അഭിനയിക്കുന്നു. 'ജേക്കബിന്റെ സ്വർഗ്ഗരാജ്യ'മെന്ന ചിത്രം പുറത്തിറങ്ങി അഞ്ച് വർഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എത്തുന്നത്. ഇതുവരെയിറങ്ങിയ 'ഹൃദയം' എന്ന ചിത്രത്തിലെ ഗാനങ്ങൾ വൻ ഹിറ്റായതിനാൽ ആകാംക്ഷയോടെയാണ് റിലീസിന് എല്ലാവരും കാത്തിരിക്കുന്നത്. തിയറ്ററുകളിൽ തന്നെ ചിത്രം റിലീസ് ചെയ്യുന്നതിന്റെ ആവേശവുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP