Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി എ.വി.റസ്സൽ തുടരും; വി എൻ വാസവനും എം പി ജോസഫും സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവായി

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി എ.വി.റസ്സൽ തുടരും; വി എൻ വാസവനും എം പി ജോസഫും സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവായി

മറുനാടൻ മലയാളി ബ്യൂറോ


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി എ വി റസലിനെ (60) വീണ്ടും തിരഞ്ഞെടുത്തു. മുൻ ജില്ലാ സെക്രട്ടറിയിരുന്ന വി.എൻ. വാസവൻ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോൾ റസൽ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു.

വി.എൻ. വാസവൻ നിയമസഭാംഗമായതോടെയാണ് കഴിഞ്ഞ മാർച്ചിൽ റസ്സൽ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, 7 വർഷം കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്നു.

ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസൽ സിപിഎം അമരത്തേക്കെത്തിയത്. ചേർത്തല എസ്എൻ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി. എൺപതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയിൽ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ൽ പാർട്ടി അംഗമായി. 12 വർഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു. കൂത്തുപറമ്പ് രക്തസാക്ഷിത്വത്തെ തുടർന്നുള്ള പ്രക്ഷോഭങ്ങൾ നയിച്ച് ഒട്ടേറെ തവണ പൊലീസ് മർദനത്തിന് ഇരയായിരുന്നു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ എണ്ണം 10 ആയി ഉയർത്തി. ജില്ലാ സമ്മേളനം 38 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഇതിൽ പത്ത് പേർ പുതുമുഖങ്ങളും നാല് പേർ വനിതകളുമാണ്. കെ.അനിൽകുമാർ, റെജി സക്കറിയ, കൃഷ്ണകുമാരി രാജശേഖരൻ എന്നിവർ ജില്ലാ സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങൾ.

വി എൻ വാസവനും മുതിർന്ന നേതാവ് എം പി ജോസഫും സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവായി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സജേഷ് ശശിയും മഹിളാ അസോസിയേഷൻ നേതാവ് കെ വി ബിന്ദുവും ജില്ലാ കമ്മിറ്റിയിൽ എത്തി. 19 സംസ്ഥാന സമ്മേളന പ്രതിനിധികളേയും സമ്മേളനം തിരഞ്ഞെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP