Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡോ: ജെ അലക്‌സാണ്ടറുടെ വിയോഗത്തിൽ ഡബ്ല്യൂ. എം. സി. ഗ്ലോബൽ എക്‌സിക്യൂട്ടീവ് കൗൺസിൽ അനുശോചിച്ചു

ഡോ: ജെ അലക്‌സാണ്ടറുടെ വിയോഗത്തിൽ ഡബ്ല്യൂ. എം. സി. ഗ്ലോബൽ എക്‌സിക്യൂട്ടീവ് കൗൺസിൽ അനുശോചിച്ചു

പി. പി. ചെറിയാൻ

ഡാളസ് : മുൻ കർണാടക ക്യാബിനറ്റ് മന്ത്രിയും ചീഫ് സെക്രെട്ടറിയും ആയിരുന്ന ഡോക്ടർ ജെ. അലക്‌സാണ്ടറുടെ ആകസ്മിക വിയോഗത്തിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മിറ്റി ഇന്ന് കൂടിയ യോഗം അഗാധമായ അനുശോചനം രേഖപ്പെടുത്തി. ഡോക്ടർ വിജയലക്ഷ്മിയുടെ അധ്യക്ഷതയിൽ കൂടിയ അനുശോചന സമ്മേളനത്തിൽ വേൾഡ് മലയാളി കൗൺസിലിനു എപ്പോഴും പിന്തുണ നൽകിയിരുന്ന നേതാവായിരുന്നു ഡോക്ടർ ജെ. അലക്‌സാണ്ടർ എന്ന് യോഗം വിലയിരുത്തി. ഡോക്ടർ ജെ. അലക്‌സാണ്ടർ വര്ഷങ്ങളോളം ബാംഗ്ലൂർ വൈ. എം. സി. പ്രെസിഡന്റായിരുന്നു.ഗ്ലോബൽ ഇന്ത്യൻ (ഗോപിയോ) എന്ന സംഘടനയുടെ അഡൈ്വസറി ബോർഡ് മെമ്പറായിരുന്നു.സേവിയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ആൻഡ് എന്റർപ്രെനിയർഷിപ് ബാംഗ്ലൂരിന്റെ ഗോവെർണിങ് ബോർഡിൽ അംഗമായിരുന്നു. കൂടാതെ അതെ ഇൻസ്റ്റിട്യൂട്ടിന്റെ കൊച്ചി ബ്രാഞ്ചിന്റെ ചെയർമാൻ കൂടി ആയിരുന്നു ഡോക്ടർ ജെ. അലക്‌സാണ്ടർ ഐ. എ. എസ്.

മലയാളി സമൂഹത്തിനു മാത്രമല്ല ഇന്ത്യൻ ഡയസ്‌പോറക്കു തന്നെ തന്റെ വേർപാട് തീരാ നഷ്ടമാണെന്ന് വിയലക്ഷ്മിയും ഗ്ലോബൽ പ്രസിഡന്റ് ശ്രീ ഗോപാല പിള്ളയും പ്രസ്താവിച്ചു. അമേരിക്കയിൽ വച്ച് 2016 ൽ ഫിലാഡൽഫിയ ഡബ്ല്യൂ. എം. സി. റീജിയണൽ കോൺഫെറെൻസിൽ വച്ച് പരിചയപ്പെടാൻ തനിക്ക് ഇടയായി എന്നും അന്ന് നല്ല ഒരു ഗാനം ആലാപിച്ചു സദസ്സിനെ ആനന്ദിപ്പിച്ചുവെന്നു ഗ്ലോബൽ വൈസ് പ്രസിഡന്റ് പി. സി. മാത്യു അനുസ്മരിച്ചു.

ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോൺ മത്തായി, ഗ്ലോബൽ ജനറൽ സെക്രട്ടറി, ജോസഫ് ഗ്രിഗറി, ട്രഷറർ തോമസ് അറമ്പൻകുടി, റോണാ തോമസ്, അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, ചാക്കോ കോയിക്കലേത്, സുധിർ നമ്പ്യാർ, പിന്റോ കണ്ണമ്പള്ളി, എൽദോ പീറ്റർ, ജോൺസൻ തലച്ചെല്ലൂർ, സെസിൽ ചെറിയാൻ, ഫിലിപ്പ് മാരേട്ട്, ശാന്ത പിള്ളൈ, മാത്യൂസ് എബ്രഹാം, സന്തോഷ് പുനലൂർ, ഷാനു രാജൻ, ജോളി പടയാറ്റിൽ, ജോളി തടത്തിൽ, മുതലായവർ അനുശോചിച്ചു. മിഡ്ഡിൽ ഈസ്റ്റ് റീജിയൻ ചെയർമാൻ അബ്ദുൽ കലാം, പ്രസിഡന്റ് രാധാകൃഷ്ണൻ തിരുവത് മുതലായവരും റീജിയനുവേണ്ടി അനുശോചനം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP