Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാരിനു വേഗം പോര; മന്ത്രിമാരുടെ ഓഫിസുകൾ നിർജീവം; ആരോഗ്യമന്ത്രിയുടെ ഓഫീസിൽ പാവങ്ങൾക്ക് കയറാൻ കഴിയാത്ത അവസ്ഥ; ജില്ലാ സമ്മേളനത്തിൽ വിമർശനവുമായി വി.കെ.പ്രശാന്ത്; കോർപറേഷനിലെ ഫണ്ട് തട്ടിപ്പിൽ അന്വേഷണം വേണമെന്നും ആവശ്യം

സർക്കാരിനു വേഗം പോര; മന്ത്രിമാരുടെ ഓഫിസുകൾ നിർജീവം; ആരോഗ്യമന്ത്രിയുടെ ഓഫീസിൽ പാവങ്ങൾക്ക് കയറാൻ കഴിയാത്ത അവസ്ഥ; ജില്ലാ സമ്മേളനത്തിൽ വിമർശനവുമായി വി.കെ.പ്രശാന്ത്; കോർപറേഷനിലെ ഫണ്ട് തട്ടിപ്പിൽ അന്വേഷണം വേണമെന്നും ആവശ്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സർക്കാരിനെ വിമർശിച്ച് വി.കെ.പ്രശാന്ത് എംഎ‍ൽഎ. മന്ത്രിമാരുടെ ഓഫിസുകൾ നിർജീവമെന്നും സർക്കാരിന് വേഗം കുറവെന്നും വിമർശനം. ഒന്നാം പിണറായി സർക്കാരിന്റെ വേഗം ഇപ്പോഴില്ല. കോർപറേഷനിലെ ഫണ്ട് തട്ടിപ്പിൽ അന്വേഷണം വേണമെന്നും വി.കെ.പ്രശാന്ത് എംഎ‍ൽഎ ആവശ്യപ്പെട്ടു.

മന്ത്രിമാരുടെ ഓഫീസിന് എതിരെ രൂക്ഷ വിമർശനമാണ് സമ്മേളനത്തിൽ വി കെ പ്രശാന്ത് ഉയർത്തിയത്. മന്ത്രി ഓഫീസുകൾക്ക് വേഗം കുറവാണ്. ഒന്നാം പിണറായി സർക്കാർ പോലെയല്ല രണ്ടാം സർക്കാർ. പല കാര്യങ്ങളും വൈകുന്നു. എംഎൽഎമാർക്ക് അടക്കം പല പ്രശ്നങ്ങളും നേരിടുന്നുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

പാളയം ഏരിയാ കമ്മിറ്റിയുടെ പ്രതിനിധിയായിട്ടാണ് വി കെ പ്രശാന്ത് ചർച്ചയ്ക്ക് പങ്കെടുത്തത്. പാവങ്ങൾക്ക് കയറാൻ കഴിയാത്ത അവസ്ഥയാണ് ആരോഗ്യമന്ത്രിയുടെ ഓഫീസിലുള്ളത്. വ്യവസായ മന്ത്രിയുടെ ഓഫീസ് പ്രമാണികളുടെ കേന്ദ്രമെന്നും പ്രതിനിധികൾ ആരോപണം ഉന്നയിച്ചു. ഫണ്ട് തട്ടിപ്പിൽ തിരുവനന്തപുരം നഗരസഭയ്ക്കെതിരെയും വി കെ പ്രശാന്ത് വിമർശനം ഉന്നയിച്ചു.

സിപിഎം ജില്ലാ സമ്മേളനത്തിൽ കടുത്ത വിമർശനം ഉയർന്നിരിക്കുന്നത് ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരെയും വ്യവസായ വകുപ്പ് മന്ത്രിക്കെതിരെയുമാണ്. കോവളം ഏരിയാ കമ്മിറ്റിയാണ് വിമർശനം ഉയർത്തിയത്.

പാർട്ടിയുടെ നയങ്ങളേയും സർക്കാരിന്റെ കെടുകാര്യസ്ഥതയേയും ചോദ്യം ചെയ്തും പ്രതിനിധികൾ രംഗത്തെത്തി. നേതാക്കളുടെ ചൈനീസ് ആഭിമുഖ്യം മുതൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിവിധ വിഷയങ്ങളിൽ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ അതിരൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.

പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്ത സംസാരിച്ച പാറശ്ശാല ഏരിയ കമ്മിറ്റിയിലെ അംഗങ്ങളാണ് നേതൃത്വത്തിന്റെ ചൈനീസ് പ്രേമത്തെ വിമർശിച്ചത്. ഇന്നത്ത സാമ്പത്തിക നയങ്ങൾ നോക്കുമ്പോൾ എങ്ങനെ ചൈന കമ്യൂണിസ്റ്റ് രാജ്യം എന്ന് പറയുമെന്ന് പ്രതിനിധികൾ ചോദിച്ചു. കാലാവസ്ഥ വ്യതിയാനത്തിൽ വില്ലൻ ചൈനയാണെന്നും തീവ്രവാദ സംഘടനയായ താലിബാനെ അംഗീകരിച്ച രാജ്യമാണ് ചൈനയെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരെ ചൈന സഹായിക്കുന്നില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ ഓഫീസിന് നേരേയും പ്രതിനിധികളിൽ ചിലർ വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ എകോപനത്തിന് ആരും ഇല്ലെന്ന സ്ഥിതിയാണെന്നും രണ്ടാം പിണറായി സർക്കാർ പോരെന്നും പലരും പറഞ്ഞു. ആഭ്യന്തരം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ ഗുരുതരമായ വീഴ്ചകൾ സംഭവിക്കുന്നുണ്ട്. മന്ത്രിമാരുടെ ഓഫീസുകളുമായി ബന്ധപ്പെടാൻ പോകുന്നും സാധിക്കുന്നില്ലെന്നും പരാതി ഉയർന്നു.

മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യത്തിൽ പരാജയമാണ്. ജനങ്ങളുടെ ആവശ്യങ്ങളുമായി എത്തുന്ന പാർട്ടി പ്രവർത്തകർക്ക് പരിഗണന കിട്ടുന്നില്ലെന്നും സർക്കാർ ആശുപത്രികളിൽ സേവനം മെച്ചപ്പെടണമെന്നും ആവശ്യം ഉയർന്നു. കെ റെയിൽ പദ്ധതി മുഖ്യമന്ത്രിക്കും മരുമകനും പണം തട്ടാനാണ് എന്ന തരത്തിൽ എതിരാളികൾ പ്രചരണം നടത്തുന്നുണ്ടെന്നും അതിനെ നേരിടണമെന്നും കാട്ടാക്കട ഏരിയ കമ്മിറ്റിയിൽ നിന്നും സംസാരിച്ച പ്രതിനിധികൾ പറഞ്ഞു. വനിതാ സംവരണത്തിന് വേണ്ടി വാദിക്കുമ്പോഴും നിയമസഭയിൽ അടക്കം വനിതകളെ പാർട്ടി തഴയുകയാണെന്ന് വഞ്ചിയൂർ ഏരിയ കമ്മിറ്റിയിലെ പ്രതിനിധികൾ വിമർശനം ഉയർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP