Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിസ്റ്റർ ഇനി മുഖം മറച്ച് വാതിൽ അടച്ച് അകത്തിരിക്കില്ല; നീതിക്ക് വേണ്ടി പോരാടാൻ തന്നെയാണ് അവരുടെ തീരുമാനം; ബിഷപ്പ് ഫ്രാങ്കോ കേസിൽ സിസ്റ്റർ ഉടൻ തന്നെ പൊതുസമൂഹത്തെ കാണുമെന്നും പ്രതികരിക്കുമെന്നും ഫാ.അഗസ്റ്റിൻ വട്ടോളി

സിസ്റ്റർ ഇനി മുഖം മറച്ച് വാതിൽ അടച്ച് അകത്തിരിക്കില്ല; നീതിക്ക് വേണ്ടി പോരാടാൻ തന്നെയാണ് അവരുടെ തീരുമാനം; ബിഷപ്പ് ഫ്രാങ്കോ കേസിൽ സിസ്റ്റർ ഉടൻ തന്നെ പൊതുസമൂഹത്തെ കാണുമെന്നും പ്രതികരിക്കുമെന്നും ഫാ.അഗസ്റ്റിൻ വട്ടോളി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഫ്രാങ്കോ മുളയ്ക്കൽ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന കേസിലെ ഇര പൊതുസമൂഹത്തിലേക്ക് ഇറങ്ങുന്നു. സാമൂഹിക പ്രവർത്തകനും, സേവ് അവർ സിസ്റ്റേഴ്സ് പ്രതിനിധിയുമായ ഫാദർ അഗസ്റ്റിൻ വട്ടോളിയാണ് കന്യാസ്ത്രീ പോരാട്ടവുമായി പൊതുസമൂഹത്തിലേക്ക് ഇറങ്ങുമെന്ന് ചാനൽ ചർച്ചയിൽ വ്യക്തമാക്കിയത്.

വളരെ തകർന്ന അവസ്ഥയിലാണ് അവർ ഇപ്പോഴെന്നും എന്നാൽ അവർ ഉറച്ച തീരുമാനത്തിലാണെന്ന് വ്യക്തമായതായും ഫാദർ വട്ടോളി പറഞ്ഞു. സിസ്റ്റർ ഉടൻ തന്നെ മാധ്യമങ്ങളെ കാണും പൊതുസമൂഹത്തോട് സംസാരിക്കും. മുഖം മറയ്ക്കാതെ സമൂഹത്തോട് പ്രതികരിക്കും. ഇക്കാര്യം സിസ്റ്റർ തന്നെ വ്യക്തമാക്കുമെന്നും ഫാദർ അഗസ്റ്റിൻ വട്ടോളി പറഞ്ഞു.

സിസ്റ്റർ ഇനി മുഖം മറച്ച് വാതിൽ അടച്ച് അകത്തിരിക്കില്ല. നീതിക്കുവേണ്ടി പോരാടാൻ തന്നെയാണ് അവരുടെ തീരുമാനം. ഇന്ന് നേരിൽ കാണവെ സിസ്റ്റർ ഇരയല്ലെന്ന് ആവർത്തിച്ച് തങ്ങൾ പറഞ്ഞെന്നും ഇനി നിശബ്ദയായിരിക്കില്ലെന്നാണ് മനസ്സിലാക്കിയതെന്നും ഫാദർ കൂട്ടിച്ചേർത്തു.

'ഇന്ന് അവരെ കാണാൻ ചെന്നപ്പോൾ അവർ തകർന്നിരിക്കുന്ന അവസ്ഥയിലായിരുന്നു.പക്ഷേ ഞങ്ങൾ ഇറങ്ങിപ്പോരുമ്പോൾ അവർ ഒരു തീരുമാനമെടുത്തിരിക്കുന്നു. ആ തീരുമാനം അവർ തന്നെ പറയുമെന്നാണ് ഞാൻ കരുതുന്നത്.

2014 മുതൽ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തിൽ വച്ച് ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. 105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് കോട്ടയം അഡീഷണൻ സെഷൻ കോടതി വിധി പുറപ്പെടുവിച്ചത്. ജഡ്ജി ജി ഗോപകുമാർ ഒറ്റവരിയിൽ വിധി പറഞ്ഞു.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പ്രോസിക്യൂട്ടർ ജിതേഷ് ജെ.ബാബുവും സുബിൻ കെ. വർഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമൻപിള്ള, സി.എസ്.അജയൻ എന്നിവരുമാണു ഹാജരായത്.രാവിലെ 9.30 ഓടെ തന്നെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോട്ടയത്ത് കോടതിയിലെത്തിയിരുന്നു.

സമാനതകളില്ലാത്ത നിയമ പോരാട്ടവും സംഭവ വികാസങ്ങളുമായിരുന്നു കന്യാസ്ത്രീ പീഡന കേസിൽ കേരളം കണ്ടത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സഭ നേരിട്ട് പ്രതിരോധത്തിനിറങ്ങിയപ്പോൾ നീതി തേടി തെരുവിൽ ഇറങ്ങുന്നതുവരെ വിഷയം നീണ്ടു. കന്യാസ്ത്രീകൾക്ക് പിന്തുണയുമായി പൊതു സമൂഹവും തെരുവിലിറങ്ങിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉൾപ്പെടെ ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP