Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊറോണ; നിയന്ത്രണങ്ങൾ കടുപ്പിച്ച് മദ്ധ്യപ്രദേശ് സർക്കാർ ; സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

കൊറോണ; നിയന്ത്രണങ്ങൾ കടുപ്പിച്ച് മദ്ധ്യപ്രദേശ് സർക്കാർ ; സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് മദ്ധ്യപ്രദേശ് സർക്കാർ. സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. 1 മുതൽ 12 വരെ ക്ലാസുകൾക്കാണ് അവധി നൽകിയത്.

ഈ മാസം 31 വരെയാണ് സ്‌കൂളുകൾ അടച്ചിടുക. സ്വകാര്യ സ്‌കൂളുകൾക്കും സർക്കാർ ഉത്തരവ് ബാധകമാണ്. വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ തുടരാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

നിലവിൽ സംസ്ഥാനത്തുകൊറോണ കേസുകളുടെയും ഓമിക്രോൺ കേസുകളുടെയും എണ്ണം വർദ്ധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്‌കൂളുകൾ അടച്ചിടാൻ സർക്കാർ തീരുമാനിച്ചത്. ഇതിന് പുറമേ സംസ്ഥാനത്ത് മതപരമായ ചടങ്ങുകൾക്കും നിയന്ത്രണം ഉണ്ട്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ രാഷ്ട്രീയ കൂടിച്ചേരലുകളും സംസ്ഥാനത്ത് അനുവദിക്കുകയില്ല.

വെള്ളിയാഴ്ച മാത്രം സംസ്ഥാനത്ത് 4031 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 17,652 ആയി ഉയർന്നു. 5.1 ശതമാനമാണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP